"അന്റോണിയോ ഗ്രാംഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍|കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ]] ഭാരവാഹി എന്ന നിലയിലും [[ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി|ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ]] സ്ഥാപകനേതാക്കളിലൊരാള്‍ എന്ന നിലയിലും [[മാര്‍ക്സിസം|മാര്‍ക്സിസത്തിന് ]]പുതിയ സൈദ്ധാന്തിക വ്യാഖ്യാനം സൃഷ്ടിച്ച ബുദ്ധിജീവി എന്ന നിലയിലും ലോകപ്രശസ്തനായിത്തീര്‍ന്ന ചിന്തകനാണ് അന്റോണിയോ ഗ്രാംഷി. 1891 ജനുവരി 23 ന് [[ഇറ്റലി|ഇറ്റലിയില്‍]] സര്‍ദീനിയായിലെ അലൈസില്‍ ജനിച്ചു. 1937 ഏപ്രില്‍ 27 ന് അന്തരിച്ചു.
 
==ജീവിതരേഖ==
തെക്കന്‍ ഇറ്റലിയിലെ വളരെ ദരിദ്രമായ ഒരു പ്രവിശ്യയിലായിരുന്നു ഗ്രാംഷി ജനിച്ചത്. ഗ്രാംഷി ഒരു സ്കൂള്‍ വിദ്ദ്യര്‍ത്ഥിയായിരുന്ന കാലത്ത് ഒരു ചെറിയ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായ പിതാവ് ഔദ്ദ്യോഗിക വീഴ്ചയുടെ പേരില്‍ കുറ്റംചാര്‍ത്തപ്പെട്ട് ജയിലിലായി. അതോടെ ഗ്രാംഷിയുടെ വിദ്ദ്യാഭ്യാസം അവസാനിച്ചു. ചെറിയ പ്രായത്തില്‍തന്നെ കൂനനായ അദ്ദേഹത്തിന് ആ പ്രശ്നം ജീവിതാന്ത്യം വരെ അലട്ടുന്ന ഒന്നായി മാറിയത് ചെറുപ്പത്തില്‍തന്നെ കഠിനമായ തൊഴില്‍ ചെയ്ത് കൂടുംബം പുലര്‍ത്തേണ്ടി വന്നതിനാലായിരുന്നു. നാലുവര്‍ഷം കഴിഞ്ഞ് പിതാവ് ജയിവിമുക്തനായതിനു ശേഷമാണ് അദ്ദേഹം വിദ്യാഭ്യാസം തുടര്‍ന്നത്. ജ്യേഷ്ഠന്‍ ഗൊണ്ണാറോയില്‍ നിന്ന് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടെ വടക്കന്‍ ഇറ്റലിയിലെ സമ്പന്ന നഗരമായ [[തൂറിന്‍ സര്‍വകലാശാല|തൂറിനിലെ സര്‍വകലാശാലയില്‍]] സാഹിത്യ പഠനത്തിനായി ചേര്‍ന്നു. [[ബെനഡിറ്റൊ ക്രോചെ]], [[മത്തിയോ ബര്‍ത്തോളി]] മുതലായ പ്രമുഖരായ അദ്ധ്യാപകരുടെ സ്വാധീനം ഭാഷാ-സാഹിത്യ വിദ്ദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹത്തിനുമേലുണ്ടായി . എന്നാല്‍ [[ആശയവാദം|ആശയവാദപരമായ]] അത്തരം സ്വാധീനതകളില്‍ നിന്ന് സ്വയം വിമുക്തനായി അദ്ദേഹം [[മാര്‍ക്സിസം-ലെനിസിസം|മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ആശയങ്ങളിലേക്ക് ]]ചുവടുമാറി.ആശയപരമായി സോഷ്യലിസ്റ്റായി മാറിയ ഗ്രാംഷി മോസ്കോയിലേക്ക് കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ പ്രവര്‍ത്തകനായി പോകുകയും പിന്നീട് [[ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ]]സ്ഥാപിക്കുകയും 1924-ല്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച കാലം സംഭവബഹുലമായിരുന്നു.ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ചരിത്രം ആരംഭിക്കുന്നത് അവിടെ നിന്നാണ്. 