"ഹിന്ദുത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ഹിന്ദു ദേശീയതയെ കുറിക്കുന്ന ഒരു സംജ്ഞയാണ് '''ഹിന്ദുത്വം'''(ദേവന...
(വ്യത്യാസം ഇല്ല)

07:07, 9 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദു ദേശീയതയെ കുറിക്കുന്ന ഒരു സംജ്ഞയാണ് ഹിന്ദുത്വം(ദേവനാഗരി: हिन्दुत्व, "Hinduness", വിനായക് ദാമോദര്‍ സവര്‍ക്കര്‍ 1923-ല്‍ ത്ന്റെ ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു? എന്ന പുസ്തകത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്). ആര്‍.എസ്.എസ്,ബി ജെ പി, വിശ്വഹിന്ദു പരിഷത്, ബജ്‌രംഗ് ദള്‍ പോലുള്ള സംഘ് പരിവാര്‍ സംഘടനകളാണ് മുന്‍നിര ഹിന്ദുത്വ ആശയത്തിന്റെ വക്താക്കളായി അറിയപ്പെടുന്നത്. പ്രധാനമയും ഹിന്ദുതാല്പര്യങ്ങളെ സം‌രക്ഷിക്കുക എന്നതാണ് ഹിന്ദുത്വ വക്താക്കള്‍ ചെയ്തുവരുന്നത്, മതപരത്തേക്കാളുപരി സാമുദായികതയിലും ഹൈന്ദവദേശീയതയിലും ഊന്നിയുള്ളതാണ് ഹിന്ദുത്വം[1].

സവര്‍ക്കറുടെ ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു? എന്ന പുസ്തകം ഇറങ്ങിയ 1920-കള്‍ മുതല്‍ ഹിന്ദുത്വ ആശയം നിലവിലുണ്ടെങ്കിലും 1980-കള്‍ മുതലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതിന്റെ ചലനങ്ങള്‍ ശക്തിപ്പെടുന്നത്.1986-ലെ ശരീഅത്ത് വിവാദവും ബാബറി മസ്ജിദ് ആക്രമണത്തില്‍[2] കലാശിച്ച രാമജന്മഭൂമി പ്രശ്നവുമുയര്‍ത്തി ഹിന്ദുത്വ വാദികള്‍ രംഗത്തുവന്നു.

പേരിന്റെ വിശദീകരണം

സവര്‍ക്കരുടെ വിശദീകരണമനുസരിച്ച് ഹിന്ദു സ്വഭാവങ്ങളെ കുറിക്കുന്നതാണ് ഹിന്ദുത്വം.

അവലംബം

  1. http://www.hinduonnet.com/fline/fl2106/stories/20040326005112200.htm
  2. http://news.bbc.co.uk/onthisday/hi/dates/stories/december/6/newsid_3712000/3712777.stm
"https://ml.wikipedia.org/w/index.php?title=ഹിന്ദുത്വം&oldid=489402" എന്ന താളിൽനിന്ന് ശേഖരിച്ചത്