"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
460, 70 ദശകങ്ങളിൽ കിഴക്കൻ ഭാഗങ്ങളിൽ മൂന്നു യുദ്ധങ്ങളെങ്കിലും ഫിറൂസ് നടത്തിയിട്ടുണ്ട്. ഇതിനിടയിൽ ഒരിക്കൽ ഫിറൂസിന്റെ പുത്രൻ കുബാധിനെ ഹെഫ്തലൈറ്റുകള്‍ ബന്ധിയാക്കി. വൻ‌തുക മോചനദ്രവ്യം നൽകിയാണ് ഇയാൾ മോചിപ്പിക്കപ്പെട്ടത്. യുദ്ധം ഇതിനു ശേഷവും തുടരുകയും ഫിറൂസ് കൊല്ലപ്പെടുകയും ചെയ്തു. ഇതിനു ശേഷമുള്ള കുറേ വർഷങ്ങളോളം സസാനിയന്മാർ ഹെഫ്‌തലൈറ്റുകൾക്ക് കപ്പം കൊടുത്തിരുന്നു.
=== ഹിന്ദുകുഷിന്‌ തെക്കുവശത്തേക്കുള്ള വികാസം ===
 
തുടർന്ന് തങ്ങളുടെ മുൻ‌ഗാമികളായിരുന്ന ഷിയോണൈറ്റുകളേയും കിദാറൈറ്റുകളേയും ആദേശം ചെയ്ത് ഹിന്ദുകുഷിന് ഇരുവശവുമായി, ഏതാണ്ട് സിന്ധൂനദീതടം വരെയുള്ള പ്രദേശം ഹെഫ്‌തലൈറ്റുകൾ അധീനതയിലാക്കി. എങ്കിലും ഹിന്ദുകുഷിന് വടക്കുള്ള പ്രദേശം തന്നെയായിരുന്നു ഹെഫ്‌തലൈറ്റുകളുടെ ശക്തികേന്ദ്രം. ഇവരുടെ പുരാതനതലസ്ഥാനം തുഖാറിസ്താനിലെ വാർവലിസ് ആയിരുന്നു എന്നാണ് [[അൽ ബിറൂണി]] പറയുന്നത്. [[സലാങ് തുരങ്കം|സലാങ് തുരങ്കത്തിനു]] വടക്കുള്ള ഇന്നത്തെ [[ഖുണ്ടുസ്]] പട്ടണത്തിനടുത്തായിരിക്കണം ഈ സ്ഥലം എന്നാണ് കരുതപ്പെടുന്നത്.
 
ഹെഫ്തലൈറ്റുകളുടെ ഭരണം ഒട്ടും തന്നെ കേന്ദ്രീകൃതമായിരുന്നില്ല. ഇവരുടെ ഭരണകാലത്ത് അതായത് 520-ആമാണ്ടിൽ ചൈനീസ് സഞ്ചാരിയായിരുന്ന [[സോങ് യൂൻ]], ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തും [[ഗാന്ധാരം|ഗാന്ധാരത്തിലും]] സന്ദർശനം നടത്തിയിട്ടുണ്ട്<ref name=afghans10/>.
=== തുര്‍ക്കിക് വംശജരുടെ ആഗമനം ===
ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തുർക്കിക് വംശീയർ, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ അർതിർത്തിപ്രദേശത്തി തമ്പടികാൻ തുടങ്ങി. 550/60 കാലത്ത് യാബ്ഘു, ഇസ്താമി, സിൻ‌ജിബു എന്നീ പേരുകളിൽ അറിയപ്പെടുന്ന തുർക്കി നേതാവിന്റെ നേതൃത്വത്തിൽ വടക്കുനിന്നും സസാനിയൻ രാജാവായിരുന്ന ഖുസോ ഒന്നാമൻ ഔഷീർവാന്റെ നേതൃത്വത്തിൽ തെക്കുനിന്നും ഹെഫ്തലൈറ്റുകൾ ആക്രമിക്കപ്പെട്ടു. ഹെഫ്തലൈറ്റുകളുടെ അധികാരത്തിന് ഇതോടെ അന്ത്യമായെങ്കിലും വടക്കുകിഴക്കൻ അഫ്ഘാനിസ്താനിൽ ഇവൗടെ സാന്നിധ്യം നിലനിന്നു. പിൽക്കാലത്ത് ഇവർ തുർക്കിക് വംശജരുമായി ചേർന്ന് സസാനിയന്മാർക്കെതിരെയും ചിലപ്പോൾ സസാനിയന്മാരുമായി ചേർന്ന് തുർക്കിക്കൾക്കെതിരായും പോരാടിയിരുന്നു.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഹെഫ്തലൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്