"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, ca, ceb, de, es, fa, fr, hi, hu, id, it, ja, ko, lt, ms, nl, no, pl, pnb, pt, ru, sv, tg, tl, tr, uz
വരി 51:
 
സമാനിദ് രാജാക്കന്മാര്‍, സേനാനായകന്‍ എന്നര്‍ത്ഥമുള്ള അമീര്‍ എന്നാണ് സ്വയം അറിയപ്പെട്ടിരുന്നത്. ബാഗ്ദാദിലെ ഖലീഫയുടെ മേല്‍കോയ്മ അംഗീകരിക്കുന്നതിന്റെ സൂചകമായിരുന്നു ഇത്. ബുഖാറയും സമര്‍ഖണ്ടുമായിരുന്നു ഇവരുടെ ഭരണകേന്ദ്രങ്ങള്‍<ref name=afghans12/>.
 
വടക്കുനിന്നുള്ള [[തുർക്കിക് ജനത|തുർക്കിക് വംശജരായ]] അടിമകളെ സമാനിദുകള്‍ സൈനികരംഗത്തും മറ്റു ജോലികൾക്കും വളരെയേറെ ആശ്രയിച്ചിരുന്നു. [[അടിമക്കച്ചവടം]] ഇക്കാലത്ത് വ്യാപകമായിരുന്നു. മദ്ധ്യേഷ്യയില്‍ നിന്നും വൻതില്‍ തുർക്കിക് വംശജരായ അടിമകളെ ഇക്കാലത്ത് പേര്‍ഷ്യയിലേക്കും അറേബ്യയിലേക്ക്കും എത്തിച്ചിരുന്നു. മേഖലയിലെ മിക്കവാറൂം എല്ലാ ഭരണാധികാരികളും അടിമകളായും സൈനികരായും തുര്‍ക്കിക് വംശജരെ വ്യാപകമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി. പ്രദേശത്തെ തുർക്കിക് ജനസംഖ്യ ഇക്കാലത്ത് ഗണ്യമായി ഉയർന്നു.
 
പേര്‍ഷ്യന്‍ ഭാഷയുടെ നവോത്ഥാനത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. കിഴക്കന്‍ ഇറാന്‍ പ്രദേശത്തെ പൊതുഭാഷയായി പേര്‍ഷ്യന്‍ (ഫാഴ്സി) പരിണമിച്ചു. സാഹിത്യരചനകള്‍ക്കും പേര്‍ഷ്യന്‍ ഉപയോഗിക്കാനാരംഭിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സമാനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്