"സ്ത്രീ സമത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
സ്ത്രീവിമോചനം എന്ന വാക്ക അമേരിക്കയില്‍ ആദ്യമായി ഉപയോഗിക്കുന്നത് 1964-ലും അച്ചടിയില്‍ വരുന്നത് 1966-ലുമാണ്.
=== മൂന്നാം തരംഗം ===
രണ്ടാം തരംഗത്തിന്റെ പരാജയങ്ങള്‍ക്കും അത് ഉണ്ടാക്കിയ പ്രാരംഭപ്രവര്‍ത്തനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്മടക്കത്തിനും മറുപടിയായി 1990-കളിലാണ് മൂന്നാം തരംഗ സ്ത്രീവാദം ആരംഭിക്കുന്നത്. സ്ത്രൈണതയ്ക്ക് രണ്ടാം തരംഗം നല്‍കിയ തനിമാവാദപരമായ നിര്‍വചനത്തെ, വെള്ളക്കാരികളായ മേല്‍ക്കിടമദ്ധ്യവര്‍ഗ്ഗസ്ത്രീകളുടെ അനുഭവങ്ങളില്‍ ഊന്നുന്നുവെന്ന ആക്ഷേപത്തോടെ മൂന്നാം തരംഗം വെല്ലുവിളിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.
 
ലിംഗഭേദത്തെയും ലൈംഗികതയെയും സംബന്ധിച്ച ഘടനാവാദാനന്തരവ്യാഖ്യാനമാണ് മൂന്നാം തരംഗ പ്രത്യയശാസ്ത്രത്തിന്റെ മിക്കവാറും കാതല്‍. മൂന്നാം തരംഗ സ്ത്രീവാദികള്‍ സൂക്ഷ്മരാഷ്ട്രീയത്തില്‍ പൊതുവേ കേന്ദ്രീകരിക്കുന്നു<!-- . എന്താണ് പെണ്ണിനു നല്ലതും ചീത്തയും എന്ന് ആരായുന്ന രണ്ടാം തരംഗത്തിന്റെ മേഖലയെ വെല്ലുവിളിക്കുന്നു ഇവര്‍(ഈ വാക്യം നന്നാക്കണം:challenge the second wave's paradigm as to what is, or is not, good for females.) -->. 1980-കളുടെ മദ്ധ്യത്തിലാണ് മൂന്നാം തരംഗത്തിന്റെ ആരംഭം. രണ്ടാം തരംഗത്തിലൂടെ ഉയര്‍ന്നുവന്ന ഗ്ലോറിയ അന്‍സല്‍ദുവ, ബെല്‍ ഹൂക്സ്, ചേല സന്ദോവല്‍, ഷെറി മൊറാഗ, ഓഡ്രി ലോര്‍ഡി, മക്സിന്‍ ഹോങ് കിങ്സ്റ്റണ്‍ തുടങ്ങിയ സ്ത്രീവാദിനേതാക്കളും കറുത്തവര്‍ഗ്ഗ സ്ത്രീവാദികളും വംശസംബന്ധമായ വ്യക്തിനിഷ്ഠതകളെ പരിഗണിക്കുന്നതിന് സ്ത്രീവാദചിന്തയില്‍ ഒരിടം രൂപപ്പെടുത്തുന്നതിന് ശ്രമിച്ചു.
 
ലിംഗങ്ങള്‍ തമ്മില്‍ സുപ്രധാനമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന കരോള്‍ ജിലിഗനെപ്പോലുള്ള വ്യതിരേകസ്ത്രീവാദികളും സ്ത്രീപുരുഷന്മാര്‍ തമ്മില്‍ അന്തര്‍ലീനവ്യത്യാസങ്ങളൊന്നുമില്ലെന്നു വിശ്വസിക്കുകയും ലിംഗപദവികള്‍ സാമൂഹികവ്യവസ്ഥാപനം വഴിയുണ്ടാകുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവരും തമ്മിലുള്ള ഉള്‍ത്തര്‍ക്കങ്ങളും മൂന്നാം തരംഗ സ്ത്രീവാദം ഉള്‍ക്കൊള്ളുന്നു.
 
[[Category:സാമൂഹികം]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/512600" എന്ന താളിൽനിന്ന് ശേഖരിച്ചത്