"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
== ഉത്ഭവം ==
[[ചിത്രം:Saint ANoine.jpg|thumb|175px|right|ക്രിസ്തീയസന്യാസത്തിന്റെ പിതാവായ താപസന്‍, [[ഈജിപ്തിലെ അന്തോനീസ്]](ക്രി.വ. 251 – 356) ജപമാലയുമായി]]
 
കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാന്‍സിലെ പ്രൗവില്‍ എന്ന സ്ഥലത്ത് 1214-ല്‍ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. മാതാവിന്റെ ആ "പ്രത്യക്ഷം", "ജപമാലമാതാവ്" എന്നറിയപ്പെടുന്നു.<ref name="autogenerated6">കാതറീന്‍ ബീബെ, ''വിശുദ്ധ ഡോമിനിക്കും കൊന്തയും‍'' ISBN 0898705185 </ref> പതിനഞ്ചാം നൂറ്റാണ്ടിലെ പണ്ഡിതനായ ഡൊമിനിക്കന്‍ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത് അദ്ദേഹമാണ്. ഡൊമിനിക്കിനും റോക്കിക്കും മുന്‍പേ തുടങ്ങി ക്രമാനുഗതമായി വികസിച്ചുവന്നതാണ് ഈ പ്രാര്‍ത്ഥന എന്നാണ് മിക്കവാറും പഠനങ്ങളുടെ കണ്ടെത്തല്‍.<ref name = "cath">കൊന്ത, കത്തോലിക്കാവിജ്ഞാനകോശം[http://www.newadvent.org/cathen/13184b.htm]</ref>
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്