"വൈദ്യുതസ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
220.225.122.254 (Talk) ചെയ്ത 493550 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
വരി 3:
വൈദ്യുതസാങ്കേതികവിദ്യയില്‍,(Electrical Engineering) ഒരു [[വൈദ്യുതപരിപഥം]] (Electric Circuit) ചേര്‍ക്കുവാനോ മുറിയ്ക്കുന്നതിനോ , അതിലുടെ, [[വൈദ്യുതപ്രവാഹം]] തുടങ്ങുവാനോ നിറുത്തുവാനോ , പ്രവാഹഗതി മാറ്റുവാനോ ഉപയോഗിക്കുന്ന ഒരു ഘടകോപകരണമാണ് '''വൈദ്യുതസ്വിച്ച്''' (Electric Switch) അഥവാ '''സ്വിച്ച്''' (ശലാകം) എന്നറിയപ്പെടുന്നത്.
 
പരിപഥം കൈകാര്യം ചെയ്യുന്ന വൈഫ്ഫ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ദ്യുതമര്‍ദ്ദംവൈദ്യുതമര്‍ദ്ദം (Voltage), [[ക്രമധാരാശേഷി]] (Current Carrying Capacity), [[ലഘുധാരാശേഷി]] (Short Circuit Capability) തുടങ്ങിയകാര്യങ്ങളുടെ അടിസ്ഥാനത്തില്‍, പലതരം വിഛേദകോപകരണങ്ങള്‍ (Switchgear) ഉപയോഗിച്ചു വരുന്നു. പ്രധാനമായി, വൈദ്യുതി വഹിക്കാന്‍ ശേഷിയുള്ള [[വൈദ്യുതചാലകങ്ങള്‍|വൈദ്യുതചാലകം]] ചോര്‍ച്ച തടയുന്നതിനുള്ള കുചാലകങ്ങള്‍, ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യാന്ത്രികക്ക്രമീകരണങ്ങള്‍ മുതലായവ ഒരു സ്വിച്ചില്‍ ഉള്‍പ്പെടുന്നു. ഉന്നതസമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന വിഛേദകോപകരണങ്ങളില്‍, ഇതുകൂടാതെ [[വൈദ്യുതസ്ഫുലിംഗം]] (Electric Arc) കെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാവും.
 
ഗാര്‍ഹിക വൈദ്യുതിയില്‍, വൈദ്യുതവിളക്കുകളോ, പങ്കകളോ, മറ്റുപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കുന്നതിനോ നിറുത്തുന്നതിനോ സ്വിച്ചാണ് ഉപയോഗിക്കുന്നത്. സ്വിച്ചിന്റെ പുറംഭാഗം മുഴുവന്‍ കുചാലകാവരണം (Insulation) ചെയ്തിരിക്കും. ഗൃഹഭിത്തിയിലോ മറ്റേതെങ്കിലും സമാനവസ്തുക്കളോടോ ചേര്‍ത്തായിരിക്കും സ്വിച്ച് ഉറപ്പിക്കുന്നത്. വൈദ്യുതി പ്രവഹിപ്പിക്കേണ്ട വാഹകക്കമ്പികള്‍ സ്വിച്ചിന്റെ ഉള്ളില്‍ രണ്ട് അഗ്രങ്ങളില്‍ (Terminals) ബന്ധിക്കുന്നു. ഈ അഗ്രങ്ങള്‍ തമ്മില്‍ വൈദ്യുതിപരമായി കൂട്ടിച്ചേര്‍ക്കുന്നതും വിടുതല്‍ ചെയ്യുന്നതും സ്വിച്ചിലെ സവിശേഷ ഉത്തോലകസജ്ജീകരണമാണ്.
"https://ml.wikipedia.org/wiki/വൈദ്യുതസ്വിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്