"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനാപരിഷ്കരണങ്ങളുടെ ശില്പിയായിരുന്ന മോണിസിഞ്ഞോര്‍ അനിബേല്‍ ബുനീനി, കൊന്തയുടെ ഘടനയിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും അവ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയ്ക്ക് സ്വീകാര്യമായില്ല. ഇത്ര പ്രചാരവും സ്വീകാര്യതയും കിട്ടിയിരിക്കുന്ന ഒരു പ്രാര്‍ത്ഥനയെ മാറ്റിമറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്നും, പുരാതനമായ ഒരു ഭക്ത്യഭ്യാസത്തോടുള്ള അനാദരവായി വ്യാഖ്യാനിക്കപ്പെടുമെന്നും മാര്‍പ്പാപ്പ ഭയന്നു. അതിനാല്‍ പതിനാഞ്ചാം നൂറ്റാണ്ടില്‍ ഉറച്ച ഈ പ്രാര്‍ത്ഥനയുടെ ഘടന ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ മാറ്റമില്ലാതെ തുടര്‍ന്നു. ഫാത്തിമാ പ്രാര്‍ത്ഥന എന്ന ചെറിയ പ്രാര്‍ത്ഥന ദശകങ്ങള്‍ക്കിടയില്‍ ചേര്‍ത്തതു മാത്രമായിരുന്നു ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ മാറ്റം. കൊന്തയിലെ ധ്യാനരഹസ്യങ്ങളുടെ കാര്യത്തില്‍ 2002-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഒരു പരിഷ്കരണം അവതരിപ്പിച്ചു. ദശകങ്ങളുടെ തുടക്കത്തില്‍ ചൊല്ലാനായി നേരത്തേ ഉണ്ടായിരുന്ന അഞ്ചു ധ്യാനരഹസ്യങ്ങളുടെ മൂന്നു ഗണങ്ങളോട് ഒരു ഗണം ചേര്‍ത്തതായിരുന്നു ആ മാറ്റം. ഈ പുതിയ ഗണം "ധ്യനരഹസ്യങ്ങള്‍" "പ്രകാശത്തിന്റെ രഹസ്യങ്ങള്‍"Luminous Mysteries) എന്നറിയപ്പെടുന്നു. അതോടെ ധ്യാനരഹസ്യങ്ങളുടെ എണ്ണം പതിനഞ്ചില്‍ നിന്ന് ഇരുപതായി ഉയര്‍ന്നു. എന്നാല്‍ പുതിയഗണം രഹസ്യങ്ങളുടെ ഉപയോഗം നിര്‍ബ്ബന്ധമല്ല. അവ ഐച്ഛികമായി ഉപയോഗിക്കാനുള്ളവയാണ്.
 
 
പതിനേഴാം നൂറ്റാണ്ടു മുതല്‍ റോമന്‍ കത്തോലിക്കാ സഭയിലെ മരിയന്‍ കലയില്‍ കൊന്ത ഒരു പ്രധാന അംശമായിത്തീര്‍ന്നു. സ്പെയിനിലെ പാദ്രോ മ്യൂസിയത്തിലുള്ള "കൊന്തയേന്തിയ മാതാവ്" ബര്‍ത്തലോമ്യോ എസ്തബാന്‍ മുറില്ലോയുടെ സൃഷ്ടിയാണ്. മിലാനിലെ സാന്‍ നസാറോ പള്ളിയിലെ "കൊന്തയേന്തിയ മാതാവും" ഇത്തരം കലയ്ക്ക് ഉദാഹരണമാണ്. ലോമമെമ്പാടും ഒട്ടേറെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് കൊന്തമാതാവിന്റേയോ, കൊന്തയുടെ തന്നെയോ പേരാണ്. അര്‍ജന്റീനയില്‍ റൊസാറിയോയിലുള്ള കൊന്തമാതാവിന്റെ ബസിലിക്കാ, ഫ്രാന്‍സില്‍ ലുര്‍ദ്ദിലെ കൊന്തയുടെ ബസിലിക്കാ, ബ്രസീലിലെ പോര്‍ട്ടോ അലെഗ്രേയിലെ പള്ളി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
 
==ദൈവശാസ്ത്രം==
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്