"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
==കൊന്തമണികള്‍==
[[ചിത്രം:Rosary 2006-01-16.jpg|thumb|250px200px|right|ഒരു കൊന്ത]]
 
"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവര്‍ത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികള്‍ ചേര്‍ന്ന കൊന്ത. പ്രാര്‍ത്ഥന ആവര്‍ത്തിക്കുമ്പോള്‍ വിരലുകള്‍ മണികളിലൂടെ കടന്നുപോവുന്നു. ജപാവര്‍ത്തനത്തിന്റെ എണ്ണത്തില്‍ ശ്രദ്ധിക്കേണ്ടതില്ലാത്തതിനാല്‍ രഹസ്യങ്ങളിന്മേലുള്ള ധ്യാനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകള്‍ അഞ്ചു ദശകങ്ങള്‍ ഉള്‍പ്പെട്ടതാണ്. പത്തുമണികള്‍ ചേര്‍ന്ന ദശകങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട ഒരോ മണികള്‍ വീതം ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ആവര്‍ത്തിക്കുന്നത് ദശകങ്ങളിലെ മണികളിന്മേല്‍ വിരലോടിച്ചും, ഇടയ്ക്കുള്ള കര്‍ത്തൃപ്രാര്‍ത്ഥന, ദശകങ്ങള്‍ക്കിടയിലെ ഒറ്റപ്പെട്ട മണികളില്‍ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേര്‍ത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേര്‍ന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാര്‍ത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയില്‍. സാധാരണ കൊന്തകളില്‍ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്