"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Altar}}
 
ക്രൈസ്തവദേവാലയങ്ങളിലെ അതിവിശുദ്ധസ്ഥലത്തെ അര്‍പ്പണവേദിയെയാണ് സര്‍വസാധാരണമായി '''അള്‍ത്താര''' എന്ന സംജ്ഞ കൊണ്ടു് സൂചിപ്പിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍, പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയില്‍, പ്രചാരമുള്ളതാണ് ഈ പദം. ഇതിനു തുല്യമായി മറ്റു പൗരസ്ത്യ ക്രൈസ്തവ സഭകള്‍ '''മദ്ബഹ''' എന്ന പദമാണ് ബലിപീഠത്തിനും ബലിപീഠം സ്ഥിതിചെയ്യുന്ന സ്ഥലത്തിനും നല്കിയിട്ടുളളത്. സിംഹാസനം എന്നര്‍ഥമുളള '''ത്രോണോസ്''' എന്ന ഗ്രീക് സംജ്ഞയും ബലിപീഠത്തിന് ഉപയോഗിച്ചു വരുന്നുണ്ട്.

ദൈവത്തിനു ബലി അര്‍പ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള യാഗവേദി എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ബലിപീഠം, യാഗവേദി എന്നെല്ലാം അര്‍ഥമുളള അള്‍ത്തര്‍ എന്ന ലത്തീന്‍ പദത്തിന്റെ മലയാളതദ്ഭവം ആണു് അള്‍ത്താര. ആദ്യകാലത്ത് ഭവനങ്ങളില്‍, മരം കൊണ്ടുള്ള മേശകളാണു് കുര്‍ബ്ബാനയ്ക്കു് ഉപയോഗിച്ചിരുന്നതു്. രക്തസാക്ഷികളുടെ കബറിങ്കല്‍ കുര്‍ബ്ബാന ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ആയി. 19ആം നൂറ്റാണ്ടില്‍ ആംഗ്ലിക്കന്‍ സഭയില്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ഉപയോഗിക്കുന്നതില്‍ ചിലര്‍ എതിര്‍പ്പു് പ്രകടിപ്പിരുന്നെങ്കിലും ഇന്നു് പൊതുവെ ഇതു് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പള്ളിയില്‍ ഒരു അള്‍ത്താര എന്ന പതിവാണു് ഉണ്ടായിരുന്നതെങ്കിലും ഒരേ സമയം കൂടുതല്‍ കുര്‍ബ്ബാന ചൊല്ലുന്നതിനു് വേണ്ടി ഒരു പള്ളിയില്‍ത്തന്നെ ഒന്നില്‍ കൂടുതല്‍ അള്‍ത്താരകള്‍ കാലക്രമേണെ ആവിര്‍ഭവിച്ചു. പ്രധാന അള്‍ത്താരയെ ഹൈ അള്‍റ്റര്‍ (high altar) എന്നും വിളിക്കാന്‍ തുടങ്ങി.
 
സൃഷ്ടികര്‍ത്താവായ ദൈവത്തോടുളള വിശ്വാസവും കൃതജ്ഞതയും പ്രകാശിപ്പിക്കുന്നതിനുള്ള ആരാധനയും സമര്‍പ്പണവുമാണ് യാഗത്തിന്റ മൗലികലക്ഷ്യം. അതിനനുസൃതമായ വിശുദ്ധിയും ലാളിത്യവും ആകര്‍ഷകത്വവും ആ കര്‍മത്തിനുണ്ടായിരിക്കും. ദൈവപ്രീതിക്കായും യാഗം നടത്താറുണ്ട്. ബലിവസ്തുക്കളെ ശുദ്ധിയുള്ള ഒരു പീഠത്തില്‍ അര്‍പ്പിച്ചുകൊണ്ട് കര്‍മിയാണ് ജനങ്ങള്‍ക്കുവേണ്ടി ഈ അര്‍ച്ചന നടത്തുന്നത്. സങ്കല്പത്തിന്റ ഗൗരവവും വിശ്വാസത്തിന്റെ ദാര്‍ഢ്യവും കൊണ്ട് ബലിവസ്തുക്കള്‍ക്കും ബലിപീഠത്തിനും പൂജ്യത വര്‍ധിക്കുന്നു. അതിനാല്‍ ദേവാലയത്തില്‍ ബലിപീഠത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. ക്രൈസ്തവ ദേവാലയങ്ങളില്‍ സാധാരണയായി അള്‍ത്താര സ്ഥിതിചെയ്യുന്ന ഭാഗം വിശ്വാസികള്‍ പെരുമാറുന്ന ഭാഗത്തുനിന്നും അകന്ന് കൂടുതല്‍ സംവരണം ചെയ്യപ്പെട്ട ഒരു ഇടംപോലെ വേര്‍തിരിക്കപ്പെട്ടിരിക്കും. ഇതിനു 'മദ്ബഹ' എന്നാണ് പറയുന്നത്.
"https://ml.wikipedia.org/wiki/അൾത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്