"ലെനിൻ രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.)No edit summary
വരി 44:
മലയാള ചലച്ചിത്രരംഗത്തെ ഒരു സം‌വിധായകനും തിരക്കഥകൃത്തുമാണ്‌ '''ലെനിന്‍ രാജേന്ദ്രന്‍'''. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സം‌വിധായകരിലൊരാളാണ്‌ അദ്ദേഹം{{തെളിവ്}}.
==ജീവിതരേഖ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തെ]] [[ഊരൂട്ടമ്പലം|ഊരൂട്ടമ്പലത്താണ്‌]] ലെനിന്‍ രാജേന്ദ്രന്റെ ജനനം. [[യൂണീവേഴ്സിറ്റി കോളേജ് തിരുവനന്തപുരം|തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍]] പഠനം. പഠിക്കുന്ന കാലത്ത് [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്‌<ref name=monl/>. തന്റെ ആശയങ്ങള്‍ക്ക് [[തിരക്കഥ|തിരക്കഥയിലൂടെ]] അദ്ദേഹം സാക്ഷാത്കാരം നല്‍കാന്‍ ശ്രമിക്കുന്നു. 1985 ല്‍ ഇറങ്ങിയ "മീനമാസത്തിലെ സൂര്യന്‍" എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌. [[മഴ|മഴയെ]] സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ [[തിരുവിതാംകൂര്‍]] രാജാവായിരുന്ന [[സ്വാതിസ്വാതിതിരുനാള്‍ തിരുനാള്‍ബാലരാമവര്‍മ്മ|സ്വാതി തിരുന്നാളിന്റെ]] ജീവചരിത്ര ചിത്രമായ "സ്വാതിതിരുന്നാള്‍" എന്ന ചിത്രത്തില്‍‍ ഇതു വളരെ പ്രകടമാണ്‌<ref name=monl>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5522019&tabId=8&BV_ID=@@@ മനോരമ ഓണ്‍ലൈന്‍] 05/10/2009 ന്‌ ശേഖരിച്ചത്</ref> .
1992 ല്‍ സം‌വിധാനം ചെയ്ത "ദൈവത്തിന്റെ വികൃതികള്‍" [[എം. മുകുന്ദന്‍|എം. മുകുന്ദന്റെ]] അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. [[കമല സുറയ്യ|കമലാ സുറയ്യയുടെ]] "നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ "മഴ" എന്ന ചിത്രം<ref>[http://thatsmalayalam.oneindia.in/movies/review/mazha.html താറ്റ്സ് മലയാളം] 05/10/2009 ന്‌ ശേഖരിച്ചത്</ref>. 2003 ലെ "അന്യര്‍" എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തെയാണ്‌.
 
"https://ml.wikipedia.org/wiki/ലെനിൻ_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്