"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "വിക്കിപീഡിയ:തിരുത്തല്‍ നയം" സം‌രക്ഷിച്ചിരിക്കുന്നു ([edit=autoconfirmed] (അനിശ്ചിതം) [move=autoconfirmed] (അനിശ്ചിതം))
വരി 40:
==ചര്‍ച്ചയും തിരുത്തലും==
ആത്മവിശ്വാസത്തോടെ ലേഖനങ്ങള്‍ പുതുക്കുക, പ്രതേകിച്ച് ചെറിയ തിരുത്തലുകളിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലും. മാറ്റങ്ങൾ വരുത്തുന്നതിനു മുന്നോടിയായി ലേഖനത്തിൽ മുൻപ് തിരുത്തലുകൾ വരുത്തിയ ലേഖകരെ അറിയിക്കേണ്ട ആവശ്യമില്ല - ലേഖനങ്ങൾ ആരുടേയും സ്വന്തമല്ല. ഒരു പ്രശ്നം നിങ്ങൾക്ക് പരിഹരിക്കാനാവുന്നതായി നിങ്ങൾ കാണുന്നുവെങ്കിൽ നിങ്ങളങ്ങനെ ചെയ്യുക. നിങ്ങളുടെ തിരുത്തലിനോട് യോജിപ്പില്ലാത്ത മറ്റുള്ളവര്‍ (തിരുത്തല്‍ തിരസ്കരിച്ചോ സം‌വാദം താളില്‍ കുറിപ്പിട്ടോ) സം‌വാദത്തിന്‌ തുടക്കമിട്ടേക്കാം. ചിലപ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള തിരുത്തല്‍, തിരുത്തല്‍ തിരസ്കരണം, ചര്‍ച്ച എന്നിങ്ങനെയുള്ള ചാക്രികപ്രക്രിയ നിഷ്ഫലമായ ഒരു ചര്‍ച്ചയെ മുന്നോട്ടു നയിക്കുവാന്‍ സഹായിച്ചുവെന്നുവരാം. ആത്മവിശ്വാസത്തോടെയുള്ള തിരുത്തല്‍ എന്നതിനെ തെറ്റിദ്ധരിക്കരുത്, നിലവിലെ സമവായത്തിനോ അടിസ്ഥാനനയങ്ങളായ സന്തുലിതമായ കാഴ്ച്ചപ്പാട്, പരിശോധനായോഗ്യത എന്നിവയ്ക്കോ എതിരായ തിരുത്തലുകളല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. ദയവായി തിരുത്തലുകള്‍ക്കുമീതെയുള്ള തിരുത്തല്‍ യുദ്ധം നടത്താതിരിക്കുക.
 
===സഹായമനസ്കനായിരിക്കുക: വിശദീകരണം നല്‍കുക===
സഹായമനസ്കനായിരിക്കുക: നിങ്ങളുടെ തിരുത്തലുകള്‍ വിശദീകരിക്കുക. നിങ്ങള്‍ ലേഖനങ്ങളിലെ കൂടുതല്‍ മൗലികവും വിവാദപരവുമായ കാര്യങ്ങളില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ വിശദീകരണം നല്‍കുക. ചെറിയ തിരുത്തലുകള്‍ക്ക് അനുയോജ്യമായ തിരുത്തല്‍ ചുരുക്കം നല്‍കാവുന്നതാണ്‌. കൂടുതല്‍ വലുതും പ്രാധാന്യവുമുള്ള മാറ്റങ്ങള്‍ക്ക് തിരുത്തല്‍ താളിലെ ചുരുക്കം ചേര്‍ക്കാനുള്ള സ്ഥലം മതിയാകാതെ വന്നേക്കാം, അത്തരം അവസരങ്ങളില്‍ സം‌വാദം താളില്‍ ആവശ്യമായ കുറിപ്പ് ചേര്‍ക്കുക. ഓര്‍ക്കുക, സം‌വാദം താളില്‍ ചേര്‍ക്കുന്ന കുറിപ്പുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്‌, തെറ്റിദ്ധാരണകള്‍ വരാനിടവരാതെ നോക്കുകയും തിരുത്തല്‍ യുദ്ധം നടത്തുന്നതിനേക്കാള്‍ സം‌വാദത്തിന്‌ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്