"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 230:
അതൊന്നും ആരും ലേഖനത്തില്‍ പരാമര്‍ശിക്കാതെ ക്ഷേത്രസമിതിയുടേയും ജന്മഭൂമിയുടേയും ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പി യുടേയും പ്രസ്ഥാവനകള്‍ക്കാണ്‌ മുന്‍ഗണന. കൂട്ടത്തില്‍ സത്യദീപത്തിലെ മുഖപ്രസംഗവും മാധ്യമത്തിലെ ലേഖന പരമ്പരയും ഇമാം കൗണ്‍സിലിന്റെ പ്രസ്ഥാവനയും ഉണ്ട് എന്നത് കാണാതെ പോകുന്നില്ല. പക്ഷേ അവയെ എല്ലാം ഒരറ്റടിക്ക് നിഷ്‌പ്രഭമാക്കാന്‍ പോന്നതാണ്‌ ക്ഷേത്രസമിതിയുടെയും ജന്മഭൂമിയുടെയും വിഷലിപ്തവും മതവിദ്വേഷം ഉണ്ടാക്കാന്‍ കാരണമായേക്കാവുന്നതുമായ ആരോപണങ്ങള്‍.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 16:34, 2 നവംബര്‍ 2009 (UTC)
:സുഹൃത്തേ വിക്കിപീഡിയ തീര്‍ത്തും സ്വതന്ത്രമായ ഒരു വിജ്ഞാനകോശമാണ്. മതേതരത്വം ജനാധിപത്യം തുടങ്ങിയ രാഷ്ട്രീയ വ്യവസ്ഥകള്‍ക്കുള്ള പരീക്ഷണവേദിയല്ല (അങ്ങിനെയാണെങ്കില്‍ എങ്ങനെയാണ് സൗദിഅറേബ്യക്കാര്‍ക്കും വിക്കി ഉപയോഗിക്കാനാകുക). ലൗ ജിഹാദ് ഒരു ആരോപണം എന്ന നിലയില്‍തന്നെയാണ് ലേഖനത്തില്‍ കൊടുത്തിരിക്കുന്നത്. ലൗ ജിഹാദിന്റെ പേരില്‍ ഒരു വിഭാഗം മുഴുവനും വൃത്തികെട്ടവരാണെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് ലേഖനത്തിന്റെ കുഴപ്പം ആകാന്‍ ഇടയില്ല. RSS, NDF, DYFI തുടങ്ങിയ സംഘടനകളെയെല്ലാം ഒരേ പോലെ കാണുന്നതാണ് വിക്കിപീഡിയ. കൂട്ടത്തില്‍ ഒരു കാര്യം സത്യദീപത്തില്‍ കൊടുത്തിരിക്കുന്നത് മുഖപ്രസംഗം അല്ല. ചീഫ് എഡിറ്ററുടെ അഭിപ്രായം മാത്രമാണ്. ആരോപണങ്ങളെ ആ രീതിയില്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്. എല്ലാ കാര്യങ്ങളും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണാതിരുന്നുകൂടെ സുഹൃത്തേ.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 17:31, 2 നവംബര്‍ 2009 (UTC)
::ലീ2008 എന്ന ഉപയോക്താവ് ഞാന്‍ പറഞതിനെ ദുര്‍‍വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല. അതായത് മതവിഭാഗത്തില്‍ പെട്ടവരായാലും മതേതരവിഭാഗത്തില്‍ പെട്ടവരായാലും അവരുടെയൊക്കെ അഭിപ്രായം സ്വീകരിക്കൂന്നത് പക്വതയുടേയും സന്തുലിതമായ നിലപാടിനെയും അടിസ്ഥാനപ്പെടുത്തിയാവണം എന്നാണ്‌ ഞാന്‍ പറഞത്. എന്റെ എതിര്‍പ്പ് ലൗ ജിഹാദ് എന്ന ഈ ലേഖനത്തോടല്ല. അതിലെ ചില ദുരുപധിഷ്ടമായ പരാമര്‍ശങ്ങളോടാണ്‌. ഡി.ജി.പി. നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു സംഘടനയില്ല എന്ന് റിപ്പോര്‍ട്ട് നല്‍കപ്പെട്ട സാഹചര്യത്തില്‍ പോലും ഒരു സമുദായത്തെ മൊത്തം തെറിവിളിക്കുന്നവരുടെ ശബ്ദമലിനീകരണവും അസഹിഷ്ണുതാ പ്രസ്ഥാവനയും വിക്കിയില്‍ കൊടുക്കുന്നത് നീതിയോ ന്യായമോ വിജ്ഞാനം തേടുന്നവരെ സഹായിക്കലോ അല്ല എന്നും അത് വര്‍ഗീയത വളര്‍ത്തുന്നതിനേ ഉപകരിക്കൂ എന്നുമാണ്‌. ഇതു കൂടാതെ പല പ്രമുഖരും ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്.മണ്ഡല്‍ കമ്മീഷന്‍ വിവാദ കാലത്തും ശരീഅത്ത് വിവാദ കാലത്തും ചില മാധ്യമങ്ങളും സംഘപരിവാര്‍ വിഭാഗങ്ങളും രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിനെതിരെ ഭൂരിപക്ഷ സമുദായത്തില്‍ ഭീതിപരത്തുമാറ് ഉയര്‍ത്തിവിട്ട ഒരു ന്യൂനപക്ഷ-മുസ്ലിം വിരുദ്ധ ഹിസ്റ്റീരിയയുടെ തനിപകര്‍പ്പാണ്‌ ഈ വിവാദവും എന്ന വിലയിരുത്തലാണത്. താങ്കള്‍ പറയുന്നത് മത അടിസ്ഥാനത്തിലല്ല വിക്കിയെ സമീപിക്കേണ്ടത് എന്നാണല്ലോ(തീര്‍ച്ചയായും അങ്ങനെ തന്നെയാണ്‌ വേണ്ടത്) എങ്കില്‍ താങ്കള്‍ എന്തിനാണ്‌ ജന്മഭൂമിയുടേയും ബി.ജെ.പി യുടേയും വി.എച്.പിയുടേയും പ്രസ്ഥാവനകള്‍ സം‌രക്ഷിക്കാനിറങ്ങുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇതൊരു സെന്‍സിറ്റീവ് വിഷയമാണെന്നും അതില്‍ നിന്ന് തല്പര കക്ഷികള്‍ മുതലെടുക്കുമെന്നും അറിവുള്ളതുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമുഹിക മണ്ഡലത്തിലും എന്നും വിവാദം മാത്രം സൃഷ്ടിച്ചിട്ടുള്ള സംഘ പരിവാര്‍ സംഘടനകളുടെ അഭിപ്രായത്തിന്‌ താങ്കള്‍ ഇത്ര വിലകല്പിക്കുന്നത് ഏത് മാനദണ്ഡത്തിലാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 18:57, 2 നവംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.