"വെല്ലിങ്‌ടൺ ഐലൻഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Removing unnecessary space
No edit summary
വരി 5:
1920-കളില്‍, ദ്വീപിന്റെ രൂപീകരണത്തിലേയ്ക്ക് നയിച്ച തുറമുഖ വികസനത്തിന് നേതൃത്വം കൊടുത്തത് ബ്രിട്ടീഷുകാരനായ റോബര്‍ട്ട് ബ്രിസ്റ്റോ എന്ന എഞ്ചിനീയര്‍ ആയിരുന്നു. 1929-ല്‍ അവസാനിച്ച മൂന്നു പ്രവൃത്തി സീസണുകളില്‍, തുറമുഖത്തെ ആഴക്കടലുമായി ബന്ധിപ്പിച്ചുകൊണ്ട് 450 അടി വീതിയിലും മൂന്നര മൈല്‍ നീളത്തിലും ഒരു കടല്പാത നിര്‍മ്മിച്ചപ്പോള്‍ എടുത്തുമാറ്റിയ മണ്ണാണ് 780 ഏക്കര്‍ വിസ്താരമുള്ള ദ്വീപിനു രൂപം കൊടുത്തത്. ഇതിന് നിയോഗിച്ച മണ്ണുമാന്തിക്കപ്പലുകളില്‍ (Suction Dredger) ഏറ്റവും പ്രധാനമായിരുന്നത് "ലേഡി വെല്ലിം‌ഗ്‌ടന്‍" എന്ന കപ്പലാണ്. വേഗത്തിലും, കാര്യക്ഷമതയിലും, പ്രവര്‍ത്തനദൈര്‍ഘ്യത്തിലും അത് ഒരു ലോകറെക്കോര്‍ഡ് തന്നെ സ്ഥാപിച്ചതായി പറയപ്പെടുന്നു.<ref>കൊച്ചിയുടെ ഇതിഹാസവും റോബര്‍ട്ട് ബ്രിസ്റ്റോയും, കേരള ചരിത്രവും അതിന്റെ സൃഷ്ടാക്കളും, എ.ശ്രീധരമേനോന്‍ (അദ്ധ്യായം 36 - പുറങ്ങള്‍ 236-41)</ref>
 
കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽ‌വേ സ്റ്റേഷൻ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.വെല്ലിംഗടൺ ഐലന്റിനെ കുണ്ടന്നൂരുമായി ബന്ധിപ്പിക്കുന്നത് ദേശീയപാത 47-എ-ആ‍ണ്.രാജ്യത്തെ ഏറ്റവും ചെറിയ ദേശീയപാതയും ഇതാണ്. ടാജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലും ഈ ദ്വീപില്‍ സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ജനവാസം കുറഞ്ഞ ഈ ദ്വീപില്‍ കൊച്ചി കസ്റ്റംസിന്റെ ഉദ്യോഗസ്ഥരുടെ ഔദ്യോഗികവസതികളും വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടലുകളുമാണ് അധികമായിട്ടുള്ളത്.
 
[[ലക്ഷദ്വീപ്|ലക്ഷദ്വീപിലേയ്ക്ക്]] കൊച്ചിയില്‍ നിന്ന് പോകുന്ന യാത്രാക്കപ്പലുകള്‍ പുറപ്പെടുന്നത് ഈ ദ്വീപില്‍ നിന്നാണ്. ലക്ഷദ്വീപ് വിനോദസഞ്ചാരവിഭാഗമായ സ്പോര്‍ട്ട്സിന്റെ (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്ചുര്‍ ടൂറിസം ആന്റ് സ്പോര്‍ട്ട്സ്) <ref>[http://www.lakshadweeptourism.com/ Society for Promotion of Nature Tourism and Sports - Lakshadweep Tourism]</ref> ഓഫീസ് ഈ ദ്വീപിലാണ് പ്രവര്‍ത്തിക്കുന്നത്.
"https://ml.wikipedia.org/wiki/വെല്ലിങ്‌ടൺ_ഐലൻഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്