"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
 
അകത്തോലിക്കാ ദേവലായങ്ങളിലെ, പ്രത്യേകിച്ചും നവീകൃത സഭകളുടെ ദേവാലയങ്ങളിലെ, ക്രമീകരണം വ്യത്യസ്തമാണ്. അവിടെ സക്രാരിയും ക്രൂശിതരൂപവും ഇല്ല. മെഴുകുതിരിക്കാലുകള്‍ ഇല്ല. ക്രിസ്തുവിന്റെ രക്ഷാവ്യാപാരത്തിന് ഉപാധിയായി സ്വീകരിച്ച കുരിശുമരണത്തെ അനുസ്മരിപ്പിക്കുന്ന ഒരു കുരിശുമാത്രമായിരിക്കും അവിടെ സ്ഥാപിച്ചിരിക്കുക.
 
==അള്‍ത്താരഫലകങ്ങള്‍==
 
അള്‍ത്താരയുടെ പശ്ചാത്തലമായുള്ള കലാശില്പത്തെയാണ് അള്‍ത്താരഫലകം (Altar Piece) എന്നു പറയുന്നത്. മധ്യകാല യൂറോപ്പിലെ കലാചാതുരിയുടെ സത്ത ഇന്നും നിലനിര്‍ത്തിപ്പോരുന്നത് അക്കാലത്തു പണിയപ്പെട്ട ദേവാലയങ്ങളിലെ അള്‍ത്താരയുടെ വശങ്ങളിലും പിന്നിലുമായി പണിതുയര്‍ത്തിയിട്ടുള്ള വര്‍ണോജ്ജ്വലങ്ങളും ചിത്രാങ്കിതങ്ങളുമായ തട്ടികളും ഭിത്തികളുമാണ്. പല നിരകള്‍ വിജാഗിരികൊണ്ട് ഘടിപ്പിച്ച് മടക്കുകയും നിവര്‍ത്തുകയും ചെയ്യത്തക്കവണ്ണം പണിതുയര്‍ത്തി അവയില്‍ ക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങളോ വിശുദ്ധന്‍മാരുടെ രൂപങ്ങളോ ലതാവിന്യാസങ്ങളോടെ മനോഹരമായി വരച്ച് മോടിപിടിപ്പിച്ചിരിക്കും. ഇവ ആകര്‍ഷകങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയുമായിരിക്കും. ഹോളന്‍ഡിലെ സെന്റ് ബവോണ്‍ ദേവാലയത്തിലെ അയ്ക് വാന്‍ ജാന്‍ വരച്ച അള്‍ത്താരഫലകങ്ങള്‍ ഇതിനുദാഹരണമാണ്. നവോത്ഥാന കാലഘട്ടത്തോടെ യൂറോപ്പിലാകെ ഉണ്ടായ പരിവര്‍ത്തനങ്ങള്‍ അള്‍ത്താരഫലകങ്ങളിലും പ്രകടമായി ക്കാണുന്നു. നിരവധി ഫലകങ്ങള്‍ എന്നതിനുപകരം ഉത്തരോത്തരം ഉയര്‍ന്ന രണ്ടോ മൂന്നോ ഫലകങ്ങള്‍ മതിയെന്നായി. അവയില്‍ നവോത്ഥാന സങ്കല്പങ്ങള്‍ക്കനുസൃതമായ സങ്കേതങ്ങളില്‍ രചിക്കപ്പെട്ട ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളും സ്ഥാനം പിടിച്ചു. എന്നിരുന്നാലും വിശുദ്ധ ബലിപീഠത്തിന്റെ പരിശുദ്ധിക്കും ആകര്‍ഷകതയ്ക്കും ഉടവുതട്ടാതെയും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തെ നിലനിര്‍ത്തുന്നതിന്നുതകുന്ന വിധത്തിലുമുള്ള രചനാശൈലികളും വര്‍ണസങ്കരങ്ങളുമാണ് ഉപയോഗിച്ചുവന്നത്. ഇന്ന് അള്‍ത്താരഫലകങ്ങള്‍ അള്‍ത്താരയ്ക്കു ഭംഗിയും എടുപ്പും തോന്നിക്കത്തക്കവണ്ണം ലോകത്തെവിടെയുമുളള കത്തോലിക്കാദേവാലയങ്ങളില്‍ കണ്ടുവരുന്നുണ്ട്. ആധുനിക കലാസങ്കേതങ്ങളുടെ വിന്യാസരീതികള്‍ അള്‍ത്താരാഫലകങ്ങളെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്.
 
