"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 9:
വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളില്‍ വ്യാസം കുറവായിരിക്കും. നീളത്തില്‍ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടില്‍ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.
 
==== വീയല്‍ ====
വീയല്‍ അഥവാ വീശുകോല്‍ ഞാണിന്മേല്‍ തട്ടി ശബ്ദമുണ്ടാക്കിയാണ്‌ പാട്ട് അവതരിപ്പിക്കുന്നത്. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാന്‍ ആളുണ്ടാകും. വീയലിന്റെ മദ്ധ്യത്തിലും മണി കെട്ടിയിരിക്കും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവമുണ്ടാക്കുന്നു. പാട്ടിനിടയില്‍ വീയല്‍ കറക്കിയെറിഞ്ഞ് പിടിക്കുക തുടങ്ങിയ അഭ്യാസങ്ങള്‍ പാട്ടുകാരുടെ സാമര്‍ത്ഥ്യപ്രകടനത്തിനുള്ള അവസരമാണ്‌.
==== കുടം ====
കുടത്തിന്റെ കഴുത്തില്‍ വില്ലിന്റെ അറ്റം ഞാണ്‍ മുകളില്‍ വരത്തക്ക വിധമാണ്‌ അനുഷ്ഠാന വില്പാട്ടുകളില്‍ കുടത്തിന്റെ സ്ഥാനം. കളിമണ്‍കുടമാണ്‌ ഉപയോഗിക്കുന്നത്. വയ്ക്കോല്‍ ചുരണയില്‍ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേര്‍ത്തുപിടിക്കുകയും കുടത്തിന്റെ വായില്‍ വട്ടത്തില്‍ വെട്ടിയ കമുകിന്‍പാളകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.
==== ജാലര്‍ ====
ഇലത്താളത്തിന്റെ ചെറിയ രൂപമാണ്‌ ജാലര്‍. ചിങ്കി, താളം എന്നൊക്കെ ഇതിനു പേരുകളുണ്ട്.
==== ഉടുക്ക് ====
വില്ലുപാട്ടിന്‌ ജീവന്‍ നല്‍കുന്ന വാദ്യോപകരണമാണ്‌ ഉടുക്ക് എന്നുപറയാം.
==== താളക്കട്ടകള്‍ ====
ഒരിഞ്ച് വണ്ണവും മൂന്നിഞ്ച് വീതിയും ആറിഞ്ച് നീളവും ഉള്ള മരക്കട്ടകളാണ്‌ വില്ലുപാട്ടിലുപയോഗിക്കുന്ന താളക്കട്ടകള്‍. തപ്പളാംകട്ട എന്ന് നാട്ടുരീതിയില്‍ ഇതിനെ പറഞ്ഞുവരുന്നു.
 
വരി 26:
[[fr:Villuppattu]]
[[ta:வில்லுப்பாட்டு]]
[[Categoryഫലകം:കേരളത്തിലെ തനതു കലകള്‍]]
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്