"റോമിയോ ആന്റ് ജൂലിയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[വില്യം ഷേക്സ്പിയര്‍]] തന്റെ ആദ്യകാലങ്ങളില്‍ എഴുതിയ ദുരന്ത നാടകങ്ങളിലൊന്നാണ് '''റോമിയോ ആന്റ് ജൂലിയറ്റ്'''. ശത്രുക്കളായിക്കഴിയുന്ന രണ്ട് കുടുംബങ്ങളില്പ്പെട്ട റോമിയോയുടേയും ജൂലിയറ്റിന്റെയും പ്രേമവും, അവരുടെ അകാല [[മരണം|മരണവും]], അതിനേത്തുടര്‍ന്ന് അവരുടെ കുടുംബങ്ങള്‍ ഐക്യപ്പെടുന്നതുമാണ് ഇതിന്റെ കഥ. ഷേക്സ്പിയറിന്റെ ജീവിതകാലത്ത് ഏറ്റവും പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നാണിത്. റോമിയോ ആന്റ് ജൂലിയറ്റ്, ഹാംലറ്റ് എന്നിവയാണ് അരങ്ങില്‍ ഏറ്റവുമധികം അവതരിപ്പിക്കപ്പെടുന്ന ഷേക്സ്പിയര്‍ നാടകങ്ങള്‍.
 
== ഇതിവൃത്തം ==
 
ഈ നാടകത്തിന്റെ ഇതിവൃത്തം ഒരു [[ഇറ്റലി|ഇറ്റാലിയന്‍]] കഥയെ അടിസ്ഥാനമാക്കിയതാണ്. ഈ കഥയുടെ, [[1562]]-ല്‍ ആര്‍ഥര്‍ ബ്രൂക്ക് എഴുതിയ ദ ട്രാജിക്കല്‍ ഹിസ്റ്ററി ഓഫ് റോമിയസ് ആന്റ് ജൂലിയറ്റ് എന്ന പദ്യ രൂപത്തില്‍ നിന്നും 1582-ല്‍ വില്യം പെയ്ന്റര്‍ എഴുതിയ പാലസ് ഓഫ് പ്ലെഷര്‍ എന്ന ഗദ്യ രൂപത്തില്‍ നിന്നും ഷേക്സ്പിയര്‍ തന്റെ നാടകത്തിലേക്ക് വളരെയധികം കടമെടുത്തിരുന്നു. എന്നാല്‍ കഥ വികസിപ്പിക്കുന്നതിനായി [[മെര്‍കുഷ്യൊ]], [[പാരിസ്]] എന്നിവരുള്‍പ്പെടെ പല സഹ-കഥാപാത്രങ്ങളേയും ഇദ്ദേഹം സൃഷ്ടിച്ചു. 1591-നും1595-നും ഇടയില്‍ രചിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ [[നാടകം]] 1597-ല്‍ ക്വാര്‍ട്ടൊ പതിപ്പായാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
 
റോമിയോ ആന്റ് ജൂലിയറ്റ് പലതവണ [[നാടകം]], [[ചലച്ചിത്രം]], [[സംഗീത നാടകം]], [[ഓപ്പറ]] എന്നിവക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. [[ഇംഗ്ലണ്ട്]] ഏകീകരണത്തിന്റെ കാലത്ത് വില്യം ഡേവ്നന്റ് കൃതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. 18-ആം നൂറ്റാണ്ടിലെ [[ഡേവിഡ് ഗാറിക്ക്|ഡേവിഡ് ഗാറിക്കിന്റെ]] പതിപ്പില്‍ പല രംഗങ്ങളിലും മാറ്റം വരുത്തുകയും അന്ന് മാന്യമല്ലെന്ന് കരുതിയിരുന്ന പല ഘടകങ്ങളും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഓപ്പറക്കായി ജോര്‍ജ് ബെന്‍ഡ എഴുതിയ പതിപ്പ് ശുഭാന്ത്യമുള്ളതായിരുന്നു. 19-ആം നൂറ്റാണ്ടയപ്പോഴേക്കും അരങ്ങുകളില്‍ ഷേക്സ്പിയര്‍ എഴുതിയ ആദ്യ രൂപം തന്നെ ഉപയോഗിക്കുവാന്‍ തുടങ്ങി. എം.ജി.എമ്മിന്റെ റോമിയോ ആന്റ് ജൂലിയറ്റ് (1936), വെസ്റ്റ് സൈഡ് സ്റ്റോറി (1950), റോമിയോ + ജൂലിയറ്റ് (1996) എന്നിവയാണ് ഈ കൃതിയെ ആസ്പദമാക്കി നിര്‍മിച്ച ചലച്ചിത്രങ്ങളില്‍ പ്രശസ്തമായവ.
 
== രൂപാന്തരങ്ങളും പുനര്‍നിര്‍മ്മിതിയും ==
 
== അവലംബം ==
"https://ml.wikipedia.org/wiki/റോമിയോ_ആന്റ്_ജൂലിയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്