"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
 
===നാലാം ഘട്ടം===
 
നാലു മന്ത്രങ്ങള്‍ അടങ്ങിയ ഈ അന്തിമ ഘട്ടം, ആദ്യഘട്ടം മൂന്നാം ശ്ലോകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന അസൂര്യലോകങ്ങളെ മനസ്സില്‍ കണ്ട് എഴുതിയതാണെന്ന് തോന്നും. വെളിച്ചത്തിന്റെ ശ്രോതസുകളായ സൂര്യനേയും അഗ്നിയേയും എല്ലാം ലക്ഷ്യമാക്കിയുള്ള ഹൃദയസ്പര്‍ശിയായ പ്രാര്‍ത്ഥനയാണ് ഈ മന്ത്രങ്ങള്‍. ഇവയില്‍ ഏറെ പ്രശസ്തമായ ആദ്യമന്ത്രം ഇങ്ങനെയാണ്:-
 
{{Cquote|ഹിരണ്മയേന പാത്രേണ<br />സത്യസ്യാപിഹിതം മുഖം<br />തത് ത്വം പൂഷന്നപാവൃണു<br />സത്യധര്‍മ്മായ ദൃഷ്ടയേ.
 
"സത്യത്തിന്റെ മുഖം (നിന്റെ) സ്വര്‍ണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു, ഞങ്ങള്‍ക്ക് സത്യദര്‍ശനം സാധിക്കാനായി, ഓ സൂര്യാ, നീ അത് മാറ്റിത്തരേണമേ" എന്നാണ് ഈ മന്ത്രത്തിലെ പ്രാര്‍ത്ഥന.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്