"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 259:
എം.എം അക്‌ബറിന്റെ ഒരു അഭിപ്രായമാണ്‌ ഇതില്‍ വേറിട്ടു നിന്നത്. അതിതായിരുന്നു: "വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്ലിം സമുദായത്തില്‍ ഒരു പ്രചരണമുണ്ടായിരുന്നു. ഭര്‍ത്തക്കന്മാര്‍ ഗള്‍ഫിലുള്ള മുസ്ലിം വീടുകളിലെ സ്ത്രീകളെ പ്രണയിച്ച് മതം മാറ്റാന്‍ അമുസ്ലികള്‍ പ്രത്യേകിച്ച് ഹിന്ദുയുവാക്കള്‍ ബോധപൂര്‍‌വ്വം ശ്രമിക്കുന്നുണ്ട് എന്നും മറ്റുമായിരുന്ന് ആ പ്രചരണം എന്നാല്‍ അത് കാര്യമില്ലാത്ത പ്രചരണമായിരുന്നു എന്നും അതിനാല്‍ ആ പ്രചരണത്തിന്‌ പിന്നെ പ്രാധാന്യമില്ലാതായി. അതുപോലെ തന്നെയാണ്‌ ഈ ലൗ ജിഹാദിന്റെ കാര്യവും" --[[ഉപയോക്താവ്:Apibrahimk|Apibrahimk]] 05:43, 4 നവംബര്‍ 2009 (UTC)
::ആയിരിക്കാം ഇത് തീര്‍ച്ചയായും ഒരു പ്രചരണം മാത്രമായിരിക്കാം, പക്ഷെ ലേഖനത്തില്‍ അതും ഒരാരോപണമായല്ലേ കൊടുക്കാന്‍ സാധിക്കൂ അല്ലെങ്കില്‍ അതിന് സാധുവായ തെളിവ് കാണിക്കണ്ടേ ? പ്രൊമോദ് രാമനും, ബി.ജെ.പി പ്രതിനിധികളും, പൊതുജനവും, സമുദായ സംഘടനകളും ഒക്കെ ഉന്നയിക്കുന്നത് വെറും ആരോപണങ്ങള്‍ മാത്രമല്ലേ? [[ഉപയോക്താവ്:Deepugn|ദീപു [deepu]]] 06:04, 4 നവംബര്‍ 2009 (UTC)
 
 
==ഇരുട്ടിലെ ഇല്ലാത്ത കരിമ്പൂച്ച==
 
ഈ ലേഖനത്തിന്റെ പേര് '''ലൗ ജീഹാദ് വിവാദം''' എന്ന് മാറ്റുകയും വിഷം വമിക്കുന്ന കുറിപ്പുള്‍ നീക്കുകയും ചെയ്യാന്‍ ഒട്ടും മടിക്കേണ്ടതില്ല. ഈ വിവാദത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമം, ഉള്ളി തൊലിപൊളിച്ച് വിത്ത് കണ്ടെത്താന്‍ ശ്രമിക്കുന്നതുപോലെയാണെന്നും തൊലിയല്ലാതെ ഉള്ളില്‍ പൊരുളൊന്നുമില്ലെന്നും ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി വരുകയാണ്. 'ഹിന്ദു'-വിലെ ലേഖനം അത് ഒരിക്കല്‍ കൂടി കാട്ടിത്തരുന്നു.<br />
 
