43,064
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sh:Teorija kaosa) |
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: pam:Teoriang chaos; cosmetic changes) |
||
== അടിസ്ഥാന ആശയങ്ങള്‍ ==
[[
അരേഖീയമായ ഒരു പ്രതിഭാസമാണ് കയോസ്. ക്ലാസ്സിക്കല്‍ ഭൗതികത്തിലെ രേഖീയമായ സിദ്ധാന്തങ്ങളുടെ എല്ലാ പ്രവചനസാധ്യതകളെയും കയോസ് തകര്‍ക്കുന്നു. ഒരു വസ്തുവിന്റെയോ വ്യൂഹത്തിന്റെയോ പ്രാരംഭ അവസ്ഥകളില്‍ (Initial Conditions) തീരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ അതിന്റെ പിന്നീടുള്ള അവസ്ഥകളില്‍ വളരെ വലിയ മാറ്റങ്ങള്‍ പ്രകടമാവുമെന്നതാണ് കയോസ് സിദ്ധാന്തത്തിനാധാരം. ഇതിനെ '[[ബട്ടര്‍ഫ്ലൈ ഇഫക്ട്|ചിത്രശലഭ പ്രഭാവം (Butterfly Effect)]]' എന്ന് വിളിക്കുന്നുണ്ട്. പ്രക്ഷുബ്ധമായ (Turbulent) വ്യൂഹങ്ങളിലാണ് കയോസിന്റെ സാന്നിധ്യം കണ്ടു വരുന്നത്. ഉദാഹരണത്തിന് തിളച്ചു മറിയുന്ന വെള്ളം. ഇത്തരം
രേഖീയമായ പ്രതിഭാസങ്ങള്‍ക്ക് ആനുപാതികമായ സമവാക്യങ്ങള്‍ ആവിഷ്കരിക്കാന്‍ സാധിക്കുന്നതാണ്. ഉദാഹരണത്തിന് ഒരു വാഹനം നിശ്ചിത സമയത്ത് സഞ്ചരിക്കുന്ന ദൂരം. ഇത് വാഹനത്തിന്റെ വേഗതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കയോട്ടിക് അവസ്ഥകളില്‍ ഇതു പോലുള്ള ആനുപാതിക സമവാക്യങ്ങള്‍ അസാധ്യമാണ്
രസതന്ത്രം, ജീവശാസ്ത്രം, ഇലക്ട്രോണിക്സ്, വൈദ്യശാസ്ത്രം, സമ്പത്തിക ശാസ്ത്രം എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളിലും ഇന്ന് കയോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഷ്റോഡിംഗര്‍ സമവാക്യം പോലുള്ള രേഖീയ സമവാക്യങ്ങള്‍ പിന്തുടരുന്ന ക്വാണ്ടം ഭൗതികത്തില്‍ കയോസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതേപ്പറ്റിയുളള പഠനങ്ങള്‍ ഇന്നും ശൈശവ ദശയിലാണ്.
രാഷ്ട്രീയം, ചരിത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ ശുദ്ധശാസ്ത്രേതര മേഖലകളില്‍ കയോസിന്റെ സാന്നിദ്ധ്യം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം തന്നെ കാലാവസ്ഥാ നിരീക്ഷണം, മനശ്ശാസ്ത്രം, ആധുനിക വൈദ്യശാസ്ത്രം എന്നിവയിലും കയോസിന്റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു.
