"പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.93.43.120 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 2:
[[ചിത്രം:Gyroscope precession.gif|thumb|right|ഒരു [[ഗൈറോസ്കോപ്പ്|ഗൈറോസ്കോപ്പിന്റെ]] പുരസ്സരണം]]
ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയില്‍ ചലിക്കുന്ന പ്രതിഭാസമാണ്‌ '''പുരസ്സരണം''' (Precession). ഭ്രമണം മൂലമുള്ള കോണീയപ്രവേഗത്തിന്‌ ലംബമായി ടോര്‍ക് (torque) പ്രയോഗിക്കപ്പെടുമ്പോള്‍ കോണീയപ്രവേഗത്തിന്റെ [[പരിമാണം]] വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നതിനാല്‍ അച്ചുതണ്ട് വൃത്താകൃതിയില്‍ സഞ്ചരിക്കുന്നു. പുരസ്സരണത്തിനു പുറമെ [[അക്ഷഭ്രംശം]] (Nutation) മൂലവും അച്ചുതണ്ടിന്റെ ദിശയില്‍ വ്യതിയാനം സംഭവിക്കുന്നു.
 
== ഉത്ഭവം ==
[[കോണീയസംവേഗം]] (Angular Momentum) ഒരു [[സദിശം (ജ്യാമിതി)|സദിശമാണ്‌]]. ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ കോണീയസംവേഗം അതിന്റെ അച്ചുതണ്ടിന്റെ ദിശയിലായിരിക്കും. ഇതിന്‌ ലംബമായി ഒരു ടോര്‍ക് പ്രയോഗിക്കുമ്പോള്‍ ടോര്‍കിന്റെ ദിശയില്‍ കോണീയസംവേഗത്തിന്‌ വ്യത്യാസം വരുന്നു. ഒരു സദിശത്തിന്‌ എല്ലായ്പ്പോഴും ലംബമാണ്‌ ആ സദിശത്തിനുണ്ടാകുന്ന മാറ്റം എങ്കില്‍ അതിന്റെ പരിമാണം വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നു. അതിനാല്‍ ഭ്രമണം ചെയ്യുന്ന വസ്തുവിന്റെ ആവൃത്തി വ്യത്യാസപ്പെടാതെ അച്ചുതണ്ടിന്റെ ദിശ വ്യത്യാസപ്പെടുന്നു. ഇങ്ങനെ ചലിച്ചുകൊണ്ടിരിക്കുന്ന അച്ചുതണ്ട് അന്തരീക്ഷത്തില്‍ ഒരു വൃത്തസ്തൂപിക(cone) നിര്‍മ്മിക്കുന്നു.
 
== ഉദാഹരണങ്ങള്‍ ==
"https://ml.wikipedia.org/wiki/പുരസ്സരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്