1922-ല്‍ മുസ്സോളിനി ഇറ്റലിയുടെ അധികാരം പിടിച്ചെടുത്തതു മുതല്‍ ഫാഷിസ്ത്തിന്റെഫാഷിസത്തിന്റെ കണ്ണിലെ കരടായിരുന്നു ഗ്രാംഷി. അതുകൊണ്ട് 1928-ല്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തെ 20 വര്‍ഷത്തേക്ക് ജയിലിലടച്ചുകൊണ്ട് ഉത്തരവായി. കൂനനായിരുന്ന ഗ്രാംഷിക്ക് വിവിധ രോഗങ്ങളും കൂടെപ്പിറപ്പായി ഉണ്ടായിരുന്നു. ജയില്‍ വാസം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീര്‍ത്തും തകര്‍ത്തുകളഞ്ഞു. ഫ്രഞ്ച് സാഹിത്യകാരന്‍ റൊമെയ്ന്‍ റൊളാങ്ങ്, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് എന്നിവര്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവരുടെ അഭ്യര്‍ത്ഥനയെ ഫാഷിസ്റ്റുകള്‍ നിരാകരിച്ചു. അദ്ദേഹത്തെ ജയില്‍ വിമുക്തനാക്കാന്‍ മുസോളിനി ഭയപ്പെട്ടു എന്നതാണ് സത്യം. എങ്കിലും രോഗം നിയന്ത്രണാതീതമായപ്പോള്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തെ ക്ലിനിക്കിലേക്ക് മാറ്റുകയും പിന്നീട് 1937 ഏപ്രില്‍ 21ന് അദ്ദേഹത്തെ ശിക്ഷാകാലാവധി പത്തുവര്‍ഷമായി വെട്ടിക്കുറച്ച് സ്വതന്ത്രനാക്കുകയും ചെയ്തു . എങ്കിലും ഒരാഴ്ചക്കുള്ളില്‍ തന്നെ അദ്ദേഹം മരണത്തിനുകീഴടങ്ങി. ജയിലില്‍ കിടന്നുകൊണ്‍ട് ഗ്രാംഷി എഴുതിയ ജയിക്കുറിപ്പുകളാണ് മരണാനന്തരം ലോക ശ്രദ്ധയിലേക്ക് ഗ്രാംഷിയെ തിരിച്ചു കൊണ്ടുവന്നത്. ജയിലില്‍ ഗ്രാംഷിയുടെ സന്ദര്‍ശകയായിരുന്ന ഭാര്യാസഹോദരി താത്യാനയാണ് ജയില്‍ക്കുറിപ്പുകള്‍ പൂറംലോകത്ത് എത്തിച്ചത്. ലോക മാര്‍ക്സിസ്റ്റ് നിലപാടുകളെ അടിസ്ഥാനപരമായി സ്വാധീനിക്കുവാന്‍ ഗ്രാംഷിയുടെ ചിന്തകള്‍ക്ക് കഴിഞ്ഞത് ഈ നോട്ടുകളുടെ പ്രസിദ്ധീകരണത്തിലൂടെയായിരുന്നു. മോസ്കോയില്‍ താമസിച്ചിരുന്ന ഇറ്റാലിയന്‍ കമ്മ്യൂണീസ്റ്റ് നേതാവും കമ്മ്യൂണീസ്റ്റ് ഇന്റര്‍ നാഷണലിന്റെ നേതാവുമായിരുന്ന [[പാല്‍മിറോ തോഗ്ലിയാത്തി|തോഗ്ലിയാത്തിയാണ് ]]താത്യാന അയച്ചു കൊടുത്ത ജയില്‍ക്കുറിപ്പുകള്‍ 1947 മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.അതോടെ അത് ഫാഷിസ്റ്റ് വിരുദ്ധചിന്തകളുടെ കലവറയായി മാറി.<ref>ഇ.എം.എസ് / പി. ഗോവിന്ദപ്പിള്ള, ഗ്രാംഷിയന്‍ വിചാരവിപ്ലവം(2008),ചിന്ത പബ്ലിക്കേഷന്‍സ് തിരുവനന്തപുരം. ആദ്യപതിപ്പ് 1996.</ref>
 
==ഗ്രാംഷിയുടെ കൃതികള്‍==
ജയിലില്‍ നിന്നുള്ള കത്തുകള്‍ 1947-ല്‍ ഇറ്റലിയില്‍ പ്രസിദ്ധീകരിച്ചു. 1957 ഓടെ ജയില്‍ക്കുറിപ്പുകളും മറ്റ് ലേഖനങ്ങളും ആറു വാല്യങ്ങളിലായി ഇറ്റാലിയന്‍ ഭാഷയില്‍ പുറത്തുവന്നു. '[[ദ മോഡേണ്‍ പ്രിന്‍സ് ആന്‍ഡ് അദര്‍ റൈറ്റിങ്സ്' ]]എന്ന പേരില്‍ ആദ്യത്തെ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തു വന്നു.പിന്നീട് ഗ്രാംഷിയുടെ ലേഖനങ്ങളെ വിഷയാധിഷ്ഠിതമായി തരംതിരിച്ചുള്ള പല ഇംഗ്ലീഷ് എഡിഷനുകളും പുറത്തു വന്നിട്ടുണ്ട്. '[[സെലക്ഷന്‍സ് ഫ്രം പ്രിസന്‍ നോട്ട് ബുക്സ്']], '[[സെലക്ഷന്‍സ് ഫ്രം പൊളിറ്റീക്കല്‍ റൈറ്റിങ്സ് 1910-1920]]', '[[സെലക്ഷന്‍സ് ഫ്രം ദ കള്‍ച്ചറല്‍ റൈറ്റിങ്സ്']]' എന്നിവ അവയില്‍ ചിലതാണ്.