കേരള കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ പേരില്‍ ജോണി കൊച്ചുപറമ്പന്‍ ഇറക്കിയതായി പറയുന്ന പ്രസ്താവനയെക്കുറിച്ചും മറ്റും, ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ക്രിസ്തീയ വാരികയും കേരളകത്തോലിക്കാ സഭയുടെ ജിഹ്വയുമായ സത്യദീപത്തിന്റെ ഇന്നിറങ്ങിയ (നവമ്പര്‍ 4) പതിപ്പില്‍, ലേഖാ ദാസ് '''പണത്തിനു മതമില്ല; പ്രണയത്തിനും''' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലുണ്ട്. "ഒരു പൈങ്കിളിപരമ്പരയില്‍ നിന്നോ മറ്റോ ലഭിച്ച കണക്കുകള്‍ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അതു മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടില്‍ തലക്കെട്ടുകള്‍ പിടിച്ചടക്കിയതും അസംബന്ധനാടകത്തിന്റെ ചേലിലായിപ്പോയി" എന്നാണ് അവരുടെ വിമര്‍ശനം. പത്രത്തില്‍ പേരുവരാനായി '''ഇല്ലാത്ത കറുത്തപൂച്ചയെ ഇരുട്ടിലിട്ടു തല്ലിക്കൊല്ലാന്‍ ശ്രമിച്ച വ്യാജപരാക്രമി'''-യോടാണ് അത്തരം പ്രസ്താവനാവീരന്മാരെ അവര്‍ ഉപമിക്കുന്നത്. കുരിയാക്കോസ് മുണ്ടാടന്റേയും, ലേഖാദാസിന്റേയും മറ്റും നിലപാടുകള്‍ കത്തോലിക്കാസഭയുടെ നിലാപാടാണോ, എഴുതിയ വ്യക്തിയുടേതല്ലാതെ സത്യദീപത്തിന്റെ തന്നെ അഭിപ്രായമാണോ എന്നൊക്കെ ചോദ്യമുണ്ടാകാം. ഈ വിവാദത്തിനു പിന്നിലുള്ള കാപട്യത്തെ വിമര്‍ശിച്ച് പത്രാധിപരുടേതടക്കം രണ്ടു ലേഖനങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ വാരിക, ലൗ ജീഹാദ് വിവാദത്തില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ് ഒരു വരിപോലും പ്രസിദ്ധീകരിച്ചില്ലെന്നോര്‍ക്കണം. ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു ക്രിസ്തീയവാരികയാണ് സത്യദീപം. ഇടവകകളില്‍ അതിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു പുണ്യകര്‍മ്മമായിപ്പോലും കരുതുന്നവരെ എനിക്കറിയാം. അത് ഇടതുപക്ഷമോ കമ്മ്യൂണിസ്റ്റോ ഒന്നുമല്ല; നേരുപറഞ്ഞാല്‍, കേരളത്തിലെ ക്രിസ്തീയസഭകളുടെ അജണ്ടകളിലൊന്നായ കമ്മ്യൂണിസ്റ്റ് വിരോധം അതിനുമുണ്ട്. കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിച്ച് ഒന്നരാടം അത് മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിക്കാറുപോലുമുണ്ട്.<br />
 
പിന്നെ മെത്രന്മാര്‍ എന്തേ മൗനം അവലംബിക്കുന്നത് എന്നു ചോദിച്ചേക്കാം. കൊച്ചുപറമ്പന്‍ മെത്രന്മാരെ വെട്ടിലാക്കിയെന്നാണ് തോന്നുന്നത്. എടുത്തുചാടി പ്രസ്താവനയിറക്കിയ അങ്ങേരുടെ നിലപാടിനെ മെത്രാന്മാര്‍ തള്ളിപ്പറഞ്ഞാല്‍ മിശ്രപ്രേമവിവാഹങ്ങളെ പിന്തുണയ്ക്കുന്നെന്നാകും വ്യാഖ്യാനം. പ്രേമത്തെ തന്നെ പിന്തുണയ്ക്കാത്ത "തിരുമേനിമാര്‍" മിശ്രപ്രേമത്തെ പിന്തുണച്ചെന്നുവന്നാല്‍ മോശമല്ലേ?. അപ്പോള്‍ മൗനം തന്നെ ഭൂഷണം!07:31, 4 നവംബര്‍ 2009 (UTC)[[ഉപയോക്താവ്:Georgekutty|Georgekutty]]
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.