"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
പരസ്പരം സഹകരണത്തിനു കാക്കാതെ വിജയിക്കുവാനും കാര്യം സാധിക്കുന്നതിനുവേണ്ടിയും, ചർച്ചകൾ സ്തംഭിപ്പിക്കുവാനും, താളിൽ ഒരു നിലപാട് അടിച്ചേൽപ്പിക്കുന്നതിനു വേണ്ടിയും എതിർപ്പോടേയും, ആക്രമണൊത്സുകതയോടെയും നിഷ്ഫലകരമായ തിരുത്തലോ മുന്‍പ്രപനമോ നടത്തലാണ് തിരുത്തൽ യുദ്ധം. തിരുത്തൽ യുദ്ധത്തിലേർപ്പെടുന്നവർ ശക്തമായി പോരാടുകയും, അതൊരു മല്‍സരമായെടുക്കുകയും, സം‌വാദം താള്‍ ചര്‍ച്ചകള്‍ക്കൊണ്ട് നിറക്കുകയും ചെയ്യും. വിജ്ഞാകോശപരമായ സമവായത്തിനു ശ്രമിക്കുന്നതെ ഇവര്‍ മറ്റ് ഉപയോക്താക്കളെ ഈ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുകയും അവരുടെ സമയവും ശ്രമങ്ങളും നിഷ്ഫലമാക്കുകയും ചെയ്യും. '''ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും അംഗീകരിക്കാവുന്നതല്ല'''. അവ വിള്ളലുകളുണ്ടാക്കുന്നതും ദോഷകരവും, പ്രയോജനരഹിതവുമാണ്‌, അവ പലപ്പോഴും മറ്റ് ഉപയോക്താക്കളുടെയും കാര്യനിര്‍വ്വാഹകരുടേയും ഇടപെടലുകളിലേക്ക് നയിക്കുന്നു.
 
സാധാരണയായി തിരുത്തല്‍ യുദ്ധത്തിലേര്‍പ്പെടുന്ന ഒരു ഉപയോക്താവ് നിലവിലുള്ള തിരുത്തല്‍ നടപടിക്രമങ്ങളെ അവഗണിക്കുകയും, മറ്റുള്ളവര്‍ ഉന്നയിക്കുന്ന വസ്തുതകളെ കണക്കിലെടുക്കാതെ മാറ്റങ്ങള്‍ തിരസ്ക്കരിക്കുകയും ചെയ്യും. വിക്കിപീഡിയയിലെ [[വിക്കിപീഡിയ:നയങ്ങളും മാര്‍ഗ്ഗരേഖകളും|നയങ്ങളും മാര്‍ഗ്ഗരേഖകളുമനുസരിച്ചായിരിക്കണം]] ഉള്ളടക്കങ്ങള്‍ എഴുതപ്പെടേണ്ടത്. ലേഖകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പോരാടുന്നതിനേക്കാള്‍ ചര്‍ച്ച നടത്തുകയാണ്‌ വേണ്ടത്. പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ അവര്‍ കാത്തിരിക്കണം, തര്‍ക്കപരിഹാരം നടത്തുന്നതുവരെ സ്വന്തം തിരുത്തലുകള്‍ മറ്റുള്ളവര്‍ തിരസ്ക്കരിക്കും എന്നറിയുകയാല്‍ അവര്‍ ലേഖനത്തില്‍ അത്തരം തിരുത്തലിനു വീണ്ടും ശ്രമിക്കാതെ പ്രശ്നപരിഹാരത്തിനു കാക്കുകാണ്‌ വേണ്ടത്. മറ്റുള്ളവര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ ലേഖനത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്നത് ആര്‍ക്കും തിരുത്തല്‍ യുദ്ധം നടത്താനുള്ള കാരണമല്ല.
 
===തിരുത്തല്‍ അല്ലാത്തവ എന്തൊക്കെ?===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്