"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) രത്നചുരുക്കം |
|||
വരി 14:
ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, തുടക്കത്തില്‍ ശോചനീയമായോ കരടുരൂപത്തിലോ ഉള്ള ലേഖങ്ങള്‍ കാലം ചെല്ലുംതോറും അത്തരം പ്രവര്‍ത്തനം വഴി മികച്ച ലേഖനങ്ങളായി മാറ്റപ്പെടുന്നു. ലേഖനങ്ങള്‍ വളരെ ശോചനീയമാണെങ്കില്‍കൂടി അവ മെച്ചപ്പെടാന്‍ സാധ്യതയുള്ളവയാണെങ്കില്‍ വിക്കിപീഡിയ സ്വാഗതം ചെയ്യുന്നു. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു വിഷയത്തിലെ അവിടെയിവിടെയായുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ലേഖനം തുടങ്ങുന്നു. മറ്റൊരാള്‍ ആ ശകലങ്ങളെ അനുയോജ്യമായ ക്രമത്തില്‍ ചിട്ടയാക്കി അവതരിപ്പിക്കുകയോ കൂടുതലായി വിവരങ്ങള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ചേര്‍ത്ത് ലേഖനത്തെ സഹായിക്കാം. ഇനി വേറെരാള്‍ ലേഖനത്തിലെ വസ്തുതകളെ സന്തുലിമാക്കുവാന്‍ സഹായിക്കുകയോ നിലവിലുള്ള വിവരങ്ങള്‍ വസ്തുതാവിശകലങ്ങള്‍ക്ക് വിധേയമാക്കുകയോ അവലംബങ്ങള്‍ ചേര്‍ക്കുകയും ചെയ്തേക്കാം. ഈ അഭിവൃദ്ധിക്കിടയിലും ലേഖനം ക്രമരഹിതമാകുകയോ ഗുണനിലവാരമില്ലാത്ത വിവരണങ്ങള്‍ ഉള്‍പ്പെടുകയോ സംഭവിച്ചേക്കാം.
===കുഴപ്പങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുക: വിവരങ്ങള്‍ കാത്തുസൂക്ഷിക്കുക===
നിങ്ങള്‍ക്ക് സാധ്യമാകുമെങ്കില്‍ ലേഖനത്തിലെ കുഴപ്പങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുക, നിങ്ങള്‍ക്കതിനു സാധ്യമാകുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയിപ്പെടുത്തുക. വിവരങ്ങള്‍ കാത്തുസൂക്ഷിക്കുക. "പൂര്‍ണ്ണമായ" ലേഖനത്തിന്റെ ഭാഗങ്ങളായിരിക്കേണ്ട വസ്തുതകളോ മറ്റോ ലേഖത്തിലുണ്ടെങ്കില് അവ നിലനിര്‍ത്തപ്പെടേണ്ടതും ആവശ്യമെങ്കില്‍ അവ അടയാക്കപ്പെടുത്തേണ്ടതുമാണ്, അല്ലെങ്കില്‍ അവ പെട്ടെന്നുതന്നെ വൃത്തിയാക്കിയെടുക്കുക. ഒരു താള് മാറ്റെയെഴുതണമെന്നോ മറ്റോ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങളങ്ങനെ ചെയ്യുക, പക്ഷെ ചര്ച്ചാപ്രധാന്യമുള്ളതായകാര്യങ്ങളെന്നു തോന്നുന്നവ സംവാദം താളുകളില്‍ കുറിച്ചുവെക്കുകയും കൂടെ നിങ്ങളെന്തിനു അങ്ങനെ ചെയ്തു എന്നതിനൊരു വിശദീകരണം നല്‍കുകയും ചെയ്യുക. മോശമായി പ്രതിപാദിച്ചിരിക്കുന്ന എന്നൊരു കാരണംകൊണ്ടുമാത്രം ലേഖനങ്ങളില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്യരുത്. തിരുത്തലുകള്‍ പുരോഗമിക്കുന്നതിനിടെ ലേഖനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്. ഒരോ ലേഖകരും മറ്റുള്ളവരുടെ പ്രയത്നങ്ങളുടെ മേല്‍ പടുത്തുയര്ത്തുന്നതുവഴിയാണ് വിക്കിപീഡിയയിലെ മഹത്തായ ലേഖനങ്ങള്‍ രൂപപ്പെടുന്നത്.
==ഇതും കാണുക==
|