"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 147:
 
കൊച്ചുപറമ്പനെ തേടിപ്പോകാനൊന്നും ഞാനില്ല. "മെത്രാന്‍ സമിതിയുടെ പേരില്‍ സംസാരിക്കുന്ന വ്യക്തിയുടെ ഭാവനയില്‍ മുളച്ചതാണെങ്കിലും" എന്നെഴുതിയതില്‍ എന്താണിത്ര എതിര്‍ക്കാന്‍? മനുഷ്യചരിത്രത്തില്‍ ജനസമൂഹങ്ങള്‍ക്കെതിരേ നടന്നിട്ടുള്ള പാതകങ്ങള്‍ മിക്കവയും ഭാവനയില്‍ മുളച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നെന്നാണ് എന്റെ ഇത്തിരി ചരിത്രബോധം എന്നെ പഠിപ്പിച്ചിട്ടുള്ളത്. രണ്ടായിരം കൊല്ലക്കാലം ക്രൈസ്തവമനസ്സില്‍ വിനാശം വിതച്ച് നിലനിന്ന യഹൂദവിരോധം(Christian Antisemetism) മുഴുവന്‍ അങ്ങനെ ഉണ്ടായതാണ്. അതിനാധാരമായ പരാതിപ്പട്ടികകള്‍ എഴുതി പ്രചരിപ്പിച്ചവര്‍ മിക്കവരും വെറും മെത്രാന്മാരല്ല വേദവിശാരദന്മാരും പുണ്യവാളന്മാരും ആയിരുന്നു. അംബ്രോസിനേയും, സിറിളിനേയും ക്രിസോസ്തമിനേയും പോലുള്ള വല്യപറമ്പന്മാരായ സഭാപിതാക്കന്മാരുടെ യഹൂദവിരുദ്ധ തിരുവചനങ്ങള്‍ വായിച്ചിട്ടുള്ളതുകൊണ്ടാണ് ഈ കൊച്ചുപറമ്പന്‍ എന്നെ അസ്വസ്ഥനാക്കുന്നത്.[[ഉപയോക്താവ്:Georgekutty|Georgekutty]] 06:41, 31 ഒക്ടോബര്‍ 2009 (UTC)
:വിക്കിപീഡിയ താങ്കളുടെ അസ്വസ്ഥകള്‍ മാറ്റാനുള്ള വേദിയല്ല. ലൗ ജിഹാദ് വഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള വേദിയും ഇതല്ല. ലൗ ജിഹാദിനെ കുറിച്ചുള്ള പൊതുചര്‍ച്ചക്കുള്ള വേദിയും ഇതല്ല. വല്യപറമ്പന്മാരായ സഭാപിതാക്കന്മാരുടെ യഹൂദവിരുദ്ധ തിരുവചനങ്ങള്‍ തെളിവോടെ കിട്ടിയാല്‍ വിക്കിയില്‍ നല്‍കാവുന്നതാണ്. താങ്കളുടെ അസ്വസ്ഥമാറുന്നതിന് ഡോക്ടറെക്കാണിക്കുന്നതും നല്ലതാണ്. --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 06:49, 31 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.