"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
തിരുത്തല്‍ യുദ്ധങ്ങളെ പ്രതിരോധിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്നതുകൊണ്ടുതന്നെ തിരുത്തല്‍ യുദ്ധങ്ങളുടെ ഭാഗമല്ലാത്ത മുന്‍പ്രാപനങ്ങള്‍ ലംഘനങ്ങളായി കണക്കാക്കപ്പെടില്ല. തിരുത്തല്‍ യുദ്ധങ്ങള്‍ വിനാശകാരികളാണ്‌ അതിനാല്‍തന്നെ വളരെ സൂക്ഷിച്ചാണ്‌ അതിനുള്ള അപവാദങ്ങളായി കണക്കാക്കപ്പെടുന്നതും. താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ മൂന്നു മുന്‍പ്രാപന നിയമം പ്രയോഗിക്കുന്നതിന്‌ അപവാദങ്ങളാണ്‌, ഇവയെ ഈ നിയമത്തിന്റെ വീക്ഷണത്തില്‍ മുന്‍പ്രാപനങ്ങളായി കണക്കാക്കുന്നില്ല.
 
ഉപയോക്തൃതരംഉപയോക്തൃ തിരിച്ചുള്ളതരംതിരിച്ചുള്ള അപവാദങ്ങള്‍
* സ്വന്തം തിരുത്തലുകളുടെ മുന്‍പ്രാപനം (സ്വയം തിരസ്ക്കരണം). (ഈ നിയമത്തിന്റെ പരിധിയില്‍ മറ്റുള്ളവരുടെ പ്രവൃത്തികള്‍ ഇല്ലാതാക്കുന്നതിനെയാണ്‌ കണക്കാക്കുന്നത്, അതിനാല്‍ സ്വയം തിരസ്കരണം നിയമലംഘനമായി കണക്കാക്കപ്പെടില്ല.)
* നിങ്ങളുടെ ഉപയോക്തൃമണ്ഡലത്തില്‍ നടത്തുന്നുന്ന മുന്‍പ്രാപനങ്ങള്‍ (നിങ്ങള്‍ വിക്കിപീഡിയയുടെ ഉപയോക്തൃതാളിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതുവരെയും മുന്‍പ്രാപനങ്ങള്‍ നടത്തുന്നത് 3-മു.നി. ഉള്ളടക്ക തരങ്ങള്‍ക്കുള്ള അപവാദങ്ങളില്‍പ്പെട്ടതാകുന്നതുവരെയും.)
* വിലക്കപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകളില്‍ മുന്‍പ്രാപനങ്ങള്‍ നടത്തുന്നത്.
 
ഉള്ളടക്ക തരംതിരിച്ചുള്ള അപവാദങ്ങള്‍
* വ്യക്തമായ വാന്‍ഡലിസം - കാര്യബോധമുള്ള ഏതു ഉപയോക്താവും പെട്ടെന്നു തന്നെ വാന്‍ഡലിസമാണെന്ന് അംഗീകരിക്കുന്ന തരത്തിലുള്ള തിരുത്തലുകള്‍, അതായത് താള്‍ ശൂന്യമാക്കല്‍ നികൃഷ്ടമോ നിന്ദ്യമോ ആയ ഭാഷാശൈലിയുപയോഗിച്ചുള്ള തിരുത്തല്‍ എന്നിവ. കാര്യനിര്‍വ്വാഹകര്‍ വ്യവസ്ഥാപിതമായ വാന്‍ഡലിസങ്ങളെ ചെറുക്കുകയും, തുടര്‍ച്ചയായി മുന്‍പ്രാപനങ്ങള്‍ നടത്തുന്നതിനേക്കാള്‍ താളിന്‌ സം‌രക്ഷണമേര്‍പ്പെടുത്തുന്നത് പരിഗണിക്കുകയും വേണം. കാര്യനിര്‍വ്വാഹകരല്ലാത്ത ഉപയോക്താക്കള്‍ കാര്യനിര്‍വ്വാഹകരുടെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ വാന്‍ഡലിസം തടയുന്നതിനായി മുന്‍പ്രാപനങ്ങള്‍ നടത്തേണ്ടിവരും.
* പകര്‍പ്പാവകാശ ലംഘനങ്ങളോ സൗജന്യമല്ലാത്ത ഉള്ളടക്കങ്ങളുടെ ഉപയോഗ ലംഘനമോ.
* അമേരിക്കന്‍ ഐക്യനാടിലെ ഫ്ലോറിഡ സംസ്ഥാനത്തെ (വിക്കിപീഡിയയുടെ സെര്‍വറുകള്‍ നിലകൊള്ളുന്നത് ഇവിടെയാണ്‌) നിയമങ്ങളുടെ വ്യക്തമായ ലംഘനം.
* ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രത്തിലെ ഹാനികരമോ വളച്ചൊടിച്ചതോ തെളിവില്ലാത്തതോ മോശം നിലവാരത്തിലുള്ള തെളിവുകള്‍ അവലംബിച്ചതോ ആയ പരാമര്‍ശങ്ങള്‍.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്