"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
====ബൈബിള്‍ പ്രഭാഷണങ്ങള്‍====
 
[[ബൈബിള്‍]] ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും നടത്തിയ ഇക്കാലത്തെ ഒട്ടേറെ പ്രഭാഷണങ്ങളില്‍ അദ്ദേഹം ജീവിതവിശുദ്ധിക്കും ലാളിത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി ശക്തമായി വാദിച്ചു. ഈ പ്രസംഗങ്ങളില്‍ ആഡംബരജീവിതത്തിന്റേയും സാമ്പത്തിക അനീതികളുടേയും നിശിതമായ വിമര്‍ശനം ഉള്‍പ്പെട്ടിരുന്നു. കുടിയാന്മാരെ ചൂഷണം ചെയ്യുന്ന ഭൂവുടമകളെ അദ്ദേഹംലക്ഷ്യമാക്കിയുള്ള ഇങ്ങനെ വിമര്‍ശിച്ചുവിമര്‍ശനം ഉദാഹരണമാണ്:-
 
{{Cquote|ഭൂവുടമകളേക്കാള്‍ നിഷ്ഠൂരന്മാരായി ആരുണ്ട്? ദീനരായ കുടിയാന്മാരോടുള്ള പെരുമാറ്റത്തില്‍ അവര്‍ കാടന്മാരേക്കാള്‍ ദയാശൂന്യരാണ്. ജീവിതകാലം മുഴുവന്‍ വിശപ്പും അദ്ധ്വാനവും കൊണ്ട് തളര്‍ന്ന മനുഷ്യരെ അവര്‍ എടുത്താല്‍ പൊങ്ങാത്ത പിഴകള്‍ തുടരെ ചുമത്തി പൊറുതി മുട്ടിക്കുന്നു; ചെയ്താല്‍ തീരാത്ത സേവനങ്ങള്‍ ആവശ്യപ്പെട്ട് വലയ്ക്കുന്നു; മഞ്ഞിലും [[മഴ|മഴയിലും]] വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുന്നു; ഉറങ്ങാന്‍ പോലും സമയം കിട്ടാതെ ജോലിചെയ്യേണ്ടി വരുന്ന അവരെ ഒടുവില്‍ വെറും കയ്യോടെ പറഞ്ഞയയ്ക്കുന്നു. കങ്കാണിമാരില്‍ നിന്ന് അവര്‍ക്ക് സഹിക്കേണ്ടി വരുന്ന പീഡനങ്ങള്‍ വിശപ്പിനേക്കാള്‍ കഷ്ടമാണ്. സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗിച്ച ശേഷം കങ്കാണിമാര്‍ അവരെ എങ്ങനെയൊക്കെ വഞ്ചിക്കുന്നുവെന്ന് ആര്‍ക്ക് വിവരിക്കാനാകും? അവരുടെ അദ്ധ്വാനം [[ഒലിവ്|ഒലിവുചക്കുകളെ]] തിരിക്കുന്നു. ...എന്നാല്‍ ആ അദ്ധ്വാനത്തിന് പ്രതിഫലമായി അവര്‍ക്കു കിട്ടുന്നത് ചില്ലിക്കാശുമാത്രമാണ്.<ref name = "durant">വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം, വില്‍ ഡുറാന്റ്(പുറങ്ങള്‍ 63-64)</ref>}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/506170" എന്ന താളിൽനിന്ന് ശേഖരിച്ചത്