 
==ഗ്രാംഷിയുടെ താത്ത്വികസംഭാവനകള്‍==
[[രാഷ്ട്രീയസമൂഹം/പൗരസമൂഹം]], [[പ്രത്യശാസ്ത്രം]],[[കീഴാളത]],[[അധീശത്വം]] ,[[ജൈവബുദ്ധിജീവി/പാരമ്പര്യബുദ്ധിജീവി]],[[ഫാഷിസം]] എന്നിവയെപ്പറ്റിയുള്ള നൂതനമായ പരികല്പനകളാണ് ഗ്രാംഷി താത്ത്വികരംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകളില്‍ ചിലത്. പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗദര്‍ശകങ്ങളെന്ന നിലക്കാണ് ഗ്രാംഷി ഈ പരികല്പനകളെ കണക്കാക്കിയിരുന്നത്. വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി അദ്ദേഹം ആവിഷ്കരിച്ച ഒരാശയമായിരുന്നു കയറിയടിക്കല്‍/കാത്തിരിക്കല്‍-തയ്യാറെടുപ്പ് തന്ത്രം . വിപ്ലവം, പ്രതിവിപ്ലവം ,വീണ്ടും വിപ്ലവം എന്നിങ്ങണെയാണ് വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഗതിക്രമമെന്ന് ഗ്രാംഷി വിശ്വസിച്ചു.ഈ ധാരണ 1990 കള്‍ക്കു ശേഷമുള്ള വിപ്ലവപാര്‍ട്ടികളുടെ നിലനില്പ്പിനേയും തന്ത്രത്തേയും നിര്‍ണ്ണായകമായി സ്വാധീനിച്ചു. ദേശീയതയെ സംബന്ധിച്ച് ഗ്രാംഷി മുന്നോട്ടുവെച്ച [[പ്രാദേശികത]]/[[ദേശീയത]]/[[സാര്‍വദേശീയത]] എന്നിവയുടെ സമന്വയത്തിലൂടെ രൂപപ്പെടുന്ന [[തൊഴിലാളി ദേശീയത]] എന്ന ആശയം ഇറ്റലിയെ ഭരിച്ചിരുന്ന [[മാക്യവെല്ലി|മാക്യവെല്ലിയന്‍]] ദേശീയതാസങ്കല്പത്തിന്റെ നിരാകരണമായിരുന്നു. ദേശീയതയ്ക്കടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികതയുടെ പ്രശ്നങ്ങള്‍ ഇറ്റലിയുടെ തെക്ക്-വടക്കന്‍ പ്രദേശങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ഭിന്നതകളില്‍ നിന്ന് ഗ്രാംഷി തിരിച്ചറിഞ്ഞതാണ്. ഇറ്റലിയുടെ തെക്കന്‍ പ്രവിശ്യകളുടെ ചരിത്രപരമായ പിന്നോക്കാവസ്ഥ വിശകലനം ചെയ്ത ഗ്രാംഷി അരികുവല്‍ക്കരണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയാണ് തത്വികമായി അഭിമുഖീകരിച്ചത്. ധൈഷണികരുടെ നിര്‍മ്മിതിക്കായുള്ള വിദ്യാഭ്യാസം എന്ന ഗ്രാംഷിയന്‍ വിദ്യാഭ്യാസ സങ്കല്പം പിന്നീട് ശ്രദ്ധേയമായിത്തീര്‍ന്നു. അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം മറ്റിയെഴുതേണ്ടതിനെപ്പറ്റി ഗ്രാംഷി പറഞ്ഞ കാര്യങ്ങള്‍ വിദ്ദ്യാഭ്യാസപിന്നീട് വിദ്യാഭ്യാസ ദര്‍ശനത്തിന്റെ മൗലികമായ ഒരാദര്‍ശമായി മാറി.
 
==അവലംബം==
"https://ml.wikipedia.org/wiki/അന്റോണിയോ_ഗ്രാംഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്