"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 5:
== ഉപകരണങ്ങള്‍ ==
[[വില്ല് (വാദ്യം)|വില്ല്]], [[വീശുകോല്‍]], [[ഉടുക്ക്]], [[കുടം]], [[ജാലര്‍]] എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പില്‍ക്കാലത്ത് ഹാര്‍മോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടില്‍ ഉപയോഗിച്ചുതുടങ്ങി. നവീനവില്പാട്ടില്‍ ഈ ഉപകരണങ്ങള്‍ ചായംപൂശി ആകര്‍ഷകമാക്കിയിരിക്കും.
==== വില്ല് ====
{{main|വില്ല് (വാദ്യം)}}
വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളില്‍ വ്യാസം കുറവായിരിക്കും. നീളത്തില്‍ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടില്‍ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.
 
==== വീയല്‍ ====
വീയല്‍ അഥവാ വീശുകോല്‍ ഞാണിന്മേല്‍ തട്ടി ശബ്ദമുണ്ടാക്കിയാണ്‌ പാട്ട് അവതരിപ്പിക്കുന്നത്. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാന്‍ ആളുണ്ടാകും. വീയലിന്റെ മദ്ധ്യത്തിലും മണി കെട്ടിയിരിക്കും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവമുണ്ടാക്കുന്നു. പാട്ടിനിടയില്‍ വീയല്‍ കറക്കിയെറിഞ്ഞ് പിടിക്കുക തുടങ്ങിയ അഭ്യാസങ്ങള്‍ പാട്ടുകാരുടെ സാമര്‍ത്ഥ്യപ്രകടനത്തിനുള്ള അവസരമാണ്‌.
Line 21 ⟶ 20:
 
== പാട്ടുകള്‍ ==
ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകള്‍ക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളില്‍ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്തകഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്ന തെക്കന്‍ പാട്ടുകളെ ഉടച്ചുമിനുക്കിയാണ്‌ മിക്കവാറും വില്ലുപാട്ടുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാന്‍ പാട്ടുകള്‍ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കന്‍പാട്ടുകളില്‍ ഇവ്വിധം കൂട്ടിച്ചേര്‍ക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂര്‍വപാഠത്തെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കന്‍പാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്‌, നീലികഥ, ഭൂതത്താന്‍പാട്ട് എന്നിവ ഇത്തരത്തില്‍ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.
 
കുചേലവരലാഭ, ചിത്തിരപുത്രനയനാര്‍ക്കഥ, അയോധ്യകഥ, കോവിലന്‍ ചരിതം തുടങ്ങിയവ വില്ലുപാട്ടുകള്‍ക്കുപയോഗിച്ചുവരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും. സ്തുതി, ഒപ്പാര്‌‍, കുമ്മി, ദേശവര്‍ണ്ണനകള്‍ ഇവ ഇടകലര്‍ത്തി പാട്ടുകള്‍ രചിക്കാന്‍ സമര്‍ത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തില്‍ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിന്‍കര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണന്‍, അഗസ്തീശ്വരം ആറുമുഖപ്പെരുമാള്‍ തുടങ്ങിയവര്‍ പ്രസിദ്ധരായിത്തീര്‍ന്ന ആശാന്മാരണ്‌.
 
ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവന്‍ എന്നുവിളിക്കുന്നു. ചില പുലവന്മാര്‍ ആശാന്മാരുമായിരിക്കും.തോവാള സുന്ദരം‌പിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവര്‍ പുലവനാശാന്മാരാണ്‌. നല്ല ശബ്ദവും രാഗതാളബോധവുമുള്ളവരാണ്‌ പുലവന്മാര്‍. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവര്‍ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങള്‍ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ്‌ അവതരിപ്പിക്കുക.
 
താരാട്ട്, ഒപ്പാര്‌, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ്‌ പാട്ടു പാടിവന്നത്. പില്‍ക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദര്‍ഭാനുസാരം രാഗങ്ങള്‍ വ്യത്യാസപ്പെടുത്തുന്നു പുലവന്മാര്‍.
== അവതരണരീതി ==
== നവീനവില്പാട്ട് ==
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്