"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
അടുത്ത അദ്ധ്യായം പ്രപഞ്ചം‍, തേജലോകങ്ങള്‍, അറിവ്, പരമ്പര, ആത്മവിദ്യ എന്നിവയുടെ ഘടകതത്ത്വങ്ങളെപ്പറ്റിയാണ്. പ്രപഞ്ചത്തിന്റെ തത്ത്വങ്ങള്‍ [[ഭൂമി|ഭൂമിയും]] ആകാശവും അന്തരീക്ഷവും അവയെ ബന്ധിപ്പിക്കുന്ന വായുവും ആണ്. തേജലോകങ്ങളുടെ തത്ത്വങ്ങളായ അഗ്നി, [[സൂര്യന്‍]]‍, ജലങ്ങള്‍ എന്നിവയെ വിദ്യുതി യോജിപ്പിക്കുന്നു. അറിവിന്റെ ഘടകങ്ങള്‍ ഗുരു, ശിഷ്യന്‍, ജ്ഞാനം എന്നിവയും അവയെ ബന്ധിപ്പിക്കുനത് പ്രബോധനവും ആണ്. പരമ്പരയുടെ തത്ത്വങ്ങള്‍ മാതാവ്, പിതാവ്, മക്കള്‍ എന്നിവയും അവരെ ബന്ധിപ്പിക്കുന്നത് പ്രജനനവുമാണ്. ആത്മവിദ്യയുടെ തത്ത്വങ്ങള്‍ മേല്‍ത്താടിയും കീഴ്ത്താടിയും വാക്കും അവയെ ബന്ധിപ്പിക്കുന്നത് ജിഹ്വയും ആണ്. നാലാം അദ്ധ്യായത്തിന്റെ ഒരു ഭാഗം വിദ്യാര്‍ത്ഥിയുടെ ഈ പ്രാര്‍ത്ഥനയാണ്:
 
{{CquotationQuotation|ദൈവമേ, ഞാന്‍ അമര്‍ത്ത്യതയുടെ പാത്രമാകാന്‍ ഇടയാകട്ടെ. (അമൃതസ്യ ദേവ ധാരണോ ഭൂയാസം) എന്റെ ശരീരം എല്ലാ കര്‍മ്മങ്ങളിലും വേഗവും കുശലതയും പ്രകടിപ്പിക്കട്ടെ. (ശരീരം മേ വിചര്‍ഷണം) എന്റെ നാവ് തേന്‍ കിനിയുന്നതാകട്ടെ.(ജിഹ്വാ മേ മധുമത്തമാ) എന്റെ കാതുകള്‍ ബൃഹത്തും വിവിധവുമായ ശ്രുതികള്‍ ശ്രവിക്കാന്‍ ഇടവരട്ടെ.}}
 
 
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്