"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 250:
== പേരിനു പിന്നില്‍ ==
'ലൗ ജിഹാദ്' എന്ന പേരിന്റെ തുടക്കം എവിടെ നിന്നാണെന്ന് മനസ്സിലാകുന്നില്ലല്ലോ. ആദ്യം സംഘടനയുടെ പേരാണെന്ന് കരുതി. ആ ധാരണ തിരുത്തേണ്ടിവന്നിരിക്കുന്നു. വെറും ആരോപണത്തിനു വേണ്ടി മാത്രം കണ്ടുപിടിച്ച പേരാണോ ഇത് ? ആണെങ്കില്‍ പേരില്‍ 'ജിഹാദ്' എന്ന വാക്ക് ചേര്‍ത്തത്, ഇത്തരം പ്രവര്‍ത്തനങ്ങളെ ഇസ്ലാമിന്റെ തലയില്‍ കെട്ടിവയ്ക്കാനാണെന്ന് വ്യക്തം.--[[User:Asees|അസീസ്]] 04:07, 3 നവംബര്‍ 2009 (UTC)
 
== മനോരം ന്യൂസിലെ ചര്‍ച്ച ==
 
ലൗ ജിഹാദോ ഹെയ്‌റ്റ് കാമ്പയിനോ എന്ന തലവാചകത്തില്‍ മനോരമ ന്യൂസ് ഇന്നലെ (03/11/09) സം‌പ്രേക്ഷണം ചെയ്ത് 'നിയന്ത്രണരേഖ' എന്ന പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി. നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ മാത്രമാണ്‌ 4000 യുവതികളെ ലൗ ജിഹാദിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ട് എന്നും ഇതു എല്ലാവരും ഗൗരവമായി എടുക്കണമെന്നും ആവശ്യപ്പെട്ടത്. അതിനാണങ്കില്‍ അദ്ദേഹത്തിന്റെ പക്കല്‍ തെളിവുമില്ല.
ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം ലീഗിന്റെ ടി.എ. അഹമദ് കബീര്‍, ഡി.വൈ.എഫ്.ഐ. നേതാവും എം.പിയുമായ എം.ബി.രാജേഷ്, മതപണ്ഡിതന്‍ എം.എം അക്‌ബര്‍, ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു നിരവധി പ്രേക്ഷകര്‍ എന്നിവരെല്ലാം ഒരു പോലെ പറഞ്ഞത് ബോധപൂ‌ര്‍‌വ്വം മതവിഭാഗങളില്‍ ചേരിതിരിവുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നാണ്‌. ബി.ജെ.പി പ്രതിനിധി ഉന്നയിച്ച പെണ്‍കുട്ടികളെ കാണാതായ കണക്കുകള്‍ എവിടുന്നുള്ള ഉറവിടമാണ്‌ എന്ന അവതാരകന്‍ പ്രൊമോദ് രാമന്റെ ആവര്‍ത്തിച്ചുള്ള അന്വേഷണത്തിന്‌ എ.എന്‍ രാധാകൃഷ്ണന്റെ പക്കല്‍ വ്യക്തമായ മറുപടിയില്ലായിരുന്നു. ഇതു പോലീസിന്‌ ലഭിച്ചിട്ടുള്ളതാണ്‌, സര്‍ക്കാറിന്റെ പക്കലുള്ളതാണ്‌ എന്ന ഒഴുക്കന്‍ മട്ടിലുള്ള അവ്യക്തമായ മറുപടിയായിരുന്നു രാധാകൃഷണനില്‍ നിന്നുണ്ടായത്. ഇത് താങ്കളുടെ സംഘടന അന്വേഷിച്ചു കണ്ടെത്തിയതാണോ എന്ന ചോദ്യത്തിനുമില്ല അദ്ദേഹത്തിനു മറുപടി.