==അള്‍ത്താരക്കാര്‍ഡുകള്‍==
 
വൈദികന്‍ ബലി അര്‍പ്പിക്കുമ്പോള്‍ ചൊല്ലാനുള്ള ചില പ്രാര്‍ഥനകള്‍ വലിയ അക്ഷരത്തില്‍ അച്ചടിച്ച് അള്‍ത്താരയില്‍ വച്ചിരിക്കും. കൈകള്‍കൊണ്ട് ബലിവസ്തുക്കളെ കൈകാര്യം ചെയ്യുന്ന വൈദികന്, പ്രാര്‍ഥനപ്പുസ്തകത്തിന്റെ താളുകള്‍ മറിക്കാന്‍ ചില അവസരങ്ങളില്‍ പ്രയാസം ഉണ്ടാകും. ആ സന്ദര്‍ഭത്തില്‍ ചൊല്ലാനുള്ള പ്രാര്‍ഥനകള്‍ ഈ കാര്‍ഡുകളില്‍ അടിച്ചിരിക്കുന്നു.
 
==അള്‍ത്താരബാലന്‍==
വൈദികന്‍ വിശുദ്ധകര്‍മങ്ങള്‍ നടത്തുമ്പോള്‍ സഹായി ആയി നില്ക്കുന്ന ആള്‍. വിശുദ്ധ കുര്‍ബാന ഒരു സമൂഹാരാധനാക്രമമാണ്. ബലി അര്‍പ്പിക്കുവാന്‍ ഒരു സമൂഹം ആവശ്യമാണ്. സമൂഹത്തിന്റെ പ്രതിനിധിയായി വൈദികനെ സഹായിക്കുന്ന ആള്‍ എന്ന നിലയിലും ഈ അള്‍ത്താരബാലനെ കാണാം. 'ബാലന്‍' എന്ന പദം പ്രായം കുറഞ്ഞയാള്‍ എന്ന അര്‍ഥത്തില്‍ അല്ല ഇവിടെ പ്രയോഗിക്കുന്നത്. എത്ര പ്രായമുള്ള ആള്‍ക്കും ഈ സ്ഥാനം നല്കാവുന്നതാണ്. എന്നാല്‍ അള്‍ത്താര ശുശ്രൂഷയ്ക്കായി സ്ത്രീകള്‍ അനുവദിക്കപ്പെട്ടിട്ടില്ല.
 
==ഇതരമതങ്ങളില്‍==
ബലി അര്‍പ്പിക്കുക എന്ന ചടങ്ങ് എല്ലാ വൈദിക മതങ്ങള്‍ക്കുമുണ്ട്. അവയുടെ വിധിക്രമങ്ങള്‍ ഭിന്നമായിരിക്കുമെന്നേ ഉള്ളൂ. ഹൈന്ദവാചാര പ്രകാരമുളള ബലികര്‍മങ്ങള്‍ക്ക് ക്രൈസ്തവാനുഷ്ഠാനങ്ങളിലെ ബലികര്‍മങ്ങളുമായി സാദൃശ്യമില്ല. എന്നാല്‍ പുരാതന യഹൂദദേവാലയങ്ങളിലെ യാഗക്രമങ്ങള്‍ക്കു വൈദികകാലത്തെ ഹൈന്ദവ ക്രമങ്ങളുമായി പല അംശങ്ങളിലും സാജാത്യം കാണുവാന്‍ കഴിയും. ബലിപീഠനിര്‍മിതിയുടെ വിവിധാംശങ്ങളെക്കുറിച്ച് പഴയനിയമ ഭാഗത്തു കാണുന്ന വിശദീകരണങ്ങളില്‍ ഈ സാജാത്യം ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. രക്തരഹിത ബലിയുടെ കാലം ആരംഭിക്കുന്നത് ക്രിസ്തുവിനു ശേഷമാണ്. ക്രൈസ്തവാചാരപ്രകാരം അനുഷ്ഠിക്കപ്പെടുന്ന കുര്‍ബാന എന്ന ബലി രക്തരഹിത ബലിയാണ്. അവിടെ രക്തത്തിന്റെ സ്ഥാനം വീഞ്ഞിനും മാംസത്തിന്റെ സ്ഥാനം ഗോതമ്പ് അപ്പത്തിനും കൊടുത്തിരിക്കുന്നു. അവയെ പുരോഹിതന്‍ തന്നില്‍ നിക്ഷിപ്തമായിട്ടുള്ള പൌരോഹിത്യത്തിന്റെ അധികാരം ഉപയോഗിച്ച് രക്തമാംസങ്ങളായി അവരോധിക്കുന്നു. എങ്കിലും ബലിരക്തരഹിത ബലിയായി ത്തന്നെ അവശേഷിക്കുന്നു. ഇക്കാരണത്താല്‍ ഇന്നത്തെ ഹൈന്ദവബലിയും ക്രൈസ്തവ ബലിയും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല. ഹൈന്ദവരുടെ ബലിക്കല്ലുകള്‍ക്കു ക്രൈസ്തവരുടെ ബലിപീഠങ്ങളുമായും സാദൃശ്യമില്ലാത്തതിന്റെ കാരണവും ഇതില്‍നിന്നു വ്യക്തമാകുന്നു.
 
 
"https://ml.wikipedia.org/wiki/അൾത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്