"രാമകഥപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
== രാമകഥപ്പാട്ടിലെ ഭാഷ ==
ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങള്‍ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടില്‍. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാന്‍ മലയാംതമിഴിലാണ്‌ രാമകഥ എഴുതിയത് എന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എന്‍. കൃഷ്ണപിള്ളയുടെ അഭിപ്രായം.<ref name="ref2">
[[എന്‍. കൃഷ്ണപിള്ള‍]], [[കൈരളിയുടെ കഥ]]</ref> രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിക്‍ രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കില്‍ ഇത് തെക്കന്‍ തിരുവിതാംകൂറിലെ നാടോടിത്തമിഴില്‍ നാമ്പെടുത്തിട്ടുള്ളതാണെന്ന് [[കെ.എം. ജോര്‍ജ്ജ്|ഡോ. കെ.എം. ജോര്‍ജ്ജ്]] വിശകലനംചെയ്യുന്നു<ref>{{cite book|last = ജോര്‍ജ്ജ്|first = ഡോ. കെ.എം.|ഔതൊര്‍lauthorlinkauthorlink = കെ.എം. ജോര്‍ജ്ജ്|title സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ=|page = 182|year = 2008|origyear = ആദ്യപതിപ്പ് :1958|publisher = സാഹിത്യപ്രവര്‍ത്തകസഹകരണസംഘം|place=കോട്ടയം|}}.
</ref>
[[അനുനാസികാതിപ്രസരം|അനുനാസികാതിപ്രസരവും]] [[താലവ്യാദേശം|താലവ്യാദേശവും]] ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടില്‍ കാണാം. ഇതരകൃതികളില്‍ കാണാത്ത വിചിത്രമായ വര്‍ണ്ണപരിണാമങ്ങളും സന്ധിരൂപങ്ങളും പീഢം, അധിശയം, ജാംഭവാന്‍ തുടങ്ങിയ തെറ്റായ പദങ്ങളും ആണ്‌ രാമകഥപ്പാട്ടിലെ ഭാഷയുടെ മറ്റു പ്രത്യേകതകള്‍.<ref name="ref2"/>
"https://ml.wikipedia.org/wiki/രാമകഥപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്