"ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Flamsteed_designation}}
നക്ഷത്രങ്ങള്‍ പേരിടുന്നതിനു പലതരത്തിലുള്ള സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം (The Flamsteed Naming System).
 
 
== നാമകരണം ചെയ്യുന്ന രീതി ==
 
 
ഈ സമ്പ്രദായത്തില്‍ ഫ്ലാംസ്റ്റീഡ്, [[ബെയറുടെ നാമകരണ സമ്പ്രദായം|ബെയറുടെ സമ്പ്രദായത്തില്‍]] ഉപയോഗിക്കുന്നതു പോലെ നക്ഷത്രങ്ങളുടെ പേരിനൊപ്പം നക്ഷത്രരാശിയുടെ Latin genetive നാമം തന്നെ ഉപയോഗിച്ചു. പക്ഷെ നക്ഷത്രരാശിയുടെ Latin genetive നാമത്തോടൊപ്പം ഗ്രീക്ക് അക്ഷരങ്ങളും മറ്റും ഉപയോഗിക്കുന്നതിനു പകരം അറബിക്ക് സംഖ്യകള്‍ ഉപയോഗിച്ചു. മാത്രമല്ല നക്ഷത്രങ്ങളെ വര്‍ഗ്ഗീകരിച്ചത് അതിന്റെ പ്രഭ അനുസരിച്ചായിരുന്നില്ല. മറിച്ച് ഏത് നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ആണോ നാമകരണം ചെയ്യേണ്ടത് ആ നക്ഷത്രരാശിയുടെ പടിഞ്ഞാറേ അറ്റത്ത് നിന്ന് നക്ഷത്രങ്ങളെ എണ്ണാനാരംഭിച്ചു. നക്ഷത്രരാശിയുടേ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള നക്ഷത്രത്തെ 1, അതിന്റെ കിഴക്കുഭാഗത്തുള്ള തൊട്ടടുത്ത നക്ഷത്രത്തെ 2 എന്നിങ്ങനെ അദ്ദേഹം എണ്ണി. ഉദാഹരണത്തിന് ഓറിയോണ്‍ നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം പ്രകാരം പടിഞ്ഞറേ അറ്റത്തുനിന്ന് എണ്ണി 1-orionis, 2-orionis, 3-orionis എന്നിങ്ങനെ വിളിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/50399" എന്ന താളിൽനിന്ന് ശേഖരിച്ചത്