"ഐ.എസ്.ഒ. 8601" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
* തിയ്യതിയുടെയും സമയത്തിന്റെയും വിലകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും വലുതില്‍ നിന്നും ചെറുതിലേക്ക് എന്ന രീതിയിലാണ്‌: വര്‍ഷം, മാസം (അല്ലെങ്കില്‍ ആഴ്ച), ദിവസം, മണിക്കൂര്‍, മിനുട്ട്, നിമിഷം, നിമിഷത്തിന്റെ ഘടകങ്ങള്‍. അതായത് അവയുടെ ക്രമം സംഭവിക്കുന്നതിനനുസരിച്ചാണ്‌.
* തിയ്യതിയിലേയും സമയത്തിലേയും വിലകള്‍ നിശ്ചിത എണ്ണം അക്കങ്ങള്‍ ഉണ്ട്, എണ്ണം തികയ്ക്കാന്‍ മുന്‍പില്‍ അധികമായിം പൂജ്യങ്ങള്‍ ചേര്‍ക്കേണ്ടതാണ്‌.
* രൂപകങ്ങള്‍ രണ്ടുവിധത്തില്‍ കാണിക്കാവുന്നതാണ്‌ - ഏറ്റവും കുറഞ്ഞ എണ്ണം അക്കങ്ങളും വേര്‍തിരിക്കല്‍ ചിഹ്നങ്ങളും ഉപയോഗിച്ചുള്ള അടിസ്ഥാന രീതിയും എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമായ രീതിയില്‍ വേര്‍തിരിക്കല്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള വിപുലീകരിക്കപ്പെട്ട രീതിയും. തിയ്യതി വിലകള്‍ക്കിടയില്‍ (വര്‍ഷം, മാസം, ആഴ്ച, ദിവസം) ഹൈഫണും സമയ വിലകള്‍ക്കിടയില്‍ (മണിക്കൂര്‍, മിനുട്ട്, സെക്കന്‍ഡ്) കോളനും വേര്‍തിരിക്കല്‍ ചിഹ്നങ്ങളായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ 2009 ലെ ആദ്യമാസത്തിലെ ആറാമത്തെ ദിവസം വിപുലീകരിച്ച രീതിയില്‍ "2009-01-06" എന്നും അടിസ്ഥാന രൂപത്തില്‍ "20090106" എന്നും വ്യക്തതയോടെ എഴുതാവുന്നതാണ്‌. വിപുലീകരിച്ച രീതിക്കാണ്‌ അടിസ്ഥാന രീതിയേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം കാരണം അവ എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമാകുന്നു എന്നതുകൂടാതെ മാനദണ്ഡവുമായി പരിചിതമല്ലാത്തവര്‍ക്ക് അടിസ്ഥാന രീതിയിലെ ചില രൂപങ്ങള്‍ ആശയകുഴപ്പമുണ്ടാകാനിടയുള്ളതുമാണ്‌.
 
 
"https://ml.wikipedia.org/wiki/ഐ.എസ്.ഒ._8601" എന്ന താളിൽനിന്ന് ശേഖരിച്ചത്