"ആഞ്ഞിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങള്‍ ചേര്‍ത്തു
(ചെ.)No edit summary
വരി 1:
{{prettyurl|Artocarpus hirsutus Lam}}
[[പ്രമാണം:ആഞ്ഞിലി.jpg|ലഘു|ആഞ്ഞിലി മരം]]
ഭക്ഷ്യയോഗ്യവും [[ചക്ക]], [[കടച്ചക്ക]], എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു [[വൃക്ഷം|വൃക്ഷമാണ്]] '''ആഞ്ഞിലി''' അഥവാ, '''അയിണി''' അഥവാ '''അയിനിപ്പിലാവ്''' (ശാസ്ത്രീയ നാമം: Artocarpus hirsutus Lam). ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാ, എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോള്‍ ഇതിന്റെ മുള്ളു കലര്‍ന്ന തൊലി കളഞ്ഞാല്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറത്തില്‍ ചുളകള്‍ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തെടുത്ത് ഭക്ഷിക്കാറുണ്ട്. ചക്കയാവും മുന്‍പെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തില്‍ കാണപ്പെടുന്നു <ref>
http://www.keralaforest.org/html/flora/groves.htm
</ref>.
"https://ml.wikipedia.org/wiki/ആഞ്ഞിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്