"നെടുംകുന്നം പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.) (Robot: Cosmetic changes)
 
അബ്രഹാം കത്തനാരുടെ പള്ളി തകര്‍ന്നടിഞ്ഞപ്പോള്‍ താത്കാലികമായി പണിതീര്‍ത്തതാണ്‌ നാലാമത്തെ പള്ളി. (ഇപ്പോള്‍ കൊച്ചുപള്ളി സ്ഥിതിചെയ്യുതിന്റെ കിഴക്കുഭാഗത്ത്‌). നാലാമതു നിര്‍മ്മിച്ച പള്ളി താത്‌ കാലികമായിരുതുകൊണ്ടാണ് ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചാമ ത്തെ പള്ളിയെന്നു പറയാവുന്ന ഇപ്പോഴ ത്തെ കൊച്ചുപള്ളി നിര്‍മിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിര്‍മ്മിച്ച പല ദേവാലയങ്ങളെയുംപോലെ ഇറ്റാലിയന്‍ ചിത്ര, ശില്‍പ്പ ചാരുതയെ അനുസ്മരിപ്പിക്കുവിധത്തില്‍ അലംകൃതമായ ത്രോണോസ്‌ കൊച്ചുപള്ളിയുടെ ശ്രദ്ധേയമായ സവിശേഷതയാണ്‌. നെടുങ്ങോത്തച്ചന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്തിട്ടുള്ള ഈ ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ ദിവസമായ വൃശ്ചികം 13ന് അദ്ദേഹത്തിന്റെ സ്മരണക്കായി പ്രത്യേക ദിവ്യബലി നടത്തിവരുന്നു. വര്‍ഷങ്ങളായി ഓശാന ഞായറാഴ്ച്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ തുടക്കം കുറിയ്ക്കുന്നതും ഇവിടെയാണ്‌.
 
[[ചിത്രം:Alter-Nedumkunnamchurc.JPG|thumb|right|300px|<center>നെടുംകുന്നം കൊച്ചുപള്ളിയുടെ അള്‍ത്താര</center>]]
 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഏറെ പരിമിതികള്‍ക്കിടയിലും കൊച്ചുപള്ളിയില്‍ വിശ്വാസികള്‍ക്ക്‌ ഒത്തുചേര്‍ന്ന് ബലിയര്‍പ്പിക്കുവാന്‍ ഇടമുണ്ടായിരുന്നു. അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ സ്ഥിതിയാകെ മാറി. കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. കുടിയേറ്റങ്ങള്‍ തുടുര്‍ന്നുകൊണ്ടിരുന്നു. വിശ്വാസികളുടെ കൂട്ടായ്മക്കും പ്രാര്‍ത്ഥനയ്ക്കും കൊച്ചുപള്ളി തീര്‍ത്തും അപര്യാപ്തമായി. ഈ സാഹചര്യത്തിലാണ്‌ ഇപ്പോഴത്തെ വലിയ പള്ളി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്‌.1936-ല്‍ പുളിക്കപ്പറമ്പില്‍ വല്യച്ചന്റെ കാലത്താണ്‌ ഇപ്പോഴത്തെ വലിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചത്‌. 1940-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അതേ വര്‍ഷം നവംബര്‍ 28-ന്‌ (വൃശ്ചികം 13) ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജെയിംസ്‌ കാളാശേരി ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.
424

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/489208" എന്ന താളിൽനിന്ന് ശേഖരിച്ചത്