"ഇളയരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
തെന്നിന്ത്യയിലെ ഒരു സംഗീത സം‌വിധായകനും, ഗായകനും, ഗാന രചയിതാവുമാണ്‌ {{Audio|Ilaiyaraaja.ogg|'''ഇളയരാജ'''}} ([[Tamil language|തമിഴ്]]: இளையராஜா)(ജനനം:[[ജൂണ്‍ 2]] [[1943]]) . തന്റെ 30 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലായി ഏതാണ്ട് 4000 ഗാനങ്ങള്‍ക്ക് സംഗീതസം‌വിധാനം നിര്‍‌വഹിക്കുകയും ,ഏതാണ്ട് 800 ചലച്ചിത്രങ്ങള്‍ക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്. <ref>Allirajan, M. 2004. Musical journeys. The Hindu, Thursday, June 10. Available from: http://www.hinduonnet.com/thehindu/mp/2004/06/10/stories/2004061000010100.htm. Accessed 12 October 2006.</ref><ref>Behal, S. 2006. Melodious music. The Hindu, July 23. Available from: http://www.hinduonnet.com/thehindu/thscrip/print.pl?file=2006072300230500.htm&date=2006/07/23/&prd=mag&. Accessed 12 October 2006.</ref>.ഇദ്ദേഹം [[തമിഴ്‌നാട്|തമിഴ് നാട്ടിലെ]] [[ചെന്നൈ]] സ്വദേശിയാണ്‌.
==ആദ്യകാല ജീവിതം==
തേനി ജില്ലയിലെ പന്നൈപുരത്തില്‍, രാമസ്വാമിയുടെയും നാലാം ഭാര്യ ചിന്നതായമമാളുടെയും മൂന്നാമത്തെ മകനായിട്ട് ജനിച്ചു.യഥാര്‍ത്ഥ നാമം ഡാനിയേല്‍ രാസയ്യ. ജനിച്ച് വളര്‍ന്ന അന്തരീക്ഷം തമിഴ് നാടന്‍ പാട്ടിന്റെശീലിന്റെ മാറ്റൊലികളാല്‍ സമൃദ്ധമായിരുന്നു.തന്റെ പതിനാലാം വയസ്സില്‍ (അര്‍ദ്ധ) ജ്യേഷ്ഠനായ പവലര്‍ വരദരാജന്‍ നയിച്ചിരുന്ന സംഗീത സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങി.ഈ സംഘത്തോടൊപ്പം ഒരു ദശാബ്ദക്കാലത്തോളം ദക്ഷിണേന്ത്യ മുഴുവന്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.തന്റെ ആദ്യത്തെ ഈണം ഈ കാലഘാട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്ന് ഇത്. പ്രമുഖ കവി കണ്ണദാസന്‍ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനുള്ളതായിരുന്നു.
 
==സംഗീത സം‌വിധായകന്‍ എന്ന നിലയില്‍==
1976ല്‍ ഇറങ്ങിയ 'അന്നക്കിളി'യാണ് ഇളയരാജയുടെ കന്നിച്ചിത്രം.തമിഴ് നാടന്‍ ശീലുകളുടെ മട്ടിലുള്ള ഈണങ്ങളും പാശ്ചാത്യ സംഗീതത്തിന്റെ ശൈലിയിലുള്ള ഓര്‍ക്കസ്‌ട്രേഷനും കൂട്ടിയിണക്കിയുള്ള നവീനമായ ശൈലിയാണ് ഇളയരാജ ഈ ചിത്രത്തിനായി അവലംബിച്ചത്.പുതിയ ഒരു ശൈലിക്ക് തുടക്കമാവുകയായിരുന്നു ഇത്.1980കളുടെ മദ്ധ്യത്തോടെ ഇളയരാജയുടെ പേരും പ്രശസ്തിയും വര്‍ദ്ധിച്ചു വന്നു. തമിഴ്,തെലുഗു,കന്നട എന്നിവയ്ക്ക് പുറമേ ഹിന്ദി സിനിമയിലും ഇദ്ദേഹം തന്റെ സ്വാധീനം അറിയിച്ചു.2009ല്‍ [[പഴശ്ശിരാജ (ചലച്ചിത്രം)|പഴശ്ശിരാജ ]] , [[ജഗന്മോഹിനി]] എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരുക്കുന്നത് അദ്ദേഹമാണ്.
"https://ml.wikipedia.org/wiki/ഇളയരാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്