"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
[[ഷിയോണൈറ്റ്|ഷിയോണൈറ്റുകൾക്കു]] പിന്നാലെ നാലാം നൂറ്റാണ്ടിന്റെ അവസാനം ഇവർ മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തേക്കെത്തിയതായി രേഖകളുണ്ട്. ഇവിടെയെത്തിയ ഹെഫ്‌തലൈറ്റുകളിൽ കുറഞ്ഞപക്ഷം അവരിലെ നേതാക്കളെങ്കിലും ഇറാനിയൻ ഭാഷയാണ് സംസാരിച്ചിരുന്നത്. മുൻപ് [[അൾതായിക്|അൾതായിക് ഭാഷ]] സംസാരിച്ചിരുന്ന ഇവർ [[ബാക്ട്രിയ|ബാക്ട്രിയയിലെത്തിയതിനു]] ശേഷം ഇവിടത്തെ ഭാഷ ഉപയോഗിക്കാൻ തുടങ്ങിയതാവാം എന്നു കരുതുന്നു.
=== സസാനിയന്‍ സാമ്രാജ്യവുമായുള്ള പോരാട്ടം ===
457-ആമാണ്ടിൽ [[സസാനിയൻ സാമ്രാജ്യം|സസാനിയൻ വിമതനായിരുന്ന]] ഫിറൂസ്, തന്റെ സഹോദരനും രാജാവുമായിരുന്ന ഹോർമിഡ്സ് മൂന്നാമനെതിരെ പോരാടുന്നതിന് ഹെഫ്‌തലൈറ്റുകളുടെ പിന്തുണ സ്വീകരിച്ചിരുന്നു. ഇതിന് കുറച്ചു കാലം മുൻപുതന്നെ ഹെഫ്‌തലൈറ്റുകൾ [[തുഖാറിസ്താൻ]]{{Ref_label|ക|ക|none}} അധീനതയിലാക്കിയിരുന്നു എന്ന് [[അൽ താബറി]] പറയുന്നു<ref name=afghans10/>.
 
ഹെഫ്തലൈറ്റുകളുടെ സഹായത്തോടെ ഫിറൂസിന് 459-ആമാണ്ടിൽ സസാനിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിപദം ലഭ്യമായെങ്കിലും അധികനാളുകൾക്കു മുൻപേ ഫിറൂസും ഹെഫ്തലൈറ്റുകളും തമ്മിൽ യുദ്ധമാരംഭിച്ചു.
വരി 11:
460, 70 ദശകങ്ങളിൽ കിഴക്കൻ ഭാഗങ്ങളിൽ മൂന്നു യുദ്ധങ്ങളെങ്കിലും ഫിറൂസ് നടത്തിയിട്ടുണ്ട്. ഇതിനിടയിൽ ഒരിക്കൽ ഫിറൂസിന്റെ പുത്രൻ കുബാധിനെ ഹെഫ്തലൈറ്റുകള്‍ ബന്ധിയാക്കി. വൻ‌തുക മോചനദ്രവ്യം നൽകിയാണ് ഇയാൾ മോചിപ്പിക്കപ്പെട്ടത്. യുദ്ധം ഇതിനു ശേഷവും തുടരുകയും ഫിറൂസ് കൊല്ലപ്പെടുകയും ചെയ്തു. ഇതിനു ശേഷമുള്ള കുറേ വർഷങ്ങളോളം സസാനിയന്മാർ ഹെഫ്‌തലൈറ്റുകൾക്ക് കപ്പം കൊടുത്തിരുന്നു.
 
തുടർന്ന് തങ്ങളുടെ മുൻ‌ഗാമികളായിരുന്ന ഷിയോണൈറ്റുകളേയും കിദാറൈറ്റുകളേയും ആദേശം ചെയ്ത് ഹിന്ദുകുഷിന് ഇരുവശവുമായി, ഏതാണ്ട് സിന്ധൂനദീതടം വരെയുള്ള പ്രദേശം ഹെഫ്‌തലൈറ്റുകൾ അധീനതയിലാക്കി. എങ്കിലും ഹിന്ദുകുഷിന് വടക്കുള്ള പ്രദേശം തന്നെയായിരുന്നു ഹെഫ്‌തലൈറ്റുകളുടെ ശക്തികേന്ദ്രം. ഇവരുടെ പുരാതനതലസ്ഥാനം തുഖാറിസ്താനിലെ വാർവലിസ് ആയിരുന്നു എന്നാണ് [[അൽ ബിറൂണി]] പറയുന്നത്. [[സലാങ് തുരങ്കം|സലാങ് തുരങ്കത്തിനു]] വടക്കുള്ള ഇന്നത്തെ [[ഖുണ്ടുസ്]] പട്ടണത്തിനടുത്തായിരിക്കണം ഈ സ്ഥലം എന്നാണ് കരുതപ്പെടുന്നത്.
 
ഹെഫ്തലൈറ്റുകളുടെ ഭരണം ഒട്ടും തന്നെ കേന്ദ്രീകൃതമായിരുന്നില്ല. ഇവരുടെ ഭരണകാലത്ത് അതായത് 520-ആമാണ്ടിൽ ചൈനീസ് സഞ്ചാരിയായിരുന്ന [[സോങ് യൂൻ]], ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തും [[ഗാന്ധാരം|ഗാന്ധാരത്തിലും]] സന്ദർശനം നടത്തിയിട്ടുണ്ട്<ref name=afghans10/>.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഹെഫ്തലൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്