"സഫാരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
കിഴക്കോട്ടാണ് യാക്കൂബ് ആദ്യമായി തന്റെ അധികാരം വ്യാപിപ്പിച്ചത്. 865-ആമാണ്ടില്‍ [[സാബൂളിസ്താൻ|സാബൂളിസ്താന്റെ]] ഭരണാധികാരിയെ പരാജയപ്പെടുത്തിയ ഇദ്ദേഹം തുടര്‍ന്ന് [[കാബൂൾ|കാബൂളും]] വറുതിയിലാക്കി. ഇവിടെ നിന്നും പിടിച്ചെടുത്ത പ്രതിമകളും, ആനകളേയും ബാഗ്ദാദിലേക്ക് സമ്മാനമായി അയച്ചു. [[ബാമിയന്‍ താഴ്വര]] പിടിച്ചടക്കിയ യാക്കൂബ്, ഇവിടം നശിപ്പിക്കുകയും വിലപിടിപ്പുള്ള പലതും ബാഗ്ദാദിലേക്ക് കടത്തുകയും ചെയ്തു. തുടര്‍ന്ന് വടക്കുഭാഗത്തേക്ക് ശ്രദ്ധതിരിച്ച യാക്കൂബ് [[ഹെറാത്ത്]] കീഴടക്കുകയും 873-ആമാണ്ടില്‍ ഇന്നത്തെ വടക്കുകിഴക്കന്‍ ഇറാനിലെ [[നിഷാപൂർ|നിഷാപൂരില്‍]] നിന്ന് ഭരണം നടത്തിയിരുന്ന തന്റെ അറബി മേലാളന്മാരായിരുന്ന [[തഹീറിദ് സാമ്രാജ്യം|തഹീറിദ് ഭരണാധികാരികളെ]] പരാജയപ്പെടുത്തി. ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുഭാഗം മിക്കവാറും തുടര്‍ന്ന് യാക്കൂബിന്റെ നിയന്ത്രണത്തിലായി. അങ്ങനെ നിരവധി നൂറ്റാണ്ടുകള്‍ക്കു ശേഷം അഫ്ഘാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങള്‍ താരതമ്യേന സ്വതന്ത്രനായ ഒറ്റ ഇറാനിയന്‍ രാജാവിന്റെ കീഴില്‍ ഏകീകരിക്കപ്പെട്ടു.
 
തുടര്‍ന്ന് യാക്കൂബും സൈന്യവും, പടിഞ്ഞാറുദിക്കിലേക്ക് നീങ്ങി. [[കിര്‍മാന്‍]], [[ഫാഴ്സ്]], തെക്കുപടിഞ്ഞാറന്‍ ഇറാനിലെ [[ഖുസിസ്താന്‍]] എന്നീപ്രദേശങ്ങള്‍ സ്വന്തമാക്കി<ref. name=afghans12/>ഇതിനുശേഷം ബാഗ്ദാദ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും നഗരത്തിനടുത്ത് വച്ച് ഇദ്ദേഹം പരാജയപ്പെടുകയും തുടര്‍ന്ന് 879-ല്‍ യാക്കൂബ് മരണമടയുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ [[ആഫ്വാസ്|ആഫ്വാസിലാണ്]] യാക്കൂബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്.
 
സഹോദരനായിരുന്ന അമ്ര് ബിന്‍ അല്‍ ലായ്ത് ആണ് യാക്കൂബിന്റെ പിന്‍‌ഗാമിയായി അധികാരമേറ്റത്. 879 മുതല്‍ 901 വരെയാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. വടക്കോട്ടും പടിഞ്ഞാറോട്ടും അധികാരം വ്യാപിപ്പിക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ തുടക്കം വളരെ വിജയകരമായിരുന്നു. ഇതിനെത്തുടര്‍ന്ന് ബാഗ്ദാദിലെ ഖലീഫ, അദ്ദേഹത്തെ സിസ്താന്റേയും ഖുറാസാന്റേയ്യും ഫാഴ്സിന്റേയും ഭരണാധികാരിയായി നിയമിക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ ആമ്രിന്റെ പടയോട്ടം അധികകാലം നീണ്ടുനില്ല. 900-ആമാണ്ടില്‍ അമു ദാര്യയുടെ വടക്കുനിന്നും ഉയര്‍ന്നു വന്ന മറ്റൊരു ഇറാനിയന്‍ സാമ്രാജ്യമായിരുന്ന [[സമാനിഡ് സാമ്രാജ്യം|സമാമിഡുകള്‍]], ഇസ്മാഈല്‍ ബിന്‍ അഹ്മദിന്റെ (ഭരണകാലം: 892-907) നേതൃത്വത്തില്‍ ആമ്രിനെ പരാജയപ്പെടുത്തി. തടവുകാരനാക്കി പിടിക്കപ്പെട്ട് ആമ്ര്, ബാഗ്ദാദിലേക്കയക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ബാഗ്ദാദില്‍ വച്ച് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കി.
 
== അവലംബം ==
"https://ml.wikipedia.org/wiki/സഫാരി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്