ക്രിസ്തുമതത്തിന്റെ ആദിമകാലത്ത്, ഉത്തരാഫ്രിക്കയില്‍ ജീവിച്ചിരുന്ന ലത്തീന്‍ ക്രിസ്തീയതയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്തീയചിന്തകനും എഴുത്തുകാരനുമായിരുന്നു<ref>"മറ്റൊരാഫ്രിക്കക്കാരനായ [[അഗസ്റ്റിന്|ആഗസ്തീനോസിനെ]] അമര്‍ത്താന്‍ [[തോമസ് അക്വീനാസ്]] [[ആഫ്രിക്ക|ആഫ്രിക്കക്കാരന്]] തന്നെയായ തെര്‍ത്തുല്യനെ ഉയര്‍ത്തിക്കൊണ്ടു വന്നത് യാദൃശ്ചികമായിരുന്നില്ല", ഫ്രീഡ്രിച്ച് ഹീര്‍, ''[[യൂറോപ്പ്|യൂറോപ്പിന്റെ]] ബൗദ്ധികചരിത്രം'', വീഡന്‍ഫെല്‍ഡും നിക്കോള്സണും, 1966, പുറം.153</ref> '''തെര്‍ത്തുല്യന്‍''' (Tertullian) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന '''ക്വിന്തുസ് സെപ്തിമിയൂസ് ഫ്ലോറെന്‍സ് തെര്തൂലീയാനുസ്'''.(Quintus Septimius Florens Tertullianus,) (ജീവിതകാലം ഏകദേശം ക്രി.വ.160- 220)<ref>ടി.ഡി. ബാര്‍നസ്, ''തെര്‍ത്തുല്യന്‍: ഒരു സാഹിത്യ-ചരിത്ര പഠനം'' ഓക്സ്ഫോര്‍ഡ്, 1971</ref>. ലത്തീന്‍ ക്രിസ്തീയതയുടെ പിതാവായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ലത്തീനില്‍ ക്രിസ്തീയസാഹിത്യം രചിച്ച ആദ്യത്തെ വ്യക്തി അദ്ദേഹമായിരുന്നുതെര്ത്തുല്യനായിരുന്നു. തീവ്രമായ ക്രിസ്തീയപക്ഷപാതവും പാക്ഷണ്ഡതകളായി കരുതപ്പെട്ട വിശ്വാസങ്ങളുടെ നിശിതവിമര്‍ശനവും അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രകളായിരുന്നു.