അതിനിടെ ഒരു മുസ്ലിം പെണ്‍കുട്ടി തന്റെ സുഹൃത്തിന്റെ സുഹൃത്തിന്‌ ഉണ്ടായതെന്ന് പറയപ്പെടുന്ന ലൗ ജിഹാദുകാരുടെ പീഡനങ്ങളെ കുറിച്ച് പറഞ്ഞു. താങ്കളോട് നേരിട്ടു പറഞ്ഞതാണോ ഈ സംഭവം എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ 'അല്ല ഒരു മാഗസിനില്‍ വായിച്ചതാണ്‌ ' എന്നായിരുന്നു മറുപടി. തന്റെ സുഹൃത്തിനോ മറ്റോ ഇങ്ങനെ അനുഭവമുള്ളതായി അറിയില്ല എന്നും ഈ പെണ്‍കുട്ടി പിന്നീട് വ്യക്തമാക്കി. കോടതിയും,എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നീ സമുദായ സംഘടനകളും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് അത്കൊണ്ട് ഇത് കേവല പ്രചരണം മാത്രമാവുമോ എന്ന അവതാരകന്റെ ചോദ്യത്തിന്‌ എം.പിയായ രാജേഷ് പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. സമുദായ സംഘടനകള്‍ ബോധപൂര്‍‌വ്വം പറഞ്ഞതായിരിക്കില്ല അവര്‍ക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടാവാം എന്നാണ്‌. കോടതിയും ഈ വിഷയത്തില്‍ നിര്‍ഭാഗ്യവഷാല്‍ മാധ്യമ പ്രചരണത്തിന്റെ ഭാഗമായി തെറ്റിദ്ധരിച്ചിട്ടുണ്ടാവാം എന്നാണ്‌ അദ്ദേഹം പറഞ്ഞത്. പ്രണയിക്കുന്നവരും ഇപ്പോള്‍ സം‌ശയിക്കപ്പെടുകയും തീവ്രവാദികളാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത് ഉണ്ടാക്കിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിന്റെ തൊട്ട് മുമ്പായി ധാരാളം ഹെയ്‌റ്റു കാമ്പയിനുകള്‍(വെറുപ്പ്സൃഷ്ടിക്കുന്ന പ്രചരണങ്ങള്‍) പ്രാദേശിക പത്രങ്ങള്‍ അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു എന്നും ഇത് പ്രസ്സ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയതാണെന്നും അതിനാല്‍ ഈ പ്രചരണം ബോധപൂ‌ര്‍വ്വം ചില ശക്തികള്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണെന്നും ചില ഒറ്റപ്പെട്ട സം‌വങ്ങള്‍ ഉണ്ടായിട്ടുണ്ടാവാമെന്നും രാജേഷ് ആണയിടുന്നു
ലൗ ജിഹാദ് സം‌ഘടിതമായി പ്രവൃത്തിക്കുന്നുണ്ട് എന്ന് കരുതുന്ന ഒരു പ്രേക്ഷകന്‍, ലോകത്ത് ഒരു കാമുകനും കോടതിയില്‍ പോയി മുന്‍‌ക്കുര്‍ ജാമ്യമെടുത്ത ചരിത്രമുണ്ടാവില്ല എന്ന് പറയുമ്പോള്‍ അതേ ചിന്താഗതിയുള്ള മറ്റൊരു പ്രേക്ഷകന്‍ പറയുന്നത് ലൗ ജിഹാദിന്റെ ഗൗരവം ജനങ്ങള്‍ തിരിച്ചറിയുംമ്പോഴേക്കും സമൂഹത്തില്‍ അത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കും എന്നാണ്‌. എന്നാല്‍ ഇവര്‍ക്കൊന്നും ഒരു തെളിവുമില്ല ലൗ ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടോ എന്ന് പറയാന്‍.
എം.എം അക്‌ബറിന്റെ ഒരു അഭിപ്രായമാണ്‌ ഇതില്‍ വേറിട്ടു നിന്നത്. അതിതായിരുന്നു: "വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്ലിം സമുദായത്തില്‍ ഒരു പ്രചരണമുണ്ടായിരുന്നു. ഭര്‍ത്തക്കന്മാര്‍ ഗള്‍ഫിലുള്ള മുസ്ലിം വീടുകളിലെ സ്ത്രീകളെ പ്രണയിച്ച് മതം മാറ്റാന്‍ അമുസ്ലികള്‍ പ്രത്യേകിച്ച് ഹിന്ദുയുവാക്കള്‍ ബോധപൂര്‍‌വ്വം ശ്രമിക്കുന്നുണ്ട് എന്നും മറ്റുമായിരുന്ന് ആ പ്രചരണം എന്നാല്‍ അത് കാര്യമില്ലാത്ത പ്രചരണമായിരുന്നു എന്നും അതിനാല്‍ ആ പ്രചരണത്തിന്‌ പിന്നെ പ്രാധാന്യമില്ലാതായി. അതുപോലെ തന്നെയാണ്‌ ഈ ലൗ ജിഹാദിന്റെ കാര്യവും" --[[ഉപയോക്താവ്:Apibrahimk|Apibrahimk]] 05:43, 4 നവംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.