"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
==വിലയിരുത്തല്‍==
 
ഈശാവാസ്യോപനിഷത്ത് ഒരു പുറം വായിച്ചപ്പോള്‍ തന്റെ ജീവിതമാകെ മാറിപ്പോയെന്ന് ബ്രഹ്മോസമാജ സ്ഥാപകനായ രാജാ റാം മോഹന്‍ റായ് പ്രസ്ഥാവിച്ചിട്ടുണ്ട്. ഭാരതീയരും പാശ്ചാത്യരുമായ ഒട്ടേറെ വ്യാഖ്യാതാക്കള്‍, ഇത്രയേറെ പ്രശംസിക്കപ്പെട്ട ഈ രചനയുടെ വ്യാഖ്യാനത്തിന് തുനിഞ്ഞിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ അമ്പരപ്പിക്കുന്ന പ്രസ്താവനകള്‍ നിറഞ്ഞ ഇതിന്റെ വ്യാഖ്യാനം [[ശങ്കരാചാര്യര്‍|ശങ്കരാചാര്യരെപ്പോലും]] വിഷമിപ്പിച്ചു. തന്റെ ജഗന്മായാവാദവുമായി കണിശമായി ഒത്തുപോകുന്ന അര്‍ത്ഥം ഉപനിഷത്തില്‍ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഈശാവാസ്യോപനിഷത്ത് വ്യാഖ്യാനിക്കാന്‍ ശങ്കരന്‍ തുനിഞ്ഞപ്പോള്‍ ഈശ്വരന്‍ ചിരിച്ചുപോയെന്നുപോലും അരോബിന്ദോ പരിഹസിക്കുന്നു<ref name = "thatwa"/> എന്നാല്‍ ജീവിതത്തിലെ മൗലികവൈരുദ്ധ്യങ്ങളുടെ താദാത്മ്യവും ക്രമപ്പെടുത്തലുമാണ് ഈശോപനിഷത്തിന്റെ കാതലായ ആശയമെന്ന് സാധാരണ വായനക്കാരനു പോലും മനസ്സിലാക്കാം. "വിട്ടുവീഴ്ചയില്ലാത്ത പൊരുത്തക്കേടുകളുടെ വിട്ടുവീഴ്ചയില്ലാത്ത സമന്വയം" {{Ref_label|ഗ|ഗ|none}}ആണ് അതിന്റെ കേന്ദ്ര ആശയമായി അരോബിന്ദോ കണ്ടത്. വാക്കുകളുടെ മിതത്ത്വത്തിനും, ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ ഗാംഭീര്യത്തിനും ഇത് പേരുകേട്ടിരിക്കുന്നു. "എല്ലാ ഉപനിഷത്തുകളും, മറ്റെല്ലാ പവിത്രരചനകളും ഒരുനാള്‍ ഭസ്മമായിത്തീര്‍ന്നാലും, ഈശോപനിഷത്തിലെ ആദ്യമന്ത്രം ഹിന്ദുക്കളുടെ സ്മരണയില്‍ അവശേഷിക്കുന്നെങ്കില്‍‍, ഹിന്ദുമതം എക്കാലവും നിലനില്‍ക്കും" എന്ന് [[മഹാത്മാഗാന്ധി]] അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "ekn"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്