"ആറന്മുളക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
==ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണ രീതി==
മറ്റ് ഓട്ടുരുപ്പടികള്‍ ഉണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു്ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണ്ണുകൊണ്ട് നിര്‍മ്മിച കരുവില്‍ ഉരുക്കിയൊഴിച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളില്‍ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടൂള്ള പ്രതലത്തില്‍ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികള്‍ വെല്‍ വെറ്റ് പോലുള്ള മ്രുദുല്‍മായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളില്‍ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ(ബല്‍ജിയം ഗ്ലാസ്)പുറകില്‍ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയില്‍ വിഭ്രംശണമില്ലാത്ത യദാര്‍ത്ത രൂപം നമുക്ക് ലഭിക്കുന്നു. ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണം ഇന്ന് ഏഴു കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.വിദേശ വിപണിയില്‍ ഒരു അല്‍ഭുത കരകൗശല വസ്തുവായിമാറിയിരിക്കുന്ന ആറന്മുള കണ്ണാടി വിശിഷ്ട വ്യക്തികള്‍ക്കുള്ള ഉപകാരമായും ഇന്‍ഡ്യക്കുള്ളിലും വിദേശങ്ങളിലും സംക്കടിപ്പിക്കുന്ന എക്സിബിഷനുകളിലെ പ്രധാന പ്രദര്‍ശന വസ്തുവായി മുന്‍പന്തിയില്‍ നില്‍ക്കുന്നു.
വൈദീക കാലത്തെ ലോഹകണ്ണാടിയുടെ ഇര്‍ഗ്യേദ പരാമര്‍ശനം വളരെ ശ്രദ്ധേയമാണു.ഇര്‍ഗ്യെദത്തില്‍ വിവരിക്കുന്ന ഈ ലോഹകണ്ണാടിയെ പ്രൊഫസ്സര്‍ മാക്ഡോണല്‍ കണ്ണാടിയായി ഉപയോഗിക്കുന്ന മിനുസപ്പെടുത്തിയ ലോഹം എന്നാണ്‌ വിവരിചിരുന്നത്. ഈജിപ്റ്റില്‍ ഇത്തരം കണ്ണാടി പ്രചാരത്തിലുണ്ടായിരുന്നു. സിന്ധു തടത്തിലെ മാഹി എന്ന സ്തലത്തുള്ള ശവക്കല്ലറയില്‍ നിന്നും ലഭിച്ച ലോഹകണ്ണാടി കരകൗശല വൈദഗ്ധ്യത്തിന്റെ ഏറ്റ്വും വലിയ തെളിവാണ്‌. 1920-ല്‍ നോവലീഷസ്(ഫിലിപ്പെന്‍സ്) എന്ന സ്തലത്തു നിന്നും കണ്ടെടുത്ത ലോഹകണ്ണാടികള്‍ ക്രിസ്താബ്ദ്ത്തിനു മുന്‍പ് ഭാരതത്തില്‍ ദീര്‍ഘകാലം നില നിന്നിരുന്ന കച്ചവട ബന്‍ധത്തിനിടയില്‍ അവിടെ എത്തിയതാണെന്ന് പുരാവസ്തു ഗവേഷകനായ ബേയര്‍ പറയുന്നു. ഭാരതത്തില്‍ ലോഹകണ്ണാടികള്‍ ഉപയോഗത്തിലിരുന്നു എന്നതിന്റെ തെളിവുകളാണിവ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആറന്മുളക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്