"കുംഭമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമം
പുതിയ താള്‍: {{Infobox Holiday |holiday_name = Kumbh Mela |type = Hinduism |image = Kumbh Mela2001.JPG |caption = 2001 -ല്‍ അലഹബാദ...
(വ്യത്യാസം ഇല്ല)

07:09, 12 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒരു ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള(ദേവനാഗരി: कुम्भ मेला).അലഹബാദ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ല്‍ നടന്ന അര്‍ദ്ധകുംഭമേളയില്‍ 700 ലക്ഷം പേര്‍ പങ്കെടുത്തതായി കരുതപ്പെടുന്നു[1]. 12 പൂര്‍ണ്ണ കുംഭമേളയ്ക്കു ശേഷം 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള 2001 ലാണ് അവസാനമായി നടന്നത്.

Kumbh Mela
2001 -ല്‍ അലഹബാദില്‍ വച്ചുനടന്ന കുംഭമേള
തരംHinduism
ആഘോഷങ്ങൾ12 വര്‍ഷത്തിലൊരിക്കല്‍, നാലിടങ്ങളില്‍
ആരംഭംപൗഷം Purnima
അവസാനംമേഘം Purnima

ചരിത്രം

വൈദിക കാലഘട്ടത്തില്‍ നദീതീര ഉത്സവങ്ങളും സംഗമങ്ങളും നടന്നിരുന്നു. ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ മിത്തിക്കല്‍ ഗ്രന്ഥങ്ങളില്‍ ദൈവങ്ങളുടെ ശക്തിവീണ്ടെടുക്കനായി നടത്തിയ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്. ഗരുഢന്‍ വഹിച്ചിരുന്ന അമൃത കുംഭത്തില്‍ നിന്ന് പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നിവിടങ്ങളില്‍ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം. ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാങ്(602 - 664 A.D.) ആണ് കുഭമേള ആദ്യം പ്രതിപാദിച്ച ചരിത്ര വ്യക്തിത്വം.

ചടങ്ങുകള്‍

 
1998-ലെ കുഭമേളയില്‍ പങ്കെടുക്കാനെത്തിയ പൂര്‍ണ്ണ നഗ്നരായ നംഗാ സന്യാസിമാര്‍ - സ്റ്റെഫാനിയാ സംബരേലി എടുത്ത ചിത്രം

നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്.കൂടാതെ മതപരമഅയ ചര്‍ച്ചകളും ഭക്തിഗാനങ്ങളും മറ്റും നടന്നു വരുന്നു.ഒരു പാട് സന്യാസികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. പൂര്‍ണ്ണ നഗ്നരായ നംഗാ(നഗ്ന) സന്യാസിമാര്‍ ഈ മേളയില്‍ പങ്കെടുത്തിരുന്നത് കണ്ടുവെന്ന് പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക്ക് റ്റ്വിന്‍ പറയുന്നു[2].

അവലംബം

  1. http://www.washingtonpost.com/wp-dyn/content/article/2007/01/15/AR2007011500041.html
  2. Mark Twain, "Following the Equator: A journey around the world"
"https://ml.wikipedia.org/w/index.php?title=കുംഭമേള&oldid=491152" എന്ന താളിൽനിന്ന് ശേഖരിച്ചത്