"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
== ഉത്ഭവം ==
 
കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാന്‍സിലെ പ്രൗവില്‍ എന്ന സ്ഥലത്ത് 1214-ല്‍ വിശുദ്ധ ഡോമിനിക്കിനെഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. മാതാവിന്റെ ആ "പ്രത്യക്ഷം", "ജപമാലമാതാവ്" എന്നറിയപ്പെടുന്നു.<ref name="autogenerated6">കാതറീന്‍ ബീബെ, ''വിശുദ്ധ ഡോമിനിക്കും കൊന്തയും‍'' ISBN 0898705185 </ref> പതിനഞ്ചാം നൂറ്റാണ്ടിലെ പണ്ഡിതനായ ഡൊമിനിക്കന്‍ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത് അദ്ദേഹമാണ്. ഡൊമിനിക്കിനും റോക്കിക്കും മുന്‍പേ തുടങ്ങി ക്രമാനുഗതമായി വികസിച്ചുവന്നതാണ് ഈ പ്രാര്‍ത്ഥന എന്നാണ് മിക്കവാറും പഠനങ്ങളുടെ കണ്ടെത്തല്‍.<ref name = "cath">കൊന്ത, കത്തോലിക്കാവിജ്ഞാനകോശം[http://www.newadvent.org/cathen/13184b.htm]</ref>
എല്ലാ ദിവസവും ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്ന "മണിക്കൂറുകളുടെ ആരാധന"(Liturgy of the Hours) എന്ന പ്രാര്‍ത്ഥനാപദ്ധതി ക്രിസ്തീയ സന്യാസാശ്രമങ്ങളില്‍ നിലവിലുണ്ടായിരുന്നു. അക്ഷരാഭ്യാസമില്ലാതിരുന്ന സാധാരണസന്യാസിമാര്‍ സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നതിനു പകരം [[കര്‍ത്തൃപ്രാര്‍ത്ഥന]] 150 വട്ടം ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാവാം കൊന്തയുടെ പൂര്‍വരൂപം ഉടലെടുത്തത്.<ref name = "cath"/> മദ്ധ്യയുഗങ്ങളില്‍ കര്‍ത്തൃപ്രാര്‍ത്ഥനയും "നന്മനിറഞ്ഞ മറിയമേ" എന്ന ജപവും, പ്രാര്‍ത്ഥനാമണികളുടെ സഹായത്തോടെ ചൊല്ലിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഏഴാം നൂറ്റാണ്ടിലെ വിശുദ്ധ എലിജിയസ്, "മേരിയുടെ സങ്കീര്‍ത്തനത്തിലെ" 150 "നന്മനിറഞ്ഞമറിയമേ" എന്ന ജപത്തിന്റെ എണ്ണം പിന്തുടരാന്‍ പ്രാര്‍ത്ഥനാമണികള്‍ ഉപയോഗിക്കുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്.<ref>O'Reilly, Bernard. True Men as We Need Them: A Book of Instruction for Men in the World. New York: P.J. Kennedy and Sons. (1878) p. 217</ref>
 
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്