"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
===ഒരു തിരുത്തല്‍ യുദ്ധത്തിന്റെ പ്രവര്‍ത്തനം കാണുമ്പോള്‍ നിങ്ങളെന്തു ചെയ്യണം===
പ്രശ്നത്തിന്‌ പരിഹാരം ആരായുന്നതാണ്‌ ഒരു തിരുത്തല്‍ യുദ്ധം കാണുമ്പോള്‍ ചെയ്യേണ്ടത് അല്ലാതെ അതില്‍ പങ്കെടുത്ത് യുദ്ധം കൂടുതല്‍ മുറുക്കുകയല്ല വേണ്ടത്. വിയോജിപ്പ് കൂടുതല്‍ പ്രത്യക്ഷമാകുമ്പോള്‍ അതിലുള്‍പ്പെട്ട രണ്ട് പക്ഷവും യുദ്ധം മതിയാക്കി പ്രശ്നം സം‌വാദം താളില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ശ്രമിക്കേണ്ടതാണ്‌, സന്ദര്‍ഭോജിതമായി അനുയോജ്യമായ ഇടങ്ങളില്‍നിന്നും സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. സമൂഹത്തിനിടയില്‍ ശുപാര്‍ശചെയ്യപ്പെട്ട ഇതരമാര്‍ഗ്ഗങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നു.
 
സഹകരിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ക്ഷണം നിരസിച്ചും, നല്‍കിയ വസ്തുതകളെ അവഗണിച്ചും, തര്‍ക്കപരിഹാരത്തിനു തയ്യാറാവാതെ ഒന്നോ അതില്‍കൂടുതലോ ഉപയോക്താക്കള്‍ തിരുത്തല്‍യുദ്ധം നിര്‍ത്താന്‍ തായ്യാറാവുന്നില്ലെങ്കില്‍, കാര്യനിര്‍വ്വാഹകര്‍ക്കുള്ള/3-മു.നി.ക്കുള്ള നോട്ടീസ്ബോര്‍ഡില്‍ കാര്യനിര്‍വ്വാഹകരുടെ ഇടപെടലിനുവേണ്ടി അഭ്യര്‍ത്ഥിക്കേണ്ടതാണ്‌. തിരുത്തല്‍ യുദ്ധത്തില്‍ മുന്നോട്ടുപോകുന്ന ഉപയോക്താവ് അത് വിക്കിപീഡിയയില്‍ നിരോധിക്കപ്പെട്ടാതാണെന്ന വസ്തുതതയെക്കുറിച്ച് അജ്ഞാനാണെന്ന് കാണപ്പെടുകയാണെങ്കില്‍, {{tl|uw-3rr}} എന്ന ഫലകം ആ ഉപയോക്താവിന്റെ സം‌വാദം താളില്‍ നിക്ഷേപിച്ച് ഉപയോക്താവിനെ ബോധാവാനാക്കേണ്ടതാണ്‌. പൊതുവായ തരത്തിലുള്ള മുന്നറിയിപ്പു ഫലകങ്ങളുടെ ഉപയോഗം തിരുത്തല്‍ യുദ്ധാവസരങ്ങളില്‍ ഒഴിവാക്കുക, അത് ചിലപ്പോള്‍ പ്രശ്നം വര്‍ദ്ധിപ്പിച്ചേക്കാം. സന്ദര്‍ഭത്തിനനുസരിച്ച് പ്രശ്നം തണുപ്പിക്കാനുതങ്ങുന്ന തരത്തിലുള്ള നിങ്ങളുടെ സ്വന്തം അഭിപ്രായവും ഉപയോക്താവിനെ അറിയിക്കുന്നതും പരിഗണിക്കുക.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്