"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
മഹ്മൂദിന്റേയും മകന്‍ മസൂദിന്റേയും കീഴില്‍ ഘസ്നി, ഇറാനിയന്‍ പീഠഭൂമിയിലേയും ഉത്തരേന്ത്യയിലേയ്യും രാഷ്ട്രീയ സാംസ്കാരികകേന്ദ്രമായി മാറിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ വന്‍ കെട്ടിടങ്ങളുടേയ്യും മറ്റും അവശിഷ്ടങ്ങള്‍ ഘസ്നിക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നുണ്ട്. നിരവധി പൂന്തോട്ടങ്ങളും മോസ്കുകളും ഗോപുരങ്ങളും മദ്രസകളും കൊട്ടാരങ്ങളും മറ്റും ഘസ്നിയിലുണ്ടായിരുന്നു എന്ന് ആദ്യകാല മുസ്ലീം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു മിനാറുകളൊഴികെ ഇതില്‍ മിക്കവയും ഇന്ന് നശിച്ചിരിക്കുന്നു. മസൂദ് മൂന്നാമനും, ബഹ്രാം ഷായുമാണ് ഈ മിനാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുകള്‍ഭാഗത്തുനിന്നുള്ള വീക്ഷണത്തില്‍ 8 വശങ്ങളുള്ള നക്ഷത്രത്തിന്റെ രൂപരേഖയിലാണ് ചുട്ട ഇഷ്ടികകൊണ്ടുള്ള ഈ ഗോപുരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
 
രണ്ടു കെട്ടിടങ്ങളുടേയും മുകള്‍നില ഇപ്പോള്‍ നഷ്ടപ്പെട്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രങ്ങളില്‍ നിന്നും രേഖകളില്‍ നിന്നും ഇവക്ക് 60 മീറ്ററോളം ഉയരം ഉണ്ടായിരുന്നു എന്നു കരുതുന്നു. മസൂദ് നിര്‍മ്മിച്ച മിനാറിനടുത്ത് നിന്ന് ഒരു കൊട്ടാരസമുച്ചയത്തിന്റെ അവശിഷ്ടവും ചരിത്രാന്വേഷികള്‍ കണ്ടെത്തിയിട്ടുണ്ട്. [[വെണ്ണക്കല്ല്|വെണ്ണക്കല്ലിന്റെ]] വ്യാപകമായ ഉപയോഗത്തിന്റെ കാര്യത്തിലും വെണ്ണക്കല്ലില്‍ കൊത്തിയ [[ഫാഴ്സി]] ലിഖിതങ്ങളുടെ കാര്യത്തിലും ഈ കൊട്ടാരം ശ്രദ്ധേയമാണ്‌. പില്‍ക്കാലത്ത് ഇറാനിയന്‍ വാസ്തുശില്പരീതിയുടെ മുഖമുദ്രയായി മാറിയ, നാല് വശങ്ങളിലും അയ്‌വാന്‍ കമാനങ്ങളോട് കൂടിയ തളത്തിന്റെ വാസ്തുശീല്‍പ്പരീതിയുടെ ആദ്യത്തെ ഉദാഹരണവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഈ വാസ്തുശില്പ്പരീതി ഘാസ്നവിദുകളുടെ ആവിഷ്കാരമാണെന്ന് കരുതുന്നു<ref name=afghans12/>.
 
മറ്റൊരു വിശാലമായ ഘാസ്നവിദ് കൊട്ടാരസമുച്ചയം, അഫ്ഘാനിസ്താനില്‍ ഹില്‍മന്ദ് നദിയുടെ തീരത്ത് ബുസ്തിനും ലഷ്കര്‍ഗാഹിനും ഇടയിലുള്ള ലഷ്കരി ബസാറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 1949-52 കാലത്ത് ഫ്രഞ്ച് ചരിത്രഗവേഷകരാണ് ഇത് കണ്ടെടുത്തത്. ഘസ്നിയിലേതുപോലെതന്നെ നാലുവശങ്ങളില്‍ ഐവാനുകളുള്ള തളങ്ങള്‍ ഇവിടത്തെ കൊട്ടാരങ്ങളിലും കാണാം. ഘസ്നിയിലെപ്പോലെ ഇഷ്ടിക തന്നെയാണ് ഇവിടത്തേയ്യും പ്രധാന നിര്‍മ്മാണസാമഗ്രി. തെക്കുഭാഗത്തുള്ള 100X250 മീറ്റര്‍ വിസ്തൃതിയിലുള്ള കൊട്ടാരമാണ് ഇവിടത്തെ കൊട്ടാരങ്ങളില്‍ ഏറ്റവും വലുത്<ref name=afghans12/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗസ്നവി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്