"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
++ സമർഖണ്ഡ്
(++ സമർഖണ്ഡ്)
|image_map = Samanid dynasty (819–999).GIF
|image_map_caption = സമാനിദ് സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ
|capital = [[ബാൾഖ്]], [[ബുഖാറ]], [[സമർഖണ്ഡ്]]
|common_languages = [[Persian language|പേർഷ്യൻ]]
|religion = [[Sunni Islam|സുന്നി ഇസ്ലാം]]
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലും]] വിശാല [[ഖുറാസാൻ|ഖുറാസാനിലും]] പരന്നുകിടന്നിരുന്ന ഒരു [[പേർഷ്യൻ സാമ്രാജ്യങ്ങൾ|പേർഷ്യൻ]] സാമ്രാജ്യമാണ് '''സമാനിദ് സാമ്രാജ്യം''' (Persian: سلسلهٔ سامانیان). സമാനിദുകൾ എന്നു മാത്രമായും ഇവർ അറിയപ്പെടുന്നു.. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ [[സമാൻ ഖുദാ|സമാൻ ഖുദായുടെ]] പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ [[സസ്സാനിദ് സാമ്രാജ്യം]] തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്. പത്താം നൂറ്റാണ്ടിന്റെ അവസാനം വടക്കുനിന്നുള്ള [[തുർക്കിക് ജനത|തുര്‍കിക്]] അധിനിവേശകർ കീഴടക്കിയതോടെ സാമ്രാജ്യത്തിന് അന്ത്യമായി<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=192|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== ആരംഭം ==
സമാനിദുകളുടെ ശക്തികേന്ദ്രം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പുരാതന സോഗ്ദിയയിലെ സറഫ്ഷാന്‍ നദീതടമായിരുന്നു. സസാനിയന്‍ നേതാവും ഭരണാധികാരിയുമായിരുന്ന ബഹ്രാന്‍ ഷുബിന്റെ അനന്തരാവകാശികളാണ് തങ്ങള്‍ എന്നാണ് സമാനിദുകളുടെ അവകാശവാദം. ബാള്‍ഖ് മേഖലയില്‍ നിന്നുള്ള ഒരു വന്‍ ഭൂവുടമയായിരുന്ന സമന്‍ ഖുദായും മകനായിരുന്ന ആസാദുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകര്‍. ആസാദിന്റെ നാലുമക്കള്‍, [[ഖലീഫ അല്‍ മേമൻ|ഖലീഫ അല്‍ മേമന്റെ]] (ഭരണകാലം 813-33) വിശ്വസ്തസേവകരായിരുന്നു. ഇദ്ദേഹത്തില്‍ നിന്നും ഇവര്‍ക്ക് [[ഹെറാത്ത്]], [[ഫര്‍ഘാന]], [[ഷാഷ്]] ([[താഷ്കെന്റ്]]), [[സമര്‍ഖണ്ട്]] തുടങ്ങിയ ഖുറാസാന്റെ മിക്ക മേഖലകളിലേയും ഭരണാവകാശം സിദ്ധിച്ചിരുന്നു<ref name=afghans12/>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/509629" എന്ന താളിൽനിന്ന് ശേഖരിച്ചത്