=== ആധുനിക വൈദ്യശാസ്ത്രത്തില്‍ ===
മസ്തിഷ്കം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും പ്രതിരോധ ശേഷിയെയും കയോസ് സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആധുനിക വൈദ്യശാസ്ത്രം സമീപിക്കുന്നു. മസ്തിഷ്കത്തിലെ കയോസ് ആരോഗ്യലക്ഷണമായാണ് വിദഗ്ദര്‍ കാണുന്നത്. അപസ്മാര രോഗികളില്‍ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സയുടെ സാധ്യത ഈ പഠനങ്ങള്‍ തുറക്കുന്നുണ്ട്. ഇന്ത്യാനാപോളിസിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ ഗവേഷകരായ റെയ്മ ലാര്‍ട്ടര്‍, റോബര്‍ട്ട് വര്‍ത്ത് എന്നിവര്‍ ഭാഗികമായ അപസ്മാര ബാധയുളള മസ്തിഷ്കങ്ങളെ പഠന വിധേയമാക്കി. ക്രമരഹിതമായാണ് ആരോഗ്യവാനായ വ്യക്തിയില്‍ മസ്തിഷ്കം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അപസ്മാര രോഗം മസ്തിഷ്കത്തെ ഭാഗികമായി ബാധിക്കുന്നവരില്‍ ആ ഭാഗത്തിന്റെ പ്രവര്‍ത്തനം അസാധാരണമാം വിധം ക്രമിതമാവുന്നതായി കാണപ്പെട്ടു. ഇത് ഒരു പ്രത്യേക അവസ്ഥയില്‍ മറ്റു ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യും. ഇത്തരം രോഗികളില്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഓര്‍മ്മക്കുറവ്, കാഴ്ച്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യാം.
റെയ്മ ലാര്‍ട്ടര്‍, റോബര്‍ട്ട് വര്‍ത്ത് എന്നിവര്‍ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ ക്രമിതവും ക്രമരഹിതവുമായ പ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍ മാതൃകകളില്‍ പരീക്ഷണങ്ങള്‍ നടത്തി. അരേഖീയമായ ഗണിത സമവാക്യങ്ങളുടെ സഹായത്തോടെ രോഗം ബാധിച്ച ഭാഗങ്ങള്‍ ഏത് അവസ്ഥയിലാണ് രോഗം ബാധിക്കാത്ത ഭാഗങ്ങളെ കീഴടക്കുന്നതെന്ന് നിര്‍ണ്ണയിച്ചു. രോഗബാധിതമായ ഭാഗവും ബാധിക്കാത്ത ഭാഗവും തമ്മിലുള്ള വിനിമയങ്ങളിലെ
ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതെങ്കില്‍ ക്രമിതമായ രീതിയിലാണ് ആരോഗ്യമുള്ള ഹൃദയം പ്രവര്‍ത്തിക്കുന്നത്. സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയം ക്രമിതമായ വൈദ്യുത തരംഗങ്ങളിലൂടെയാണ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്. എന്നാല്‍ ഹൃദ്രോഗമുള്ള വ്യക്തികളില്‍ ക്രമരഹിതമായി ഈ വൈദ്യുത തരംഗങ്ങള്‍ കണ്ടു വരുന്നു. ചെറിയ വൈദ്യുതാഘാതങ്ങളിലൂടെ ഈ ക്രമരാഹിത്യം ഇല്ലാതാക്കാന്‍ കഴിയുമോ എന്ന പരീക്ഷണങ്ങളിലാണ് വൈദ്യ ശാസ്ത്രം.
ക്രമിതമായ മാറ്റങ്ങളാണ് സാമ്പത്തിക ശാസ്ത്രത്തിലെ പ്രവചനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ സാമ്പത്തിക രംഗത്തെ യഥാര്‍ത്ഥ പ്രതിഭാസങ്ങള്‍ ഈ പ്രവചനങ്ങളെ എപ്പോഴും ശരി വെക്കാറില്ല. കമ്പോള സാമ്പത്തിക രംഗത്തെ അരേഖീയ പ്രതിഭാസങ്ങളാണ് ഈ പ്രവചനങ്ങളെ തകിടം മറിക്കുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രവചിക്കപ്പെടാത്ത വന്‍ തകര്‍ച്ചയും കുതിച്ചു ചാട്ടവും കയോസിന്റെ ഇടപെടലുകളില്‍ പെടുന്നു.
[[
[[ar:نظرية الشواش]]
[[nn:Kaosteori]]
[[no:Kaosteori]]
[[pam:Teoriang chaos]]
[[pdc:Chaos Theory]]
[[pl:Chaos (matematyka)]]
|
തിരുത്തലുകൾ