"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
*ഉണ്മയുടേയും ഇലാതാകലിന്റേയും ഫലങ്ങള്‍ വ്യത്യസ്ഥമാണെന്ന് പൂര്‍വഗുരുക്കളില്‍ നിന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.
*ഉണ്മയേയും അലിഞ്ഞുപോകലിനേയും ഒന്നില്‍ തന്നെയുള്ളതായി തിരിച്ചറിയുന്നവര്‍ അലിഞ്ഞുപോകലിലൂടെ മൃത്യുവിനെ തരണം ചെയ്ത് ഉണ്മയിലൂടെ അമര്‍ത്ത്യത അനുഭവിക്കുന്നു.
 
 
ഈ മന്ത്രങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ദ്വന്തങ്ങള്‍ ഏതിനെയൊക്കെ സൂചിപ്പിക്കുന്നുവെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ഉദാഹരണത്തിന്, അവിദ്യയെന്നത് അഗ്നിഹോത്രാദി കര്‍മ്മങ്ങളും, വിദ്യ ദേവതാജ്ഞാനവുമാണെന്നാണ് [[ശങ്കരാചാര്യര്‍]] അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈശാവാസ്യത്തിന്റെ ഹൃദയത്തെയെന്നതിന് പകരം സ്വന്തം സിദ്ധാന്തങ്ങളുടെ അളവുകോലുകളെയാണ് ശങ്കരന്‍ ഇവിടെയൊക്കെ പിന്തുടരുന്നതെന്ന് വിമര്‍ശിക്കുന്ന [[സുകുമാര്‍ അഴീക്കോട്]], അവിദ്യ ധനലോഭവും, വിദ്യ ആത്മജ്ഞാനം ഉള്‍പ്പെടാത്ത അപരവിദ്യയും ആണെന്ന് അഭിപ്രായപ്പെടുന്നു.<ref name = "thathwa"/> അവിദ്യ ബാഹ്യപ്രപഞ്ചത്തില്‍ ശ്രദ്ധയൂന്നുന്നതും വിദ്യ ആന്തരികലോകത്തെ ശ്രദ്ധിക്കുന്നതുമാണെന്ന് കരുതുന്ന വ്യാഖ്യാതാക്കളും ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍, അവിദ്യയേയും വിദ്യയേയും സമന്വയിപ്പിക്കുകയെന്നാല്‍, കര്‍മ്മത്തേയും ധ്യാനത്തേയും ഒന്നിപ്പിക്കുക എന്നാണര്‍ത്ഥം.<ref name = "ekn"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്