"അമരാവതി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: {{Infobox River | river_name = അമരാവതി നദി | image_name = AMS-Chinnar river copyx3.jpg | caption = '''ചിന്നാര്‍ നദ...
(വ്യത്യാസം ഇല്ല)

06:25, 7 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തില്‍ നിന്നുല്‍ഭവിക്കുന്ന പാമ്പാര്‍, ചിന്നാര്‍ നദികള്‍ സംഗമിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന ഒരു നദിയാണ് അമരാവതി(തമിഴ്:அமராவதி ஆறு).കാവേരിയുടെ പോഷകനദികൂടിയാണ് അമരാവതി.

അമരാവതി നദി
Physical characteristics
നദീമുഖംകരൂര്‍ at
10°57′36″N 78°4′53″E / 10.96000°N 78.08139°E / 10.96000; 78.08139
360 feet (110 m)
നീളം282 കിലോമീറ്ററുകൾ (175 മൈ.)

ഗതി

175കിമി നീളമുള്ള അമരാവതി ഉത്ഭവിക്കുന്നത് കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ആനമലയുടെ താഴ്വാരത്തുനിന്നാണ്. അവിടെനിന്ന് വടക്കോട്ട് ഒഴുകുന്ന നദിക്കുകുറുകെ അമരാവതിനഗറില്‍ ഡാം നിര്‍മ്മിച്ചിരിക്കുന്നു.കല്ലപുരം നദിയും തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരത്തിനടുത്ത് പഴനിയില്‍ നിന്നുള്ള ഷണ്മുഖനദിയും അമരാവിതിയില്‍ സംഗമിക്കുന്നു.കരൂരില്‍ വച്ച് അമരാവതി കാവേരിയില്‍ ലയിക്കുന്നു[1].

ജലസേചനം

അമരാവതിയിലെ ജലം കോയമ്പത്തൂര്‍,തിരുപ്പൂര്‍,ഈറോഡ്,കരൂര്‍ ജില്ലകളിലെ 60000 ഏക്കര്‍(240 km2)കൃഷിഭൂമിയിലേക്ക് ജലസേചനത്തിന് ഉപയോഗിക്കുന്നു[2].അമരാവതി അണക്കെട്ടില്‍ 4 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒരു നിലയമുണ്ട്.കരൂര്‍ മേഖലയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് അമരാവതിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. ഈ പ്രദേശത്ത് അമരാവതി വന്‍ തോതില്‍ മലിനീകരിക്കപ്പെടുന്നു[3].

അവലംബം

  1. The Rivers of Kongu[1]
  2. The Hindu, M. Gunasekaran To assess water loss in Amaravathi basin Apr 02, 2007
  3. Marcus Moench, RETHINKING THE MOSAIC, Investigations into Local Water Management, Addressing Constraints in Complex Systems, Chapter 1: Meeting the Water Management Needs of South Asia in the 21st Century, pub: Nepal Water Conservation Foundation, Kathmandu, and the Institute for Social and Environmental Transition, Boulder, Colorado, U.S.A., 1999, pp 145-146
"https://ml.wikipedia.org/w/index.php?title=അമരാവതി_നദി&oldid=487713" എന്ന താളിൽനിന്ന് ശേഖരിച്ചത്