"എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 34:
 
== അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി – ഇസ്കോണ്‍ ==
[[Image:ISKCON1.jpg|thumb|300px|right|ബാംഗ്ലൂരിലെ ഇസ്കോണ്‍ അമ്പലം, ഒരു രാത്രി ദൃശ്യം]]
 
അങ്ങനെ ശ്രീല പ്രഭുപാദര്‍ 1966 ല് അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി – ഇസ്കോണ്‍ സ്ഥാപിച്ചു. തനിയ്ക്കുചുറ്റുമുള്ള സമൂഹത്തെ വേണ്ടവണ്ണം ഉപയൊഗിച്ചുകൊണ്ട് ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ പ്രധാനം. 1967 ല് അദ്ദേഹം സാന്‍ഫ്രാന്‍സിസ്കൊ സന്ദര്‍ശിയ്ക്കുകയും അവിടെയും ഒരു ഇസ്കോണ്‍ സമൂഹം സ്ഥാപിയ്ക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം തന്‍റെ ശിഷ്യന്മാരെ ചൈതന്യമഹാപ്രഭുവിന്‍റെ വക്താക്കളായി ലോകത്തിന്‍റെ നനാഭാഗങ്ങളിലേയ്ക്ക് പറഞ്ഞയയ്ക്കുകയും മോണ്ട്രിയല്‍, ബോസ്റ്റണ്‍, ലണ്ടന്‍, ബെര്‍ലിന്‍, കൂടാതെ വടക്കെ അമേരിയ്ക്കയുടെയും ഇന്ത്യയുടെയും യൂറോപ്പിലെയും പ്രധാന നഗരങ്ങളിലും ഇസ്കോണിന്‍റെ ശാഖകള്‍ സ്ഥാപിച്ചു. ഇന്ത്യയില്‍ അദ്ദേഹം നയന്‍ മനോഹരങ്ങളായ മൂന്നു ക്ഷേത്രങ്ങളുടെ രൂപരേഖയുണ്ടാക്കുകയും ചെയ്തു: വൃന്ദാവനത്തിലെ ദാരുശില്പ്മായി നിലകൊള്ളുന്ന ബലരാമ ക്ഷേത്രം, വൈദിക സംസ്കാരത്തിന്‍റെ ഈറ്റില്ലവും പഠനസിരാകേന്ദ്രവുമായി വര്‍ത്തിയ്ക്കുന്ന മുംബയിലെ ക്ഷേത്രം, കൂടാതെ മായാപ്പൂരിലെ ഭീമാകാരമായ വൈദിക പ്ലാനറ്റോറിയം എന്നിവയാണവ.
 
ശ്രീല പ്രഭുപാദര്, തുടര്‍ന്നുള്ള് പതിനൊന്ന് വര്‍ഷങ്ങളിലായി തന്‍റെ എല്ലാ കൃതികളുടെയും രചനകള്‍ നിര്‍വഹിയ്ക്കുകയുണ്ടായി അതില്‍ മൂന്നെണ്ണം അദ്ദേഹം ഇന്ത്യയില്‍ വച്ചാണ്‍ പൂര്‍ത്തീകരിച്ചത്. ശ്രീല പ്രഭുപാദര് വളരെക്കുറച്ച്മാത്രം ഉറങ്ങി തന്‍റെ പ്രഭാതവേളകളാണ്‍ ഇതിനായി ഉപയോഗിച്ചത്. അതിരാവിലെ 1:30AM30 മുതല്‍ 4:30AM30 വരെയുള്ള സമയമാണദ്ദേഹം തന്‍റെ സാഹിതീയ സപര്യയ്ക്കായി തിരഞ്ഞെടുത്തത്. വായ്മൊഴിയായി പറഞ്ഞുകൊടുക്കുന്ന വിവരങ്ങള്‍ ശിഷ്യന്മാര്‍ വളരെ ശ്രദ്ധയോടെ ടൈപ്പ്ചെയ്യുകയും എഡിറ്റ് ചെയ്യുക എന്നതായിരുന്നു അദ്ദെഹത്തിന്‍റെ വിവര്‍ത്തന രീതി. ശ്രീല പ്രഭുപാദര്‍, സംസ്കൃതത്തിലൊ, ബംഗാളിയിലോ ഉള്ള മൂലകൃതികളിലെ ഓരോ വക്കുകളായിവാക്കുകളായി വിവര്‍ത്തനംചൊല്ലുകയും കൂടാതെ അതിനെക്കുറിച്ചുള്ള ഒരു പൂര്‍ണ്ണവിവരണം ശിഷ്യന്മാര്‍ക്കായി പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.
 
ഭഗവദ്ഗീത യഥാരൂപം, വ്യത്യസ്ത വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീമദ് ഭാഗവതം, ചൈതന്യചരിതാമൃതം; ഭക്തിരസാമൃത സിന്ധു, കൃഷ്ണ: പരമ ദിവ്യേത്തമ പുരുഷന്‍, ചൈതന്യ ശിക്ഷാമൃതം, കപില ശിക്ഷ, കുന്തീദേവിയുടെ ഉപദേശങ്ങള്‍, ശ്രീ ഈശോപനിഷത്, ഉപദേശാമൃതം, കൂടാതെ ഒരു ഡസനിലധികം വരുന്ന ചെറു കൃതികള്‍, എന്നിവയാണ്‍ അദ്ദേഹത്തിന്‍റെ രചനകളില്‍ പ്രധാനംപ്പെട്ടവ.