"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
ഹിന്ദുകുഷിന്റെ വടക്കുഭാഗത്തു നിന്ന് സാല്‍ജ്യൂക്കുകള്‍ പടീഞ്ഞാറ്‌ തുര്‍ക്കി വരെ അധികാരം വ്യാപിപ്പിച്ചപ്പോള്‍, തെക്കുഭാഗത്ത് ഘാസ്നവിദ് സുല്‍ത്താന്മാരായ ഇബ്രാഹിം (1059-99), മസൂദ് മൂന്നാമന്‍ (1099-115) എന്നിവര്‍ ഉത്തരേന്ത്യയിലേക്ക് പടനീക്കങ്ങള്‍ നടത്തിയിരുന്നു. അവസാനത്തെ ഘാസ്നവിദ് സുല്‍ത്താനായിരുന്ന ബ്രഹാം ഷായുടെ കാലത്ത് (1118-1152) സാല്‍ജൂക്കുകള്‍ അവരുടെ അവസാനത്തെ മികച്ച ഭരണാധികാരിയായിരുന്ന [[സുല്‍ത്താന്‍ സഞ്ചാര്‍|സുല്‍ത്താന്‍ സഞ്ചാറിന്റെ]] (1118-1157) നേതൃത്വത്തില്‍ പലവട്ടം [[ഘസ്നി]] ആക്രമിച്ചിരുന്നു<ref name=afghans12/>. [[1151]]-ല്‍ [[Ghurids|ഘോറിലെ]] അലാവുദീന്‍ ഹുസൈന്‍, അന്നത്തെ ഘാസ്നവിദ് സുല്‍ത്താനായിരുന്ന ബഹ്രാം ഷായെ പരാജയപ്പെടുത്തി ഘസ്നി പിടിച്ചെടുത്തു. പിന്നീട് 1186-ല്‍ [[Ghurids|ഘൂറിദുകള്‍]] പിടിച്ചെടുക്കുന്നതു വരെ ഘാസ്നവിദുകളുടെ തലസ്ഥാനം [[ലാഹോര്‍]] ആയിരുന്നു.
 
== വാസ്തുകല, സംസ്കാരം ==
[[File:Ghazni-Minaret.jpg|right|thumb|ബ്രഹാം ഷാ നിര്‍മ്മിച്ച മിനാര്‍]]
മഹ്മൂദിന്റേയും മകന്‍ മസൂദിന്റേയും കീഴില്‍ ഘസ്നി, ഇറാനിയന്‍ പീഠഭൂമിയിലേയും ഉത്തരേന്ത്യയിലേയ്യും രാഷ്ട്രീയ സാംസ്കാരികകേന്ദ്രമായി മാറിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ വന്‍ കെട്ടിടങ്ങളുടേയ്യും മറ്റും അവശിഷ്ടങ്ങള്‍ ഘസ്നിക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നുണ്ട്. നിരവധി പൂന്തോട്ടങ്ങളും മോസ്കുകളും ഗോപുരങ്ങളും മദ്രസകളും കൊട്ടാരങ്ങളും മറ്റും ഘസ്നിയിലുണ്ടായിരുന്നു എന്ന് ആദ്യകാല മുസ്ലീം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു മിനാറുകളൊഴികെ ഇതില്‍ മിക്കവയും ഇന്ന് നശിച്ചിരിക്കുന്നു. മസൂദ് മൂന്നാമനും, ബഹ്രാം ഷായുമാണ് ഈ മിനാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുകള്‍ഭാഗത്തുനിന്നുള്ള വീക്ഷണത്തില്‍ 8 വശങ്ങളുള്ള നക്ഷത്രത്തിന്റെ രൂപരേഖയിലാണ് ചുട്ട ഇഷ്ടികകൊണ്ടുള്ള ഈ ഗോപുരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
വരി 42:
 
മറ്റൊരു വിശാലമായ ഘാസ്നവിദ് കൊട്ടാരസമുച്ചയം, അഫ്ഘാനിസ്താനില്‍ ഹില്‍മന്ദ് നദിയുടെ തീരത്ത് ബുസ്തിനും ലഷ്കര്‍ഗാഹിനും ഇടയിലുള്ള ലഷ്കരി ബസാറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 1949-52 കാലത്ത് ഫ്രഞ്ച് ചരിത്രഗവേഷകരാണ് ഇത് കണ്ടെടുത്തത്. ഘസ്നിയിലേതുപോലെതന്നെ നാലുവശങ്ങളില്‍ ഐവാനുകളുള്ള തളങ്ങള്‍ ഇവിടത്തെ കൊട്ടാരങ്ങളിലും കാണാം. ഘസ്നിയിലെപ്പോലെ ഇഷ്ടിക തന്നെയാണ് ഇവിടത്തേയ്യും പ്രധാന നിര്‍മ്മാണസാമഗ്രി. തെക്കുഭാഗത്തുള്ള 100X250 മീറ്റര്‍ വിസ്തൃതിയിലുള്ള കൊട്ടാരമാണ് ഇവിടത്തെ കൊട്ടാരങ്ങളില്‍ ഏറ്റവും വലുത്<ref name=afghans12/>.
== സാംസ്കാരികം ==
ഘാസ്നവിദ് രാജസഭകള്‍ നിരവധി സാഹിത്യകാരന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു. ഖോറസ്മിയയില്‍ നിന്നുള്ള വിജ്ഞാനകോശകാരനായിരുന്ന [[അല്‍ ബിറൂണി|അബു റയ്ഹാന്‍ അല്‍-ബിറൂണി]], അബുള്‍ ഫാസല്‍ അല്‍-ബയ്ഹഖി തുടങ്ങിയവര്‍ ഘാസ്നവിദ് സഭയിലെ അംഗങ്ങളായിരുന്നു. അബുള്‍ ഫാസല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ മസൂദിന്റെ ഭരണചരിത്രം എഴുതിയതിയിട്ടുണ്ട്.
 
ഘാസ്നവിദ് കാലത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതിയാണ് [[ഫിര്‍ദോസി|ഫിര്‍ദോസിയുടെ]] [[ഷാ നാമെ]]. രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനര്‍ത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുന്‍പുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. <!--60,000-ത്തോളം verses ഈ കാവ്യത്തിലുണ്ട്. 1010-ല്‍ പൂര്‍ത്തിയാക്കിയ ഈ ഗ്രന്ഥം ഘാസ്നി സുല്‍ത്താന്‍ മഹ്മൂദിനാണ് സമര്‍പ്പിച്ചിരിക്കുന്നത്.
 
അബുള്‍ കാസിം ഫിര്‍ദോസി മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. ഇറാനിലെ മശ്‌ഹദിനടുത്തുള്ള തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും.-->
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗസ്നവി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്