"എഡ്വേർഡ് ജിം കോർബറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തിൽ വന്യജീവി സംരക്ഷകപ്രചാരകനുമായിത്തീർന്ന ലോക പ്രശസ്ത നായാട്ടുകാ‍രനാ‍ണ് എഡ്വേർഡ് ജിം കോർബറ്റ് എന്ന ജിം കോർബറ്റ്. ഉത്തരാഞ്ചൽ സംസ്ഥാനത്ത് നിലകൊള്ളുന്ന [[ജിം കോര്‍ബെറ്റ് ദേശീയോദ്യാനം|ജിം കോർബറ്റ് ദേശീയോദ്യാനത്തിന്]] ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോർബറ്റ് തുടർന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്.ഈ മൃഗങ്ങൾ വകവരുത്തിയവർ 1500ൽ ഏറെ ഉണ്ടായിരുന്നു.
==ജീവിത രേഖ==
1875ൽ കുമയൂണിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിലാണ് ജിം കോർബറ്റ് ജനിച്ചത്. പിതാവ് നൈനിറ്റാൾ പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്നു.തന്റെ നാലാം വയസ്സിൽ പിതാവിന്റെ മരണത്തെ തുടർന്ന് മാതാവിനുള്ള തുച്ഛമായ പെൻഷൻ കൊണ്ടാണ് കുടുംബം ജീവിതം കഴിഞ്ഞത്.കുട്ടിക്കാലത്തിലെ തന്നെ കാട് കോർബറ്റിനെ ആകർഷിച്ചിരുന്നു. കാടിനെക്കുറിച്ചും,പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേട്ട് അവയെ തിരിച്ചറിയുന്നതിനും കോർബറ്റിനു അസാമാന്യ കഴിവുണ്ടായിരുന്നു, കൂടാതെ ഉന്നം തെറ്റാതെ വെടി വയ്ക്കാനും.പ്രതിഫലത്തിനു വേണ്ടിയായിരുന്നില്ല കോർബറ്റ് മൃഗങ്ങളെ കൊന്നിരുന്നത്.1920 കളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും വന്യ ജീവി സംരക്ഷണത്തിന്റെ പ്രചാരണത്തിലും അദ്ദേഹം ശ്രദ്ധാലുവായി.തുടർന്ന് മരുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ മാത്രമേ അദ്ദേഹം വേട്ടയാടിയിരുന്നുള്ളൂ‍.വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി അദ്ദേഹംസ്കൂളുകളിൽ ബോധവൽക്കരണം നടത്തി.1934ൽ സ്വപ്രയത്നത്താൽ ഇന്ത്യയിലെ ആദ്യത്തെ വന്യജീവി നാഷനൽ പാർക്ക് കുമയൂൺ ഹിത്സിൽ യാഥാർഥ്യമാക്കി. 1957 ൽ ഈ പാർക്കിന് അദ്ദേഹത്തിന്റെ പേരു നൽകുകയും ചെയ്തു.രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ കാടുകളിലെ അതിജീവനമാർഗങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ബ്രിട്ടീഷ് പട്ടാ‍ളത്തെ സഹായിച്ചു.തുടർന്ന് അദ്ദേഹം എഴുത്തിലേക്കു തിരിഞ്ഞു.തന്റെ സഹോദരിക്കുവേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം കെനിയയിലേക്കു[[കെനിയ]]യിലേക്കു പോയി.തുടർന്ന് എഴുത്തിൽ വ്യാപൃതനായി.1955 ൽ അദ്ദേഹം അന്തരിച്ചു.
 
==സാഹിത്യ സംഭാവനകൾ==
ചമ്പാവതിയിലെ നരഭോജിയായ കടുവയെ വകവരുത്തിയതുപോലെയുള്ള സാഹസികമായ നായാട്ടാനുഭവങ്ങൾ വിവരിക്കുന്ന കഥകളാണ് കോർബറ്റിനെ പ്രശസ്തനാക്കിയത്.അദ്ദേഹം എഴുതിയ കുമയൂണിലെ നരഭോജികൾ (Man Eaters of Kumon) 1946 ലാണ്പുറത്തിറങ്ങിയത്. ഇത് 27 ഭാഷകളിൽ തർജ്ജിമചെയ്യപ്പെട്ടു, ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായി.
"https://ml.wikipedia.org/wiki/എഡ്വേർഡ്_ജിം_കോർബറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്